കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ തുടങ്ങി, കേരളത്തില്‍ പനി പടരുന്നു

  • By Aiswarya
Google Oneindia Malayalam News

കാസര്‍ഗോട് : മഴ തുടങ്ങി, ഒപ്പം പനിയും. വയനാട് ജില്ലയിലുംകാസര്‍ഗോട് ജില്ലയിലും പകര്‍ച്ചപ്പനി പടരുകയാണ്. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 5987 പേര്‍ ചികിത്സ തേടി. കൂടാതെ ഈ വര്‍ഷം എച്ച് 1 എന്‍ 1 ബാധിച്ച് രണ്ടു പേര്‍ മരിച്ചു.

കാസര്‍ഗോട് ജില്ലയില്‍ 100ലേറെ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെയായി ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു.മലയോരത്തും തീരദേശത്തും ഉള്‍പ്പെടെ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

dengue

കാസര്‍ഗോട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ ദിവസവും ആയിരത്തലേറെ പേരാണ് ചികിത്സക്കായി എത്തുന്നത്. കാസര്‍ക്കോട് നഗരസഭ, കാറഡുക്ക, ചെമ്മനാട്, ഉദുമ, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ബദിയടുക്ക, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

വയനാട് ജില്ലയില്‍ മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം 20 പേരില്‍ എലിപ്പനിയും 39 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍. ഊര്‍ജിതമാക്കിയിട്ടുണ്ട്. കുരങ്ങുപനി ബാധയാണ് വയനാട് നേരിടുന്ന വലിയ പ്രശ്‌നം. ഇതുവരെ 101 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. 11 പേര്‍ മരിച്ചു.

English summary
Manson started wayanad and kasargod under fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X