'കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ റഡാർ പരിശോധന;ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ ഇന്ന് എത്തും'
വയനാട്ടിലേക്ക് ഇന്ന് ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ എത്തിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വൈകീട്ടോടെ റഡാർ കോഴിക്കോട് എത്തും. ശനിയാഴ്ച മുതൽ റഡാർ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന ഇതിലൂടെ സാധ്യമാകുമെന്നും മന്ത്രി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
പ്രദേശത്ത് മഴ ഇപ്പോഴും വെല്ലുവിളി തീർക്കുന്നുണ്ട്. എന്നിരുന്നാലും തിരച്ചിൽ തുടരാൻ തന്നെയാണ് തീരുമാനം. പുനഃരധിവാസം എന്നത് ഒരു ഹിമാലയൻ ടാസ്കാണ്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് നിജപ്പെടുത്തിയാൽ മാത്രമേ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ സാധിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു.

'മന്ത്രിസഭ ഉപസമിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഉരുൾപൊട്ടൽ മേഖലകളെ ആറ് സോണായി തിരിച്ച് 40 ടീമുകളെ നിയോഗിച്ച് കൊണ്ടുള്ള തിരച്ചിലിന് നേതൃത്വം നൽകാനാണ് ഇന്ന് തീരുമാനം. ചാലിയാർ പുഴയിൽ നിന്ന് ധാരാളം മൃതദേഹം കണ്ടെത്തിയിരുന്നു. അതിന്റെ ഉത്ഭവ സ്ഥാനം തൊട്ട് നിലമ്പൂർ വരെ 40 കിമി പരിധിയിൽ തിരച്ചിൽ നടത്തും. സേനാ വിഭാഗങ്ങൾ, കോസ്റ്റ് ഗാഡ്, വനം വകുപ്പ് ഉദ്യോഗസ്ഥർ , പരിചയ സമ്പന്നരായ നാട്ടുകാരിൽ നിന്നുള്ള മൂന്ന് പേർ എന്നിവർ അടങ്ങുന്ന ടീമായിരിക്കും ഇവിടെ പരിശോധന നടത്തുക. കാടിന് നാടുവിലൂടെയാണ് യാത്ര. വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ വനംവകുപ്പ് ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.
ഇന്ന് വൈകുന്നേരത്തോട് കൂടി ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ വയനാട്ടിലേക്ക് എത്തിക്കും. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന റഡാറിലൂടെ സാധ്യമാകും. ശനിയാഴ്ച രാവിലെയോടെ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. മഴ ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നുണ്ട്. മഴ പെയ്യുന്തോറും ചെളി ഇളകി വരികയാണ്. എന്നിരുന്നാലും തിരച്ചിൽ പ്രക്രിയ അവസാനിപ്പിക്കാതെ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.
ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ അവിടെ നടത്തുന്നുണ്ട്. ക്യാമ്പിലേക്ക് അനാവശ്യ സന്ദർശനങ്ങൾ നിയന്ത്രിക്കും. ബന്ധുക്കൾക്ക് കാണാൻ അവസരം ഒരുക്കും. ക്യാമ്പിനകത്ത് കടക്കാതെ പുറത്ത് വെച്ച് തന്നെ ഇതിനുള്ള സൗകര്യം ഒരുക്കും.
പുനഃരധിവാസം എന്നത് ഒരു ഹിമാലയൻ ടാസ്കാണ്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് നിജപ്പെടുത്തിയാൽ മാത്രമേ ഏത് തരം പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്ന് തീരുമാനിക്കാൻ സാധിക്കൂ. ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും അവരെ വേഗം മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ആലോചിക്കുകയും ചെയ്യും. എത്രപേർക്ക് പുനഃരധിവാസം വേണ്ടി വരും, അവിടെ ആർക്കെങ്കിലും ജീവിക്കാൻ സാധിക്കുമോ, ദുരന്തഭൂമിയിലേക്ക് മടങ്ങിപ്പോകാൻ ഇനിയും ആളുകൾ തയ്യാറാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ അക്കാര്യങ്ങളിലല്ല ശ്രദ്ധ. രക്ഷാപ്രവർത്തനം വേഗത്തിൽ വിജയകരമായി പൂർത്തിയാക്കുകയെന്നതാണ്. ദുരന്തത്തിൽ തകർന്ന വീടുകൾ സംബന്ധിച്ച കണക്കെടുക്കുപ്പുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് പ്രചരണത്തിനെതിരെ അദ്ദേഹം തുറന്നടിച്ചു. 'ഈ ദുരന്തത്തിൽ ജനങ്ങൾ ആകെ വേദനിക്കുകയും തന്നാൽ ആകുന്നത് ചെയ്യുകയുമൊക്കെ ചെയ്യുമ്പോൾ എങ്ങനെയാണ് ഇത്ര ക്രൂരമായി ആളുകൾക്ക് ചിന്തിക്കാൻ സാധിക്കുന്നത്. വികലമായ മനസിന്റെ ഉടമകളാണ് ഇത്തരത്തിൽ മനുഷ്യത്വരഹിതമായ പ്രചരണം നടത്തുന്നത്. കേരളത്തിലെ ഓരോ മനുഷ്യനും തന്നാൽ ആവുന്നത് എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് സ്വമേധയാ മുന്നോട്ട് വന്ന് മാതൃകപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനിടയിൽ ഇത്തരത്തിൽ വികലമനസുകളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നമ്മൾ നടത്തേണ്ടത്. ഇത്തരം സാമൂഹ്യദ്രോഹികളെ മാധ്യമങ്ങൾ ഉൾപ്പെടെ ഒറ്റപ്പെടുത്തണം', അദ്ദേഹം പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications