Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്ത് ക്രഡിബിലിറ്റിയാണ് സിപിഎം നേതാക്കൾക്ക് ബാക്കിയുള്ളത് !'; ഫോറൻസിക് റിപ്പോർട്ടിൽ വിടി ബൽറാം

തിരുവനന്തപുരം; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാ‍ഗ്യമില്ലെന്ന ഫോറൻസിക് റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വിടി ബൽറാം എംഎൽഎ.
എന്ത് ക്രഡിബിലിറ്റിയാണ് ഈ സിപിഎം നേതാക്കൾക്ക് ബാക്കിയുള്ളതെന്ന് ബൽറാം ചോദിച്ചു.സിപിഎം നേതാക്കൾ നിരന്തരം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം തൂക്കമൊപ്പിക്കാൻ ഒരവസരം വീണു കിട്ടിയതിൻ്റെ അത്യാഹ്ലാദമായിരുന്നു അവരുടെ അക്കാലത്തെ പ്രചരണത്തിലുടനീളമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബൽറാം ആരോപിച്ചു. പോസ്റ്റ് വായിക്കാം.

VT balram

"എന്തിന് കൊന്നു കോൺഗ്രസ്സേ" എന്ന് ഡിവൈഎഫ്ഐക്കാർ നാടുനീളെ ഗദ്ഗദ സ്വരത്തിൽ മുതലക്കണ്ണീർ ഒഴുക്കിയ കൊലപാതകത്തിൻ്റെ ഫോറൻസിക് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും പരസ്പരം ഏറ്റുമുട്ടാൻ കരുതിക്കൂട്ടി ആയുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലെത്തിയതെന്നും ഫോറൻസിക് റിപ്പോർട്ട് ശരിവയ്ക്കുന്നു.
നേരത്തേ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ടവർക്കും ബോധ്യപ്പെട്ടതാണ് ഇക്കാര്യം.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സിപിഎം നേതാക്കൾ നിരന്തരം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം തൂക്കമൊപ്പിക്കാൻ ഒരവസരം വീണു കിട്ടിയതിൻ്റെ അത്യാഹ്ലാദമായിരുന്നു അവരുടെ അക്കാലത്തെ പ്രചരണത്തിലുടനീളം. കാര്യങ്ങളൊക്കെ നേരിട്ടറിയാമായിരുന്നിട്ടും കപടവേഷം ആടിത്തീർക്കുന്നതിന് നേതൃത്വം നൽകിയത് പ്രദേശവാസി കൂടിയായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമായിരുന്നു എന്നും ആരും മറന്നു കാണാൻ ഇടയില്ല.
എന്ത് ക്രഡിബിലിറ്റിയാണ് ഈ സിപിഎം നേതാക്കൾക്ക് ബാക്കിയുള്ളത് !

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+