കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പുഴ ശുചീകരണത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പുഴശുചീകരണത്തിന് തുടക്കമായി. കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പുഴ ശുചീകരണത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കാളികളായി. മലിനമായ പുഴയെ ശുചീകരിച്ച് ജലസുരക്ഷ ഉറപ്പ് വരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുഴ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. നാല് മണിക്കൂറാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം കല്പറ്റ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സി.കെ ശശിന്ദ്രന്‍ എം. എല്‍.എ നിര്‍വ്വഹിച്ചു. കല്‍പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ് ആധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്തിലെ മണ്ടമലയില്‍ നടന്ന പരിപാടി ജില്ല കലക്ടര്‍ എസ്.സുഹാസ്, ഗ്രാമ പഞ്ചയാത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി, പഞ്ചായത്തംഗങ്ങളായ ഡോളി,എം.വി വിജേഷ്,എല്‍സി ജോര്‍ജ്, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, പി ഗഗാറിന്‍, പി.ടി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പുഴ ശുചീകരണത്തിനിടെ പ്രദേശവാസികള്‍ സ്വകാര്യ ഫ്‌ലാറ്റിലെ താമസക്കാര്‍ മാലിന്യം പഴയില്‍ തള്ളുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

river

പടിഞ്ഞാറത്തറ പഞ്ചായത്തിലെ മണ്ണാര്‍കുണ്ട് കുറുമണി പുഴ പരിസരത്ത് നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അദ്ധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്തിലെ പുഴ ശുചികരണത്തിന്റെ ഉദ്ഘാടനം ഏടത്തറ കടവില്‍ പഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ വരദുര്‍ പാലത്തിന് സമീപം ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസയും കോട്ടത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കോട്ടത്തറയില്‍ വച്ച് പ്രസിഡന്റ് ലീലാമ്മ ജോസഫും നിര്‍വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ രാഷ്ട്രിയ സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മുട്ടില്‍ പഞ്ചായത്ത് തല ഉദ്ഘാടനം മാണ്ടാടില്‍ പ്രസിഡന്റ് എ.എം നജിം നിര്‍വഹിച്ചു.പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

English summary
river cleaning in kalpetta constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X