Get Updates
Get notified of breaking news, exclusive insights, and must-see stories!

നവംബറിൽ ക്ഷേമ പെൻഷനായി ലഭിക്കുന്നത് 3600 രൂപ; എല്ലാവർക്കും തുക കിട്ടുമെന്ന് ധനമന്ത്രി

നവംബറിൽ 3600 രൂപ ക്ഷേമ പെൻഷൻ ആളുകളുടെ കൈകളിലേക്ക് എത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്താണിത്. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ അറിയിച്ചു.

'ഈ മാസം ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. നവംബർ മാസത്തെ വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപയോടൊപ്പം നിലവിൽ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേർത്താണ് 3600 രൂപ നൽകുന്നത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെൻഷൻ തുകയെത്തുക.
2000 രൂപയാക്കി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന . മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നത്', മന്ത്രി പറഞ്ഞു.

pension2-1761894286 jpg -Properties

'ഞങ്ങൾക്ക് 18 മാസത്തെ കുടിശികയൊന്നും ഞങ്ങൾ കൊടുക്കാൻ ഉണ്ടായിരുന്നില്ല. അഞ്ചു മാസത്തെ വരെ കുടിശിക വന്നു .കഴിഞ്ഞ വർഷം തന്നെ രണ്ടു മാസത്തെ കുടിശിക കൊടുത്തു തീർത്തു . ഇനി ഒരു കുടിശിക കൊടുക്കാനുണ്ട് 1600 രൂപ. 1600 രൂപ അതും 2000 രൂപ ഈ പുതിയ പെൻഷനും ചേർത്തുള്ള 3600 രൂപ ആളുകളുടെ കയ്യിലേക്ക് ഈ മാസം എത്തും സാധാരണ ക്ഷേമ പെൻഷൻ കൊടുക്കുന്ന സമയത്ത് തന്നെ എത്തും. പറഞ്ഞത് വെറുതെയല്ല കൊടുക്കാൻ തന്നെയാണ് എന്ന് വരാൻ വേണ്ടിയിട്ടാണ്. ഡിഎ കൊടുക്കുന്നതും സാങ്കേതികമായ പ്രശ്നമുണ്ട് . എന്നിരുന്നാലും അതും ഇപ്പോൾ തന്നെ കൊടുത്ത് തീർക്കാനുള്ള പരിപാടിയാണ്', മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

സ്ത്രീ സുരക്ഷാ പെൻഷൻ നിലവിൽ മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കാത്ത, എ എ വൈ (മഞ്ഞ), പി എച് എച് (പിങ്ക്) റേഷൻ കാർഡ് വിഭാഗത്തിലുള്ള 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം പുതിയതായി അനുവദിക്കും. 31.34 ലക്ഷം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

റബ്ബർ സബ്സിഡി 200 രൂപയാക്കി. റബ്ബർ കർഷകർക്ക് നൽകിവരുന്ന താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയായി ഉയർത്തുന്നു. നെല്ലിന്റെ താങ്ങുവില 30 രൂപ കൂടെ കൂട്ടി.

പഠനശേഷം നൈപുണ്യ കോഴ്സുകളിലോ മത്സര പരീക്ഷാ പരിശീലനത്തിലോ ഏർപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 18 നും 30 നും ഇടയിൽ പ്രായമുള്ള 5 ലക്ഷം യുവതീ-യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ് നൽകും.

ഹെൽപ്പർമാർ എന്നിവരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചു. പ്രീ-പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം 1,000 രൂപ വർദ്ധിപ്പിച്ചു. സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി വർദ്ധിപ്പിച്ചു (പ്രതിമാസം 1100 രൂപയുടെ വർദ്ധന).

സംസ്ഥാനത്തെ 19,470 കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) കൾക്ക് പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ അനുവദിക്കും.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കും. ശമ്പളത്തിലും പെൻഷനിലും 4% വർദ്ധനവാണുണ്ടാവുക.
ഇവയ്‌ക്കെല്ലാം പുറമെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ, അംഗനവാടി ക്ഷേമനിധി പെൻഷൻ എന്നിവയുടെ കുടിശ്ശിക പൂർണ്ണമായും കൊടുത്തുതീർക്കും. വിവിധ സ്കോളർഷിപ്പുകൾ, കാസ്പ്, സപ്ലൈകോ, നെല്ല് സംഭരണം, ആരോഗ്യവകുപ്പ് പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർക്കാനും തുക അനുവദിച്ചിട്ടുണ്ട്.
പ്രഖ്യാപിച്ച എല്ലാ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+