എന്താണ് പ്രോക്സി വോട്ട്?വിദേശത്തിരുന്ന് എങ്ങനെ നാട്ടിലെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഏത് തിരഞ്ഞെടുപ്പായാലും നാട്ടിലുള്ളവരെക്കാൾ ആവേശം പ്രവാസികൾക്കാണ്. കോടിക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിലടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളിലുള്ളത്. പക്ഷേ, ഇവരിൽ ഭൂരിഭാഗം പേർക്കും രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാറില്ല.

ആളെ കൊല്ലുന്ന ബ്ലൂവെയ്ൽ ഗെയിം കേരളത്തിലും!ഡൗൺലോഡ് ചെയ്തത് 2000 പേർ!ചാവക്കാട് കടൽ തീരത്ത് കുട്ടികൾ...

പ്രവാസികൾക്കും ഇനി വോട്ട് ചെയ്യാം! പറന്ന് നാട്ടിലെത്തേണ്ട, പകരം ആളെ ഏർപ്പാടാക്കിയാൽ മതി....

നാട്ടിലേക്ക് വരുന്നതിനാവശ്യമായ ഭീമമായ യാത്രച്ചെലവാണ് പ്രവാസികളെ തിരഞ്ഞെടുപ്പിൽ നിന്നും അകറ്റിനിർത്തിയത്. എന്നാൽ പ്രവാസി വോട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ പ്രവാസികൾക്കെല്ലാം ഇനി മുതൽ തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ലഭിക്കും. പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.

ദിലീപ് ഒടുവിൽ ചിരിച്ചു?നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോൺ കത്തിച്ചതായി പോലീസ്!തിരിച്ചടി...

എന്താണ് പ്രോക്സി വോട്ട്...

എന്താണ് പ്രോക്സി വോട്ട്...

എന്താണ് പ്രോക്സി വോട്ട്? പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.

പ്രതിനിധി...

പ്രതിനിധി...

വോട്ടർ പട്ടികയിലുള്ള പ്രവാസിയുടെ അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള, പ്രവാസി നിയോഗിക്കുന്ന പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക.

ആറു മാസം മുൻപ്...

ആറു മാസം മുൻപ്...

വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.

എല്ലാ തിരഞ്ഞെടുപ്പുകളിലും...

എല്ലാ തിരഞ്ഞെടുപ്പുകളിലും...

ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

കള്ളവോട്ടല്ല...

കള്ളവോട്ടല്ല...

പ്രോക്സി വോട്ടിന്റെ പേരിൽ ആർക്കും ചാടിക്കയറി പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസം നാട്ടിലുണ്ടാകില്ലെന്ന് ഉറപ്പായ പ്രവാസി ഇതിനു മാസങ്ങൾക്ക് മുൻപേ റിട്ടേണിങ് ഓഫീസർക്ക് പ്രതിനിധിയാരെന്ന് വ്യക്തമാക്കി പ്രോക്സി വോട്ടിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകണം.

പ്രതിനിധി വന്നില്ലെങ്കിൽ...

പ്രതിനിധി വന്നില്ലെങ്കിൽ...

പ്രവാസി അപേക്ഷയോടൊപ്പം നിർദേശിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമേ അദ്ദേഹത്തിന്റെ പ്രതിനിധിയായി വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളു. അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള പ്രതിനിധിക്ക് പകരം ആരു വന്നാലും വോട്ട് ചെയ്യാൻ അവസരം ലഭിക്കില്ല.

വളരെ കുറച്ച് പേർ മാത്രം....

വളരെ കുറച്ച് പേർ മാത്രം....

വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ശരാശരി പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ പ്രവാസികൾ മാത്രമേ വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നുള്ളു. യാത്രയ്ക്കായി വേണ്ടിവരുന്ന ഭീമമായ തുകയാണ് പ്രവാസികളെ വോട്ടെടുപ്പിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

രാഷ്ട്രീയ പാർട്ടികൾക്കും ആശ്വാസം...

രാഷ്ട്രീയ പാർട്ടികൾക്കും ആശ്വാസം...

നിലവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വരെ പ്രവാസികളെ ചാർട്ട് ചെയ്ത വിമാനങ്ങളിലെത്തിക്കുന്ന സ്ഥിതിയുണ്ട്. പ്രോക്സി വോട്ട് പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫിൽ നിന്നം പ്രവാസികളെ നാട്ടിലെത്തിക്കേണ്ടതില്ല.

എന്താണീ പ്രോക്സി വോട്ട്? | Oneindia Malayalam
രേഖകളെല്ലാം...

രേഖകളെല്ലാം...

പ്രോക്സി വോട്ട് നിലവിൽ വന്നാൽ വിദേശ രാജ്യങ്ങളിലുള്ള പോഷക സംഘടനകളുടെ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും, രേഖകൾ ശരിയാക്കുന്നതിനും പ്രവാസികൾക്ക് സഹായം നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങുമെന്നും തീർച്ചയാണ്.

English summary
what is proxy vote for nri's,how can do proxy vote.
Please Wait while comments are loading...