'മാഡ'വും ദിലീപും തമ്മിലെന്ത് ബന്ധം: വിഐപിയെ കിട്ടിയതിന് പിന്നാലെ അന്വേഷണം പുതിയ റൂട്ടില്‍

കൊച്ചി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ 'വിഐപി' ദിലീപിന്റെ സുഹൃത്താണെന്ന് പൊലീസ് കണ്ടെത്തിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച് പള്‍സർ സുനിയും സംഘവും മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചത് ഒരു 'വിഐപി" യാണെന്നാായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ ശരത് ജി നായരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പൊലീസ് തന്റെ പുറകില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഇദ്ദേഹം ഒളിവില്‍ പോവുകയും ചെയ്തു. സംസ്ഥാനം വിട്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ ബാലചന്ദ്ര കുമാർ കൈമാറിയ ശബ്ദ സാമ്പിളില്‍ പരാമർശിക്കുന്ന സ്ത്രീയെ കണ്ടെത്താനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്.

യഥാർത്ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത് ആ സ്ത്രീയാണ്

നടി അക്രമിക്കപ്പെട്ട കേസില്‍ യഥാർത്ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത് ഈ സ്ത്രീയാണെന്ന്, അതൊഴിവാക്കാന്‍ വേണ്ടിയാണ് നമ്മള്‍ ശ്രമിച്ചത്. അതുകൊണ്ടാണ്‍ താന്‍ ശിക്ഷിക്കപ്പെട്ടതെന്നും ദിലീപ് പറയുന്നുവെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പായിരുന്നു ബാലചന്ദ്ര കുമാർ പൊലീസിന് കൈമാറിയത്. ഇതിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണം സംഘം ശക്തമാക്കിയത്. മാഡത്തിന് ദിലീപിന്റെ ഭാര്യ കാവ്യ മാധവനുമായി ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

റെക്കോർഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആര്

ടാബില്‍ റെക്കോർഡ് ചെയ്ത സംഭാഷണത്തിലുള്ള സ്ത്രീ ആരാണെന്ന് കണ്ടെത്തിയാല്‍ കേസില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതേ മാഡത്തെക്കുറിച്ച് പള്‍സർ സുനിയും പരാമർശം നടത്തിയിരുന്നു. മാഡം സിനിമാ മേഖലയില്‍ നിന്ന് തന്നേയുള്ള വ്യക്തിയാണെന്നായിരുന്നു പള്‍സർ സുനി അഭിപ്രായപ്പെട്ടത്. എന്നാല്‍ കേസുമായി മാഡത്തിന് വലിയ പങ്കൊന്നുമില്ലെന്നും പള്‍സർ സുനി പിന്നീട് തിരുത്തുകയും ചെയ്തതാണ് അന്വേഷണ സംഘത്തെ കുഴക്കിയത്.

പള്‍സർ സുനി പറഞ്ഞ മാഡവും ബാലചന്ദ്ര കുമാർ പറഞ്ഞ മാഡവും

പള്‍സർ സുനി പറഞ്ഞ മാഡവും ബാലചന്ദ്ര കുമാർ പുറത്ത് വിട്ട ദിലീപിന്റെ ശബ്ദ സംഭാഷണത്തിലെ സ്ത്രീയും ഒന്ന് തന്നെയാണോയെന്നാണ് നിലവില്‍ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്നാണ് ദിലീപിന്റെ മുന്‍ സുഹൃത്തും നിർണ്ണായ തെളിവുകള്‍ പുറത്ത് വിടുകയും പൊലിസിന് കൈമാറുകയും ചെയ്ത സംവിധായകന്‍ ബാലചന്ദ്ര കുമാറും അഭിപ്രായപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. അതില്‍ നിന്നാണ് മാഡത്തിന്റെ ശക്തമായ സാന്നിധ്യം തോന്നിയതെന്നും ബാലചന്ദ്ര കുമാർ അഭിപ്രായപ്പെടുന്നു.

