ശ്രമം സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ തന്നെ; കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് കാനം
സര്‍ക്കാരിനെ ശക്തിപ്പെടുത്തനാണ് സിപിഐ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആയുധമാകാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിനെ ശക്തിപ്പെടുത്തനാണ് സിപിഐ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആയുധമാകാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നാണ് കോടിയേരി പറഞ്ഞത്. സര്‍ക്കാരിനെതിരെയുള്ള സിപിഐയുടെ പരസ്യ വിമര്‍ശനത്തിന് അക്കമിട്ട് മറുപടി പറഞ്ഞ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു കാനത്തിന്റെ പ്രതികരണം.
പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം നല്‍കരുതെന്നാണ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ശത്രുക്കള്‍ക്ക് മുതലെടുപ്പിന് അവസരം ഒരുക്കരുത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രതികരണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപയോഗിക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. സിപിഐയും സിപിഐഎമ്മും യോജിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

ഭരണ നേട്ടങ്ങള്‍
കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടി ഭരണനേട്ടങ്ങള്‍ വിലയിരുത്തിയാണ് കോടിയേരി നല്‍കിയത്.

അനുഭവജ്ഞാനം
സിപിഐ രണ്ട് മുന്നണികളിലും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്. സിപിഐ മുന്നണിയിലും യുഡിഎഫ് മുന്നണിയിലും പ്രവര്‍ത്തിച്ച് പരിചയമുള്ള പാര്‍ട്ടിയാണ് സിപിഐ. അതിനാല്‍ ഭരണകാര്യത്തില്‍ അവര്‍ക്കാണ് കൂടുതല്‍ അനുഭവജ്ഞാനം ഉള്ളത്. അതുകൊണ്ട് ഭരണത്തില്‍ അവര്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞ് സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

ഉഭയകക്ഷി ചര്‍ച്ചയാകാം
ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് തന്നെയാണ് സിപിഐ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് സിപിഐഎമ്മും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയാവാമെന്നും കോടിയേരി തന്റെ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.

അക്രമം പോലീസിനു നേരെയായിരുന്നു
നിലമ്പൂരിലെ മാവോയിസ്റ്റ് മരണത്തെ വ്യാജ ഏറ്റുമുട്ടലാക്കാന്‍ പ്രചാരണം നടക്കുന്നു. കസ്റ്റഡയിലെടുത്ത് കൊലപ്പെടുത്തുന്നതിനാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നത്. അതല്ല നിലമ്പൂരില്‍ നടന്നത്. മാവയിസ്റ്റുകള്‍ പോലും അത്തരത്തില്‍ ഒരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. പോലീസിന് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തിരിച്ചടിച്ചതാണെന്നും കോടിയേരി കാനത്തിന് മറുപടി കൊടുത്തിരുന്നു.












Click it and Unblock the Notifications