Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ വെളിപ്പെടുത്തൽ കെണിയാവുന്നത് ഇവർക്ക്...! നിലനിൽപ്പ് പോലും അപകടത്തിൽ ! പക വീട്ടുന്നത് ആര്?

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പോലീസിനേയും മലയാള സിനിമയിലെ പ്രമുഖരേയും പ്രതിക്കൂട്ടിലാക്കുന്നതാണ്. മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യരെ ഉള്‍പ്പെടെ ഉന്നം വെച്ചിരിക്കുന്നതാണ് ദിലീപിന്റെ ആരോപണങ്ങള്‍. മഞ്ജുവിനെ ദിലീപ് സംശയമുനയില്‍ നിര്‍ത്തുമ്പോള്‍ കെണിയിലാവുന്നത് മറ്റ് ചിലര്‍ കൂടിയാണ്.

ജാമ്യഹർജിയിലെ ആരോപണം

ജാമ്യഹർജിയിലെ ആരോപണം

തന്നെ തകര്‍ക്കാന്‍ സിനിമാരംഗത്തുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ജാമ്യഹര്‍ജിയില്‍ ദിലീപിന്റെ ആരോപണം. മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തകർക്കാൻ ഗൂഢാലോചന

തകർക്കാൻ ഗൂഢാലോചന

സിനിമയിലെ പ്രബലര്‍ തനിക്കെതിരെ മാധ്യമങ്ങളേയും രാഷ്ട്രീയ പ്രമുഖരേയും സ്വാധീനിച്ചുവെന്നും ആരോപണം ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബി സന്ധ്യയും മഞ്ജു വാര്യരും

ബി സന്ധ്യയും മഞ്ജു വാര്യരും

കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉണ്ടത്രേ.

മഞ്ജുവിനെ പ്രതിക്കൂട്ടിലാക്കുമ്പോൾ

മഞ്ജുവിനെ പ്രതിക്കൂട്ടിലാക്കുമ്പോൾ

മഞ്ജുവിനെ ദിലീപ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് പ്രതിസന്ധിയിലാക്കുന്നത് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ കൂടിയാണ്. കാരണം ഈ വനിതാ സംഘടനയുടെ അമരക്കാരിയാണ് മഞ്ജു വാര്യര്‍.

സംഘടന പ്രതിസന്ധിയിലോ

സംഘടന പ്രതിസന്ധിയിലോ

മഞ്ജുവിനെതിരെ ദിലീപ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ കണ്ടെത്തുന്ന സാഹചര്യം ഉണ്ടായാല്‍ അത് സംഘടനയുടെ ഉദ്ദേശശുദ്ധിയേയും നിലനില്‍പ്പിനേയും തന്നെ ചോദ്യം ചെയ്യുന്നതാവും. ഇതാണിപ്പോള്‍ സംഘടനാഭാരവാഹികളെ കുഴയ്ക്കുന്നതെന്നാണ് സൂചന.

സിനിമയിൽ ഇരു ചേരി

സിനിമയിൽ ഇരു ചേരി

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപ് ആരോപണ വിധേയനായ സാഹചര്യത്തില്‍ മലയാള സിനിമ രണ്ട് ചേരികളായി തിരിഞ്ഞിരുന്നു. ഒരു വിഭാഗം ദിലീപിനൊപ്പവും മറ്റൊരു വിഭാഗം എതിരെയും നിന്നും. താരസംഘടനയായ അമ്മയാകട്ടെ ദിലീപിനോട് അമിത വിധേയത്വവും പ്രകടിപ്പിച്ചു.

നടിക്ക് വേണ്ടി ഒറ്റക്കെട്ട്

നടിക്ക് വേണ്ടി ഒറ്റക്കെട്ട്

ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയ നടിമാരുടേയും വനിതാ സനിമാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപം കൊള്ളുന്നത്. നടിക്ക് ശക്തമായ പിന്തുണ കൊടുക്കുന്നതിനൊപ്പം കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുന്നതില്‍ വരെ സംഘടന വലിയ പങ്ക് വഹിക്കുകയും ചെയ്തു.

ആരോപണങ്ങളിലെ സത്യം

ആരോപണങ്ങളിലെ സത്യം

എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എ്ന്ന കാര്യം വ്യക്തമല്ല. ദിലീപിനോട് മുന്‍ഭാര്യ കൂടിയായ നടി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതാണോ എന്ന തരത്തിലുള്ള സംസാരങ്ങളും സിനിമാ രംഗത്ത് ഉണ്ടെന്നാണ് സൂചന.

സംഘടനയുടെ നിലനിൽപ്പ്

സംഘടനയുടെ നിലനിൽപ്പ്

സിനിമാ രംഗത്തെ സ്ത്രീപ്രവര്‍ത്തകരുടെ പ്രശ്ങ്ങളില്‍ ഇടപെടുന്നതിനായി രൂപീകരിച്ച സംഘടനയുടെ ഭാരവാഹിക്ക് നേരെ തന്നെ ആരോപണങ്ങള്‍ ഉയരുന്നത് താരതമ്യേനെ പുതിയ സംഘടനയെ സംബന്ധിച്ച് ആശങ്കാജനകമാണ്. ഇതിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതാണിപ്പോള്‍ ഉയരുന്ന ചോദ്യം.

സാക്ഷിയാവുക മഞ്ജു

സാക്ഷിയാവുക മഞ്ജു

സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു ആയിരുന്നു.ഇത് നിര്‍ണായക തെളിവായാണ് പോലീസ് കാണുന്നത്. നടി ആക്രമിക്കപ്പെട്ടതിനെതിരെ അമ്മ നടത്തിയ പ്രതിഷേധ യോഗത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിനെതിരെ കേസില്‍ നിര്‍ണായക സാക്ഷിയാവുക മഞ്ജു തന്നെയാവും. നിലവിൽ പതിനൊന്നാംപ്രതിസ്ഥാനത്തുള്ള ദിലീപിനെ രണ്ടാം പ്രതിയാക്കിയാവും പുതിയ കുറ്റപത്രം സമർപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+