കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തുരങ്ക സൗഹൃദം' കെഎം ഷാജിയുടെ ഒളിയമ്പ്!! കുരുക്കിടാന്‍ മുസ്ലിം ലീഗ്... ഇനി പിടികിട്ടാനിടയില്ല

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗില്‍ സംഭവിക്കുന്നത് എന്ത് എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്നതിനേക്കാള്‍ പാര്‍ട്ടിക്ക് അകത്ത് നിന്നു തന്നെയുള്ള വെല്ലുവിളിയാണ് മുസ്സിം ലീഗ് നേരിടുന്നത്. കെഎം ഷാജി മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് എന്ന നിലയിലേക്ക് വളരാന്‍ ശ്രമം നടത്തുന്നു എന്ന വിമര്‍ശനം ഒരു വിഭാഗത്തിനുണ്ട്.

അണികളില്‍ ഒരു വിഭാഗം അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കുന്നതും നേതൃത്വത്തിന് അറിയാം. പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗം നടത്താന്‍ ഷാജിയോളം മറ്റൊരു നേതാവ് മുസ്ലിം ലീഗിലില്ലെന്ന് അണികള്‍ സമ്മതിക്കുന്നു.

ഈ ഒരു പശ്ചാത്തലത്തിലാണ് ജിദ്ദ കെഎംസിസി യോഗത്തില്‍ ഷാജി നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്. തൊട്ടുപിന്നാലെ അച്ചടക്ക സമിതി രൂപീകരിക്കാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചത് ഷാജിയെ ഒതുക്കാനാണോ എന്ന സംശയം ബലപ്പെടാനും ഇടയാക്കി...

തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രസംഗിക്കുന്നു

തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രസംഗിക്കുന്നു

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം കെഎം ഷാജി പ്രസംഗിക്കുന്നു എന്നാണ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്ന ഒരു ആക്ഷേപം. നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. വ്യവസായി എംഎ യൂസഫലിക്കെതിരെ ഷാജി നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു.

നിങ്ങള്‍ കരുതുന്നുണ്ടോ

നിങ്ങള്‍ കരുതുന്നുണ്ടോ

ഡിപ്ലൊമാറ്റിക് റിലേഷന്‍ എന്നാല്‍ മൗനം പാലിക്കലും പുകഴ്ത്തി പറഞ്ഞ് കാര്യം നേടലുമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് ഷാജി പ്രസംഗത്തില്‍ ചോദിച്ചത്. നോ പറയേണ്ടിടത്ത് നോ പറയാന്‍ പറ്റണം. ഏതെങ്കിലും തുരങ്ക സൗഹൃദത്തിന്റെ പേരില്‍ ബലി കൊടുക്കേണ്ടി വന്നാല്‍ അതിന് ഭീരുത്വം, കൂട്ടിക്കൊടുപ്പ്, ഒറ്റുകൊടുക്കല്‍ എന്നാണ് പറയുകയെന്നും ഷാജി പറയുന്നു.

'3000 കോടി'യുടെ ബന്ധം; സൗദിയെ അടുപ്പിക്കാന്‍ മോദിയുടെ ടാക്റ്റിക് മൂവ്, ബിന്‍ സല്‍മാന് ക്ഷണം'3000 കോടി'യുടെ ബന്ധം; സൗദിയെ അടുപ്പിക്കാന്‍ മോദിയുടെ ടാക്റ്റിക് മൂവ്, ബിന്‍ സല്‍മാന് ക്ഷണം

വിമര്‍ശനം ഉയര്‍ന്നിട്ടില്ല

വിമര്‍ശനം ഉയര്‍ന്നിട്ടില്ല

പികെ കുഞ്ഞാലിക്കുട്ടി പലപ്പോഴും സൂചിപ്പിക്കുന്ന ഡിപ്ലൊമാറ്റിക് റിലേഷന്‍ സംബന്ധിച്ച് ഷാജി പ്രസംഗിച്ചതാണ് ചര്‍ച്ചയായത്. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണ് ഷാജി പ്രസംഗിച്ചത് എന്ന വ്യാഖാനവും പിന്നാലെ വന്നു. പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്നാണ് പാണക്കാട് മുനവ്വറലി തങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മറിച്ചാണ് കാര്യങ്ങളെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