ഇതൊക്ക ഒരു സ്ത്രീ ചെയ്യുമോ എന്ന് തോന്നുന്ന

ഇതൊക്ക ഒരു സ്ത്രീ ചെയ്യുമോ എന്ന് തോന്നുന്ന ഒരു കാലഘട്ടം മാറി. ഞെട്ടിപ്പിക്കുന്ന പല കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെട്ടതായി നമുക്ക് ഇതിനോടകം മനസ്സിലാക്കാന്‍ കഴിഞ്ഞു. അന്ന് അവിടെ നടന്ന സംഭാഷണത്തില്‍ അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, 'സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട' കാര്യം വ്യക്തമാക്കുന്നത്. ദിലിപീനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമാ എല്ലാ കാര്യങ്ങളും അറിയുന്ന വ്യകിയാണ് ബൈജുവെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനം വിട്ട ശരത് തമിഴ്നാട്ടിലേക്ക് കടന്നു

അതേസമയം, സംസ്ഥാനം വിട്ട ശരത് തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ ഊട്ടിയിലുള്ള റിസോർട്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ശരത്തിന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്. ആലുവയിലെ ശരത്തിന്റെ വീട്ടില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നിർണ്ണായക തെളിവുകള്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചെന്നാണ് സൂചന. ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകൾ, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ദിലീപിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടത് ശരത്തുമായിട്ടായിരുന്നു. കേസിലെ വിഐപിയെ കാവ്യ വിളിച്ചത് ഇക്കയെന്ന് ബാലചന്ദ്ര കുമാർ നടത്തിയിരുന്നു. എന്നാല്‍ ശരത് തന്നെയാണ് ഇക്കയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആലുവയിലെ ഒരു നേതാവുമായും ഇദ്ദേഹത്തിന് ബന്ധമുണ്ട്. ബാലചന്ദ്രകുമാ‌ർ കൈമാറിയ ശബ്ദസാമ്പിളിൽ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്

25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സ്

25​ ​ഓ​ളം​ ​ടൂ​റി​സ്റ്റ് ​ബ​സു​ക​ളും​ ​ഊ​ട്ടി​യി​ൽ​ ​സ്വ​ന്ത​മാ​യി​ ​റി​സോ​ർ​ട്ടും​ ​ആ​ലു​വ​യി​ൽ​ ​വാ​ട​ക​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഹോ​ട്ട​ലും​ ​ഇ​യാ​ൾ​ക്ക് ​സ്വ​ന്ത​മാ​യു​ണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ യുസി കോളേജിലെ സഹപാഠി വഴിയാണ് ശരത്തും അദ്ദേഹവുമായി അടുക്കുന്നുണ്ട്. പിന്നീട് ദിലീപുമായി അടുത്ത സൌഹൃദമായി. പുളിഞ്ചോട് കവലയിലെ ശരത്തിന്റെ സൂര്യ ഹോട്ടല്‍ വർഷങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്തത് ദിലീപായിരുന്നു. ദിലീപിലൂടെ മറ്റ് പ്രമുഖരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു.

ശരത്തിന്റെ ശബ്ദ സാംപിള്‍ പരിശോധനാ ഫലം

ശരത്തിന്റെ ശബ്ദ സാംപിള്‍ പരിശോധനാ ഫലം പൊലീസ് പുറത്ത് വരാനും പൊലീസ് കാക്കുകയാണ്. ശരത്തിന്റെ ശബ്ദസാംപിള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും ബാലചന്ദ്ര കുമാർ നല്‍കിയ ഒഡിയോയിലെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധന ഫലവും വന്നാലേ വിഏപിയുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവു. നേരത്തെ കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബിന്റെ ശബ്ദം കേള്‍പ്പിക്കുകയും ഫോട്ടോ കാണിക്കുകയും ചെയ്‌തെങ്കിലും ഇതാണോ വി ഐ പിയെന്ന് ബാലചന്ദ്രകുമാറിന് ഉറപ്പിക്കാനായില്ലായിരുന്നു.

ഗൂഢാലോചന നടത്തിയെന്ന കേസില്‍

അതേസമയം, നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ ഫയല്‍ചെയ്ത മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിനുപുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നായിരുടെ കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അടുത്തദിവസം വിശദീകരണം നല്‍കിയേക്കും. ഇക്കാര്യം മുന്നില്‍ കണ്ടായിരുന്നു പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+