• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്‍റെ മണ്ഡലത്തിലെ ജനങ്ങളെ ദയവ് ചെയ്ത് സഹായിക്കൂ'.. ആവശ്യ സാധനങ്ങളുടെ പട്ടികയുമായി രാഹുല്‍

വയനാട്: മഹാപ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്ന് മുക്താരാവും മുന്‍പ് മറ്റൊരു ദുരന്തമുഖത്താണ് ഇന്ന് കേരളം. ആര്‍ത്തലച്ച് പെയ്ത മഴയില്‍ നാടും നഗരവും വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഏറ്റവും അധികം ബാധിച്ച പ്രദേശങ്ങള്‍ വയനാടും മലപ്പുറവുമാണ്. 200 ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടങ്ങളില്‍ തുറന്നിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പിലേക്ക് ആവശ്യ സഹായമെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുഴുവന്‍ ആളുകളും.

'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

cmsvideo
  ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ ദുരിതം കേട്ട് രാഹുല്‍ ഗാന്ധി

  അതിനൊപ്പം ദുരിതമനുഭവിക്കുന്ന തന്‍റെ ജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് വയനാടിന്‍റെ എംപി രാഹുല്‍ ഗാന്ധി. ക്യാമ്പുകളില്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് രാഹുല്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

   നിശബ്ദനായി രാഹുല്‍

  നിശബ്ദനായി രാഹുല്‍

  വയനാട്ടിലെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ തന്നെ രാഹുല്‍ ഗാന്ധി മണ്ഡലം സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുലിന്‍റെ ആവശ്യം അധികൃതര്‍ നിരസിക്കുകയായിരുന്നു. മഴ ശമിച്ച പിന്നാലെ അധികൃതരുടെ അനുമതിയോടെ ഇന്നലെ രാഹുല്‍ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉരുള്‍പ്പൊട്ടലുണ്ടായ നിലമ്പൂരിലെ കവളപ്പാറയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. പോത്തുകല്ല് ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ടശേഷം അപ്രതീക്ഷിതമായാണ് രാഹുല്‍ കവളപ്പാറയില്‍ എത്തിയത്.

   വയനാട്ടുല്‍ തുടരണമെന്ന്

  വയനാട്ടുല്‍ തുടരണമെന്ന്

  മരണതാഴ്വര കണ്ട് നിശബ്ദനായ രാഹുല്‍ കവളപ്പാറയിലെ സ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്ന് പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഭൂതാനം, എടവണ്ണ, തുടങ്ങിയ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.ക്യാമ്പിൽ കഴിയുന്നവരോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്നവർ തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും നിറകണ്ണുകളോടെയാണ് രാഹുൽ ഗാന്ധിക്ക് മുമ്പിൽ അവര്‍ അവതരിപ്പിച്ചിച്ചത്. ഇതോടെ വയനാട്ടില്‍ കൂടുതല്‍ ദിവസം തുടരുമെന്ന് രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളെ അറിയിച്ചതായാണ് വിവരം.

  ദയവായി സഹായിക്കൂ

  ദയവായി സഹായിക്കൂ

  അതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ ക്യാമ്പുകളിലേക്ക് വേണ്ട ആവശ്യ സാധനങ്ങള്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തന്‍റെ മണ്ഡലമായ വയനാട് വലിയെ കെടുതി നേരിടുകയാണെന്നും ആയിരങ്ങളെയാണ് കാമ്പിലേക്ക് മാറ്റിയിരിക്കുന്നതെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ക്യാമ്പിലേക്ക് ആവശ്യമായ പട്ടിക സഹിതമായിരുന്നു രാഹുലിന്‍റെ പോസ്റ്റ്.

  ആവശ്യസാധനങ്ങളുടെ പട്ടിക

  ആവശ്യസാധനങ്ങളുടെ പട്ടിക

  കുടിവെള്ളം, പുതപ്പ്, വസ്ത്രങ്ങള്‍, ലുങ്കികള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, സോപ്പ്, ബ്രഷ്, ഡെറ്റോള്‍, സോപ്പ് പൗഡര്‍, ബ്ലീച്ചിങ്ങ് പൗഡര്‍,ക്ലോറിന്‍, ബിസ്കറ്റ്, പച്ചക്കറികള്‍, പഞ്ചസാര, അരി, പരിപ്പ്, ബേബി ഫുഡ് തുടങ്ങി നിരവധി സാധനങ്ങള്‍ പട്ടികയില്‍ പറയുന്നുണ്ട്. എത്തിക്കേണ്ട കളക്ഷന്‍ സെന്‍ററുകളുടെ നമ്പറുകളും കുറിപ്പില്‍ പറയുന്നുണ്ട്.

  വയനാട്ടിലേക്ക് തിരിച്ചു

  വയനാട്ടിലേക്ക് തിരിച്ചു

  അതേസമയം ഇന്ന് രാവിലയോടെ രാഹുല്‍ മലപ്പുറം കൈതപുല്ലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ആവര്‍ത്തിച്ച രാഹുല്‍ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്ന് അറിയിച്ചു. വേദനയോടെ ആണെങ്കിലും എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരിടുന്നു. ഈദിന്‍റെ ആശംസകള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം. ദുരിതാശ്വാസ ക്യാമ്പില്‍ കിറ്റ് വിതരണം നടത്തി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചു.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

  Name of Donee: CMDRF

  Account Number : 67319948232

  Bank: State Bank of India

  Branch: City branch, Thiruvananthapuram

  IFSC Code: SBIN0070028

  Swift Code: SBININBBT08

  keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

  'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്, ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ'.. കുറിപ്പ്

  സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍

  English summary
  'We are in urgent need of the following materials';asks Rahul gandhi for Wayanad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X