കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാടിന് പുതിയ ജില്ലാ കളക്ടര്‍: പിന്നോക്കക്കാരെ കണ്ടെത്തി സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് എ ആര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എ ആര്‍ അജയകുമാര്‍ വയനാട് ജില്ലാകലക്ടറായി ചുമതലയേറ്റു. പിന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്തി സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് വയനാട് ജില്ലയുടെ 13ാമത് കലക്ടറായി ചുമതലയേറ്റ ശേഷം എ ആര്‍ അജയകുമാര്‍ വ്യക്തമാക്കി. ആദിവാസി പിന്നോക്കവിഭാഗക്കാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കും. ജില്ലയിലെ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് പഠിച്ചുവരുകയാണ്. കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തില്‍ (സി എസ് ആര്‍) ജില്ലാ ഭരണകൂടത്തോട് സഹകരിക്കുന്നതിന് വാണിജ്യപ്രമുഖര്‍ സന്നദ്ധത അറിയിച്ചതായി ജില്ലാകലക്ടര്‍ പറഞ്ഞു.

സ്രെകട്ടറിയേറ്റിലായിരുന്നു അജയകുമാറിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഫിനാന്‍സ് അഡീഷണല്‍ സെക്രട്ടറി, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാട്ടര്‍ അതോറിട്ടി മാനേജിങ് ഡയറക്ടര്‍, സംസ്ഥാന ആസൂത്രണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അജയകുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജലനിധിയുടെ ഗ്രാമീണ കുടിവെള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേയും ലോകബാങ്കിന്റെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 75 ശതമാനം സംസ്ഥാനസര്‍ക്കാരും 15 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്തൃ സമിതിയും സംയുക്തമായി ചിലവഴിച്ച് ലോകബാങ്ക് സഹോയത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

wayanaddistrictcollector

കൂടാതെ സംസ്ഥാന ജീവനക്കാരുടെ ശമ്പള വിതരണത്തിനും അക്കൗണ്ടിനും ഏകീകൃതമാനം ഉണ്ടാക്കുവാന്‍ ട്രഷറിയില്‍ നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം, ട്രഷറി അക്കൗണ്ടിങില്‍ സമഗ്രപരിഷ്‌കാരമാണ് വരുത്തിയത്. ഇതിന് നേതൃത്വം നല്‍കിയതും അജയകുമാറായിരുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള ശമ്പള ബില്ലുകള്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറ്റിയതിനും പൊതുമരാമത്തു വകുപ്പിലെ ശമ്പള വിതരണം ചെക്ക് ഡ്രോയിങ് രീതിയില്‍ നിന്ന് മാറ്റിയതിന് പിന്നിലും അജയകുമാറിന്റെ കൈ പതിഞ്ഞിട്ടുണ്ട്. അനധികൃത ഇടപെടല്‍ അവസാനിപ്പിക്കുന്നതിന് ദര്‍ഘാസ് നടപടികള്‍ ലഘൂകരിക്കുന്നതിനും ഓണ്‍ലൈനാക്കുന്നതിനും സാധിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നേമത്ത് താമസിച്ചുവരുന്ന അജയകുമാര്‍ ധനുവച്ചപുരം എന്‍ എസ് എസ് കോളേജില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ അദ്ധ്യപികയായ എ. എസ് ശ്രീലതയാണ് ഭാര്യ. സന്ദീപ് കൃഷ്ണന്‍, സബിത എന്നിവര്‍ മക്കളാണ്.

English summary
Wayanad got new district collector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X