പരസ്യമായി പറയുന്നവര്‍ക്കെതിരെ

പരസ്യമായി പറയുന്നവര്‍ക്കെതിരെ

അതേസമയം, പാര്‍ട്ടിയില്‍ അച്ചടക്ക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിക്കുകയും ചെയ്തു. ഒരു ചെയര്‍മാനും നാല് അംഗങ്ങളും ഉള്‍പ്പെടുന്നതാകും അച്ചടക്ക സമിതി. പാര്‍ട്ടി കാര്യങ്ങള്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പറയണം. പരസ്യമായി പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ഷാജിയെ പോലുള്ളവരെ ലക്ഷ്യമിട്ടാണ് ...

ഷാജിയെ പോലുള്ളവരെ ലക്ഷ്യമിട്ടാണ് ...

അച്ചടക്ക സമിതി വരുന്നത് കെഎം ഷാജിയെ പോലുള്ളവരെ ലക്ഷ്യമിട്ടാണ് എന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്. സിപിഎമ്മിനെ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടന്നാക്രമിക്കുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഷാജിയും എംകെ മുനീറും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പോലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വഖഫ് വിഷയത്തില്‍ നടത്തിയ സമരങ്ങള്‍ മറുഭാഗം എടുത്തുകാട്ടുന്നു.

'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ'സംഘികളെ പേടിച്ചോടിയ പിണറായി വിജയന്‍'; സഖാക്കളുടെ സ്റ്റഡി ക്ലാസ് വേണ്ടെന്ന് ഫാത്തിമ തഹ്ലിയ

പുതിയ ഭാരവാഹികള്‍ നിലവില്‍ വരും

പുതിയ ഭാരവാഹികള്‍ നിലവില്‍ വരും

വിദേശത്തായതിനാല്‍ കെഎം ഷാജി പ്രവര്‍ത്തക സമിതിയല്‍ പങ്കെടുത്തിരുന്നില്ല. ആഴ്ചകള്‍ക്ക് മുമ്പ് ചെന്നൈയില്‍ നടന്ന ദേശീയ കമ്മിറ്റിയിലും ഷാജി എത്തിയിരുന്നില്ല. മുസ്ലിം ലീഗിന്റെ മെംബര്‍ഷിപ്പ് ക്യാമ്പയില്‍ ആരംഭിക്കാന്‍ പോകുകയാണ്. നവംബര്‍ ഒന്നിനാണ് തുടക്കമാകുക. പാര്‍ട്ടിയുടെ സ്ഥാപക ദിനമായ മാര്‍ച്ച് 10ന് പുതിയ ഭാരവാഹികള്‍ നിലവില്‍ വരും. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് ഇരുപക്ഷവും നടത്തുന്നതത്രെ.

സിപിഎമ്മിനോട് സൗഹൃദം പാടില്ല

സിപിഎമ്മിനോട് സൗഹൃദം പാടില്ല

സിപിഎമ്മിനോട് സൗഹൃദം പാടില്ലെന്ന് ഷാജി വ്യക്തമാക്കുന്നു. സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകരെ സംബന്ധിച്ച് ഷാജി തന്റെ പ്രസംഗങ്ങളില്‍ പതിവായി പറയാറുണ്ട്. എന്നാല്‍ സിപിഎമ്മുമായി സൗഹൃദ പാത സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമുള്ള നേതാക്കളും ലീഗിലുണ്ട്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരുമിച്ച് നീങ്ങുന്നത് സംബന്ധിച്ചും ഇവര്‍ എടുത്തുപറയുന്നു.

English summary
What Happening Between KM Shaji and PK Kunhalikutty? This Is Muslim League Sources Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X