Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന് കാരുണ്യഹസ്തം, എംഎ യൂസഫലി അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് യൂസഫലി. ഈ തുക യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എംഎ നിഷാദ്, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നേരത്തെ തന്നെ യൂസഫലി അഞ്ച് കോടി നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ തുകയാണ്് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.

ma-yusuff-ali

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നും നിരവധി പേരാണ് സംഭാവനകള്‍ നല്‍കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മൂന്ന് കോടി രൂപ നല്‍കിയിട്ടുണ്ട്. യെസ് ഭാരത് വെഡ്ഡിങ് കളക്ഷന്‍ ഒരു കോടി രൂപയും, തമിഴ്‌നാട് മുന്‍ മന്ത്രി ജി വിശ്വനാഥന്‍ ഒരു കോടി, കേരള ടൂറിസം ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ 50 ലക്ഷം, രാംരാജ് കോട്ടണ്‍ 25 ലക്ഷം രൂപ എന്നിങ്ങനെയാണ് നല്‍കിയത്.

നടന്‍ ജയറാമും ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കവി ശ്രീകുമാരന്‍ തമ്പി ഒരു ലക്ഷം രൂപയും, ഇടുക്കി കളക്ടര്‍ വിഘ്‌നേശ്വരിയും, എറണാകുളം കളക്ടര്‍ എന്‍എസ്‌കെ ഉമേഷും ചേര്‍ന്ന് ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുയരുന്ന അന്വേഷണങ്ങല്‍ക്ക് മറുപടി നല്‍കുന്നതിന് ധനവകുപ്പില്‍ താല്‍ക്കാലിക പരാതി പരിഹാര സെല്ലും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സൂപ്പര്‍വൈസിങ് ഓഫീസറായി ഡോ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു.

അതേസമയം ദുരിതബാധിതര്‍ക്കായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കൈത്താങ്ങി എത്തിയിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ 15 കോടി ചിലവഴിക്കുമെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.

മറ്റ് സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പാക്കി വരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹായങ്ങളെന്നും ചിറ്റിലപ്പിള്ളി അറിയിച്ചു. അതേസമയം തിരിച്ചറിയാത്തവരായി അവശേഷിക്കുന്നവരില്‍ 16 പേരുടെ സംസ്‌കാരം നേരത്തെ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങല്‍ കൂടി ഇന്ന് സംസ്‌കരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+