കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി എന്ത് എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു'; താരസംഘടനക്കെതിരെ വീണ്ടും ഡബ്ല്യൂസിസി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് സംഘടനയെ കൊണ്ടെത്തിച്ച്. നാല് നടിമാരുടെ രാജിയോടെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തില്‍ താര സംഘടന സമൂഹത്തില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. അക്രമിക്കപ്പെട്ട നടിക്കും രാജിവെച്ച നടിമാര്‍ക്കും സിനിമാ രംഗത്ത് നിന്ന് ഉള്‍പ്പടേയുള്ള പിന്തുണ അനുദിനം വര്‍ധിച്ചു വന്നപ്പോള്‍ കാര്യള്‍ കൈവിട്ട് പോവുകയാണ് എന്ന് സംഘടനക്ക് ബോധ്യം വന്നു.

സംഘടനയിലേക്ക് മടങ്ങുന്നില്ലെന്ന് ദിലീപ് അറിയിച്ചെങ്കിലും പ്രതിഷേധങ്ങള്‍ അടങ്ങിയിരുന്നില്ല. തുടര്‍ന്ന് രാജിവെച്ച നടിമാരോട് ചര്‍ച്ചയാവാമെന്ന് താരസംഘടന അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് എപ്പോള്‍ എവിടെ വെച്ചാണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഇതിനെതിരേയും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉണ്ടായ പിന്തുണക്കും നന്ദി അര്‍പ്പിച്ചു കൊണ്ട് ഡബ്ല്യൂസിസിസ ഇപ്പോള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയായിരുന്നു.

പിന്തുണകള്‍

പിന്തുണകള്‍

നടനെ തിരിച്ചെടുത്തതില്‍ അക്രമിക്കപ്പെട്ട നടി ഉള്‍പ്പടേയുള്ള നാല് പേര് സംഘടയില്‍ നിന്ന് രാജിവെച്ചായിരുന്നു പ്രതിഷേധിച്ചത്. ഇതിന് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും പിന്തുണയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ താരസംഘടനകല്‍ പോലും അമ്മയ്‌ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ചര്‍ച്ച

ചര്‍ച്ച

നടിമാര്‍ക്ക് പിന്തുണയുമായി കൂടുതല്‍പേര്‍ രംഗത്ത് വന്നതോടെ പൊതുജന മധ്യത്തില്‍ ഒറ്റപ്പെട്ടു പോയ താരസംഘടന ഒരുവില്‍ നടിമാരോട് ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. ഡബ്ല്യൂസിസി അംഗങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു.

പ്രതിഷേധം

പ്രതിഷേധം

നടി രേവതിക്ക് നല്‍കിയ മറുപടി കത്തില്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചെങ്കിലും ഇത് എപ്പോള്‍ എവിടെ വെച്ചാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. വിദേശത്തുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചു വന്നാല്‍ ചര്‍ച്ച എന്ന സൂചനയാണ് ഉള്ളത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പൊന്നും ഡബ്ല്യൂസിസിക്ക് ലഭിച്ചില്ല. ഇതിന്റെ പ്രതിഷേധം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് വനിതാ കൂട്ടായ്മ ഇപ്പോള്‍.

തിരിച്ചെടുത്ത നടപടി

തിരിച്ചെടുത്ത നടപടി

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ നല്കിയ കത്തിന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മറുപടി നല്കിയ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ എന്ന് വനിതാ കൂട്ടായ്മ ഫെയ്‌സ്ബുക്ക് പേജിലുടെ പറയുന്നു.

എപ്പോള്‍

എപ്പോള്‍

അതേ സമയം വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നത്.ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വനിതാ കൂട്ടായ് അഭിപ്രായപ്പെടുന്നു.

നന്ദി

നന്ദി

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി വച്ച ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും, അടിയന്തിരയോഗം കൂടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യൂസിസി അംഗങ്ങളായ മറ്റ് സുഹൃത്തുക്കള്‍ക്കും, ജനാധിപത്യ കേരളം നല്കി വരുന്ന എല്ലാ വിധ പിന്തുണകള്‍ക്കും ,വനിതാ കൂട്ടായ്മ നന്ദി അറിയിക്കുന്നു.

എല്ലാവരും

എല്ലാവരും

രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, മാധ്യമ സുഹൃത്തുക്കള്‍, ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, വനിതാമാധ്യമ പ്രവര്‍ത്തകര്‍, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍, സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍.... ഇവരൊക്കെ ഞങ്ങള്‍ക്ക് നല്കി കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണക്ക് ഒരായിരം നന്ദിയെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കരുത്ത്

കരുത്ത്

സിനിമാ മേഖലയിലെ ചില സംഘടനകള്‍ തമ്മിലുള്ള പോര് എന്ന പതിവ് കേള്‍വിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവര്‍ത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് ഡബ്ല്യൂസിസിക്ക് കരുത്തു പകരുന്നതതെന്ന് സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെടുന്നു.

ഇനി എന്ത്?

ഇനി എന്ത്?

സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത്? എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അതിക്രമത്തെ അതീജീവിച്ചവള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാതെ പോയ എല്ലാവര്‍ക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്, എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുമാണ് ഡബ്ല്യൂസിസി ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
WCC's new post against AMMA pops up in Facebook again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X