കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസി ഹൈക്കോടതിയിലേക്ക്.... അമ്മയില്‍ ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യം

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരാട്ടം രൂക്ഷമാവുന്നു. അമ്മയില്‍ ആഭ്യന്തര പരാതി സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ച് നടിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞതിന്റെ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഡബ്ല്യുസിസി തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. താരസംഘടനയില്‍ അടിമുടി മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാക്കുക എന്ന നീക്കമാണ് നടിമാര്‍ നടത്തിയിരിക്കുന്നത്.

പത്മപ്രിയയും റിമ കല്ലിങ്കലും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പിന്തുണ നടിമാര്‍ക്കുണ്ടെന്നാണ് മനസ്സിലാവുന്നത്. ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രി ശ്രീമതിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതോടെ ഈ വിഷയത്തില്‍ അമ്മയും ഭാഗമാക്കിയിരിക്കുകയാണ്. ഹൈക്കോടതിയില്‍ കൃത്യമായ നിലപാട് താരസംഘടന എടുക്കേണ്ടി വരുമെന്നാണ് മനസ്സിലാവുന്നത്.

ഡബ്ല്യുസിസിയുടെ നീക്കം

ഡബ്ല്യുസിസിയുടെ നീക്കം

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ തൊഴില്‍ മേഖലയില്‍ നടക്കുന്ന ലൈംഗികാതിക്രമ വിഷയങ്ങള്‍ പരിഗണിക്കുന്നതിനായുള്ള കമ്മിറ്റി രൂപീകരിക്കാനായുള്ള വിശാല മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് നടിമാരായ പത്മപ്രിയ, റിമാ കല്ലിങ്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുമ്പും ആവശ്യം

മുമ്പും ആവശ്യം

ഈ ആവശ്യം മുമ്പ് താരസംഘടനയിലെ അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ സംഘടനയ്ക്കുള്ളില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുള്‍പ്പെടെയുള്ള ഒരു വിഷയത്തിലും നടപടി സ്വീകരിക്കാത്ത താരസംഘടനയ്‌ക്കെതിരെ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലും സിദ്ദിഖ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത് സിനിമാ മേഖലയില്‍ ലൈംഗികാതിക്രമ പരാതി പരിഹാര സംവിധാനത്തിന്റെ ആവശ്യമില്ലെന്നായിരുന്നു.

ഹര്‍ജി പരിഗണിക്കും

ഹര്‍ജി പരിഗണിക്കും

ഹര്‍ജി ഒക്ടോബര്‍ 16ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം സര്‍ക്കാരും അമ്മയുമാണ് എതിര്‍ കക്ഷികള്‍. സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളില്‍ നടക്കുന്ന പീഡനങ്ങള്‍ക്ക് മേലുള്ള പരാതി കൈകാര്യം ചെയ്യാനുള്ള ഇന്റേണല്‍ കമ്മിറ്റിയുടെ രൂപീകരണം പുരോഗമിക്കുകയാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. ഡബ്ല്യുസിസിയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ മന്ത്രി വ്യക്തമാക്കിയത്.

ഡബ്ല്യുസിസിയുടെ കൂടിക്കാഴ്ച്ച

ഡബ്ല്യുസിസിയുടെ കൂടിക്കാഴ്ച്ച

അമ്മയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെകെ ശൈലജയെ ഡബ്ല്യുസിസി അംഗങ്ങള്‍ നേരിട്ട് കണ്ടിരുന്നു. ബീന പോളും വിധു വിന്‍സെന്റുമാണ് മന്ത്രിയെ കണ്ടത്. ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം പരസ്യ നിലപാട് സ്വീകരിച്ചതിന്റെ കാരണവും വിശദാംശങ്ങളും ഇരുവരും മന്ത്രിയുമായി സംസാരിച്ചു. അതേസമയം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

 മന്ത്രി പറഞ്ഞത്

മന്ത്രി പറഞ്ഞത്

സാമൂഹ്യ നീതി വകുപ്പില്‍ നിന്നും മാറി സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിീല്‍ കൈകാര്യം ചെയ്യുന്നതാണ് ഇന്റേല്‍ കമ്മിറ്റി. സര്‍ക്കാര്‍ ചുമതലയോടെ, മീറ്റിംഗ് കൂടി ഐസി, എല്‍സി, രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹരണത്തിന് കമ്മിറ്റി രൂപീകരിക്കണമെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് കോടതി വിധിയുടെയും, 2013ലെ ആക്ടിന്റെയും പിന്‍ബലമുണ്ട്. സംസ്ഥാനത്ത് ഇതിന്റെ നിയമങ്ങള്‍ രൂപീകരിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതോടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തുറന്ന പോരിന്

തുറന്ന പോരിന്

അമ്മയുമായി കൊമ്പുകോര്‍ക്കാന്‍ തന്നെയാണ് നടിമാരുടെ തീരുമാനം. താരസംഘടന പുരുഷ സംഘടനയായി അധപതിച്ചെന്നാണ് വിലയിരുത്തല്‍. നേരത്തെ സംവിധായകന്‍ ആഷിക്ക് അബു തന്റെ സിനിമകളില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ കഴിഞ്ഞ ദിവസം സിദ്ദിഖ് പരിഹസിച്ചിരുന്നു. എന്നാല്‍ ഇത് തുടക്കം മാത്രമാണെന്നാണ് സൂചന. ഡബ്ല്യുസിസിയുടെ ഈ നീക്കം അമ്മയെ ശരിക്കും പ്രതിരോധത്തിലാക്കുന്നതാണ്.

 ബോളിവുഡില്‍ നടപ്പാക്കും

ബോളിവുഡില്‍ നടപ്പാക്കും

ബോളിവുഡില്‍ ഉയര്‍ന്ന മീ ടുവിന്റെ പശ്ചാത്തലത്തില്‍ അവിടെയുള്ള നിര്‍മാതാക്കള്‍ വിശാല മാര്‍ഗരേഖള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ കേരളത്തിലെ വനിതാ താരങ്ങള്‍ക്കും ഊര്‍ജമായതെന്നാണ് സൂചന. അതേസമയം കെപിഎസി ലളിത് ഇടത് സഹയാത്രികയാണെങ്കിലും അവര്‍ ഒരു സംഘടനയുടെ പ്രതിനിധിയായാണ് സംസാരിച്ചതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അതിന്റെ ശരി തെറ്റുകള്‍ അവര്‍ തന്നെയാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ സംഘടനയുടെ പേരില്‍ ന്യായീകരിക്കേണ്ട.... സിദ്ദിഖിനെ തള്ളി ബാബുരാജ്!!ദിലീപിനെ സംഘടനയുടെ പേരില്‍ ന്യായീകരിക്കേണ്ട.... സിദ്ദിഖിനെ തള്ളി ബാബുരാജ്!!

ശബരിമല വിഷയത്തില്‍ കലാപത്തിന് ആഹ്വാനം.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് കോടതിശബരിമല വിഷയത്തില്‍ കലാപത്തിന് ആഹ്വാനം.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് കോടതി

English summary
wcc moves to high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X