കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങൾ വടകരയിൽ അറസ്റ്റിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: വിവാഹ വീഡിയോകളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ളീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍ (44),സഹോദരൻ സതീശന്‍ (41) എന്നിവരെയാണ് വടകര ഡിവൈഎസ്പി ടിപി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക കേസ്സന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

'കീഴടങ്ങില്ല കീഴാറ്റൂർ'... 'വയൽക്കിളികളെ' കെണിവച്ച് പിടിക്കാൻ ബിജെപി, കണ്ണൂരിലേക്ക് മാർച്ച്!'കീഴടങ്ങില്ല കീഴാറ്റൂർ'... 'വയൽക്കിളികളെ' കെണിവച്ച് പിടിക്കാൻ ബിജെപി, കണ്ണൂരിലേക്ക് മാർച്ച്!

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ തൊട്ടില്‍പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടിൽ നിന്നും മറ്റു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിനിടയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പോലീസിന്റെ വലയിലാകുന്നത്. ഇരുവരും ഈ കേസ്സിലെ രണ്ടും,മൂന്നും പ്രതികളാണെന്ന് റൂറൽ എസ്പി എംകെ പുഷ്ക്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.

dtudiomorphing

ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി.രണ്ടു ദിവസത്തിനകം ഇയ്യാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എസ്പി പറഞ്ഞു.രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാർഡ് ഡിസ്‌കിൽ ആറു പേരുടെ ഫോട്ടോ മാത്രമാണ് മോർഫ് ചെയ്തതെന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.ആറു മാസം മുൻപ് ഉടമകളായ ദിനേശനും,സതീശനും ഇതേപ്പറ്റി അറിയാമായിരുന്നിട്ടും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.ഒന്നാം പ്രതിയായ ബബീഷ് മോർഫ് ചെയ്ത ഇരകളുടെ ഫോട്ടോ ചെയ്യപ്പെട്ട ആൾക്ക് തന്നെ വ്യാജ ഐ.ഡി.ഉണ്ടാക്കി അയച്ചു കൊടുത്ത് ബ്ലാക്ക് മെയിൽ ചെയ്യുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.

മാനഹാനി ഭയന്ന് പലരും പുറത്ത് പറയാൻ മടിക്കുകയായിരുന്നു.ഐ.ടി.ആക്ട്,ഐ.പി.സി ആക്ട്,354 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ്സെടുത്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി മറ്റുള്ള പരിശോധനകൾ നടത്തുമെന്ന് പോലീസ് പറഞ്ഞു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഒരു നാടിനെ മുഴുവൻ ആശങ്കയിലാഴ്ത്തിയ സ്റ്റുഡിയോ ഉടമകൾക്കും,ജീവനക്കാരനുമെതിരെ വൈക്കിലശ്ശേരിയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്താണ്.

ഈ പ്രദേശത്തെ ആയിരകണക്കിനു വനിതകളുടെ ചിത്രങ്ങളാണ് വിവാഹ വീഡിയോവില്‍ നിന്നു പകര്‍ത്തി ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ചതെന്നാണ് ആരോപണം. ഇതില്‍ നിന്നെടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം വെളിച്ചത്തായതോടെ പരാതിയും പ്രതിഷേധവും ഉയരുകയായിരുന്നു. ഇക്കാര്യത്തില്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതും പ്രതിഷേധത്തിനു ആക്കം കൂട്ടി.

ഒരാഴ്ച മുമ്പ് പോലീസിന് രേഖാമൂലം പരാതി ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.ആറു മാസം മുൻപ് ഇതേപ്പറ്റി ചർച്ചാ വിഷയമായെങ്കിലും നാട്ടുകാർ ആരംഭിച്ച മധ്യസ്ഥ ശ്രമം കാരണം പരാതി നൽകാൻ വൈകുകയായിരുന്നു. കേസില്‍ശാസ്ത്രീയ തെളിവെടുപ്പുകളും പരിശോധനകളും പുരോഗമിക്കുകയാണ്. സൈബര്‍ സെല്ലിന്റെയും, മറ്റ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുതെന്ന് പോലീസ് വ്യക്തമാക്കി.പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന്(ചൊവ്വ)

വടകര സി.ഐ.ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചതിന്റെ തലേ ദിവസമാണ് അറസ്റ്റ്.അന്വേഷണ സംഘത്തിൽ സി.ഐ മാരായ ടി.മധുസൂദനൻ നായർ,സി.ഭാനുമതി,എസ്.ഐ.അനിതകുമാരി,എ.എസ്.ഐ.
ഗംഗാധരൻ,സീനിയർ സി.പി.ഒ.കെ.പി.രാജീവൻ,സി.പി.ഒ മാരായ ഷീബ,മോഹനൻ,സിനോജ്,സിനു,ഷിരാജ്‌,ഷാജി എന്നിവരുണ്ടായിരുന്നു.

<br>വള്ളുവനാടിന്റെ ദേശീയ ഉത്സവം, തിരുമാന്ധാംകുന്ന് പൂരം നാളെ സമാപിക്കും
വള്ളുവനാടിന്റെ ദേശീയ ഉത്സവം, തിരുമാന്ധാംകുന്ന് പൂരം നാളെ സമാപിക്കും

English summary
wedding photos morphed; police arrested studio owners in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X