പാർലമെന്ററി ജനാധിപത്യം ദുർബലപ്പെടുത്തുന്നു: കേന്ദ്രത്തിന്‍റെ നടപടികൾക്കെതിരെ അണിനിരക്കുക: സിപിഎം
തിരുവനന്തപുരം: പാർലമെൻ്ററി ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ബിജെപി നയങ്ങളുടെ നഗ്ന്മായ പ്രദർശനമാണ്, പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിൽ ദൃശ്യമായതെന്ന് സിപിഎം. സുപ്രധാന ബില്ലുകൾ, പാർലമെൻ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ പരിശോധന കൂടാതെ പാസ്സാക്കരുത് എന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ലെന്നും സിപിഎം വിമര്‍ശിക്കുന്നു.
ജനങ്ങളേയും, രാഷ്ട്ര താത്പര്യങ്ങളേയും ഗുരുതരമായി ബാധിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ ; എസൻഷ്യൽ സർവ്വീസ് പണിമുടക്ക് നിരോധന ബിൽ, ഇൻസോൾവൻസി & ബാങ്ക് റെപ്റ്റ്സി കോഡ് ഭേദഗതി ബിൽ, ജനറൽ ഇൻഷുറൻസ്, സ്വകാര്യവത്ക്കരണ ബിൽ എന്നിവ സ്റ്റാൻ്റിംഗ് കമ്മിറ്റിയ്ക്കോ, സെലക്ട് കമ്മിറ്റിയ്ക്കോ റെഫർ ചെയ്യണമെന്ന് 14 പ്രതിപക്ഷ പാർടികൾ തുടക്കം മുതലേ ആവശ്യപ്പെട്ടു. 2014ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്ന ശേഷം പാർലമെൻ്ററി സ്ക്രൂട്ടിനി ഇല്ലാതെയാണ് പല ബില്ലുകളും പാസ്സാക്കുന്നത്.

2014 ന് ശേഷം പാർലമെന്റ് പാസ്സാക്കിയ ബില്ലുകളുടെ 10 ശതമാനം മാത്രമാണ് സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവാദമായ കാർഷിക നിയമങ്ങൾ പോലും സ്റ്റാൻ്റിംഗ് കമ്മിറ്റിയ്ക്ക് വിട്ടിരുന്നില്ല. മുൻസർക്കാരുകളുടെ കാലത്ത് 70 ശതമാനത്തോളം ബില്ലുകൾ സ്റ്റാൻ്റിംഗ് കമ്മിറ്റിയ്ക്ക് വിട്ട അനുഭവമുണ്ട്. ഈ കീഴ്വഴക്കങ്ങളൊന്നും ബിജെപി മാനിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെന്നും സിപിഎം വ്യക്തമാക്കുന്നു.
പൗരന്മാരുടെ രഹസ്യം ചോർത്തിയ പെഗാസസ് ചാര സോഫ്ട്വെയറിന്റെ വിനിയോഗം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷക സമര സമിതിയുടെ ആവശ്യം, ഗുരുതരമായ വിലക്കയറ്റം-തൊഴിലില്ലായ്മ-സാമ്പത്തിക തകർച്ച എന്നീ വിഷയങ്ങളാണ് പ്രതിപക്ഷം ചർച്ചയ്ക്കായി നിർദ്ദേശിച്ചത്. അത് സർക്കാർ അംഗീകരിച്ചില്ല. നേരത്തെ തയ്യാറാക്കിയ ബില്ലുകൾ പാസ്സാക്കൽ മാത്രമായിരുന്നു സർക്കാരിന് താത്പര്യം.
പ്രതിപക്ഷത്തെ അവഗണിച്ചു കൊണ്ടും കീഴ്വഴക്കങ്ങൾ ലംഘിച്ചും പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കാൻ 14 പ്രതിപക്ഷപാർടികൾ ഒന്നിച്ച് തീരുമാനിച്ചു. തുടർന്ന് ഇരുസഭകളിലും ബഹളമുണ്ടായി. ബഹളങ്ങൾക്കി ടയിൽ, ചർച്ച കൂടാതെ ബില്ലുകൾ പാസ്സാക്കാനുള്ള ധൃതിയിലായിരുന്നു സർക്കാർ.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍
പ്രതിപക്ഷ പാർടികൾ ഒരുമിച്ച് നടത്തിയ പ്രതിഷേധത്തെ അധിക്ഷേപിക്കാനാണ് സർക്കാർ പ്രതിനിധികൾ ശ്രമിച്ചത്. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അധിക്ഷേപിച്ചു കൊണ്ട് പാർലമെൻ്ററികാര്യ സഹമന്ത്രി പ്രസ്താവന ഇറക്കി. പാർലമെന്റിലെ അംഗസംഖ്യ കുറവാണെങ്കിലും ഇടതുപക്ഷം സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ, ബിജെപി സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നാണ് സർക്കാരും, രാജ്യസഭാ ചെയർമാനും ഭീഷണിപ്പെടുത്തുന്നത്.
പാർലമെൻ്റിൻ്റെ ഇന്നത്തെ അവസ്ഥയിൽ സ്വാതന്ത്ര്യദിനാചരണ ചടങ്ങിൽ പ്രസംഗിക്കവേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശ്രീ. രമണ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ചർച്ചകൾ കൂടാതെയുള്ള നിയമ നിർമ്മാണത്തെ കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷം ഉയർത്തുന്ന വിമർശനം ശരിവെയ്ക്കുന്നതാണ്, ചീഫ് ജസ്റ്റിസ്സിന്റെ പരസ്യ പരാമർശം. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശബ്ദം ഉയർത്താൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിയ്ക്കുന്നുവെന്നും സിപിഎം സംസ്ഥാന സമിതി യോഗം വ്യക്തമാക്കി.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്‍റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications