എട്ട് മാസം പ്രായമായ കുഞ്ഞിനെയും ഉയർത്തിപിടിച്ച് മണിക്കൂറുകൾ ചെളിയിൽ നിന്നു; രക്ഷകനായി മൊയ്‌ദു
വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ മരണ സംഖ്യ കൂടി വരികയാണ്. ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട് വന്നിട്ടും അതിന്റെ ഭീതിയും നടുക്കവും ഒന്നും പലരെയും വിട്ടു മാറിയിട്ടില്ല. രക്ഷാപ്രവർത്തകരുടെ കഠിന പരിശ്രമം നിരവധി പേർക്ക് രണ്ടാം ജന്മം നൽകിയ അതിജീവനത്തിന്റെ കഥകൾ നാം ഇതിനിടെ കേട്ടു. അത്തരത്തിൽ ഒരു കഥ തന്നെയാണ് മൊയ്‌ദുവിനും പറയാനുള്ളത്. എന്നാൽ മൊയ്‌ദു രക്ഷകനായത് എട്ട് മാസം പ്രായമായ കുഞ്ഞിനാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
രാത്രി രണ്ട് മണിയോടെ ഉണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ മൊയ്‌ദുവിന്റെ വീട് മുഴുവന്‍ വെള്ളത്തിനിടയിൽ ആയിപ്പോയിരുന്നു. തുടര്‍ന്ന് അടുത്തമുറിയിലേക്ക് ഈ വെള്ളത്തിലൂടെ നീന്തിയെത്തി എട്ട് മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി മൊയ്‌ദുവിന്റെ നിശ്ചയദാർഢ്യം തിരിച്ചു കൊണ്ട് വന്നഹ് ഒരു പിഞ്ച് ജീവനാണ്.

മൊയ്‌ദു രക്ഷപ്പെടുത്തിയ കുഞ്ഞ് ബന്ധുവിനൊപ്പം
രാത്രിയില്‍ ഭീകരമായ ഒരു ശബ്‌ദം കേട്ട് ഞെട്ടിയുണര്‍ന്ന് കണ്ണു തുറക്കുമ്പോള്‍ കാണുന്നത് കഴുത്തറ്റം വെള്ളമാണെന്ന് മൊയ്‌ദു പറയുന്നു. മകള്‍ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും വീടു മുഴുവന്‍ വെള്ളത്തിലായെന്ന് മൊയ്‌ദു പറഞ്ഞു.
റൂമിലെ കട്ടില്‍ വെള്ളത്തില്‍ മുകളിലേക്ക് ഉയരുകയും അതില്‍ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെടുകയുമായിരുന്നു മൊയ്‌ദു. കുഞ്ഞിനെ കൈവിടാതെ ചെളിയിൽ ഉയർത്തിപ്പിടിച്ച് മണിക്കൂറുകളോളമാണ് മൊയ്‌ദു നിന്നത്. ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലായതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ട ആളുകളുടെ എണ്ണം 200 കടന്നിരുന്നു. 205 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും 191 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തിയെന്നും, 140 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ജില്ലയിലാകെ 82 ക്യാമ്പിലായി 8107 പേരാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേര്‍ ഈ ക്യാമ്പുകളില്‍ കഴിയുകയാണ്. നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘത്തേയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications