• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്താണ് പിണറായി വിജയന്റെ രോഗം? പഴയ ചിത്രം ഇപ്പോള്‍ വൈറല്‍... മോഹന്‍ലാലിന്റെ ആശംസയും

 • By Desk
cmsvideo
  എന്താണ് പിണറായി വിജയന്റെ രോഗം? | Oneindia Malayalam

  തിരുവനന്തപുരം: മുഖ്യമന്ത്രി പണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞു. അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മാത്രമേ അദ്ദേഹം ഇനി തിരിച്ച് വരികയുള്ളൂ.

  കഴിഞ്ഞ മാസം ആയിരുന്നു ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ , ചികിത്സ മാറ്റിവച്ച് പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനങ്ങളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുകയായിരുന്നു.

  ഒരുപക്ഷേ, പിണറായി വിജയന്‍ ഇത്രയേറെ സ്വീകാര്യനായ സമയം കേരളത്തില്‍ മുമ്പുണ്ടായിട്ടുണ്ടാവില്ല. രാഷ്ട്രീയം മാറ്റിവച്ച് പിണറായി വിജയനെ പ്രശംസിക്കാന്‍ കേരളം മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ച അതല്ല... എന്ത് രോഗം ചികിത്സിക്കാനാണ് പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത് എന്നതാണത് അത്...

  പിണറായിയുടെ രോഗം?

  പിണറായിയുടെ രോഗം?

  പിണറായി വിജയന്റെ രോഗം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. എന്നാല്‍ രോഗം എന്താണെന്ന് പിണറായി വിജയനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ വ്യക്തമാക്കിയിട്ടും ഇല്ല. പിണറായി വിജയനെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ആശങ്കയും ഉണ്ട്.

  ജനത്തിന്റെ അവകാശം

  ജനത്തിന്റെ അവകാശം

  സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ആണ് ചികിത്സ എന്നതുകൊണ്ട് തന്നെ പിണറായി വിജയന്റെ രോഗം എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അവര്‍ തുടര്‍ച്ചയായി ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഉന്നയിക്കുന്നും ഉണ്ട്. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ ആരും തയ്യാറായിട്ടില്ല.

  സ്വകാര്യത

  സ്വകാര്യത

  ചികിത്സയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണെങ്കിലും രോഗം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ് എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. പിണറായി വിജയന് താത്പര്യമുണ്ടെങ്കില്‍ മാത്രം അദ്ദേഹം രോഗവിവരം വെളിപ്പെടുത്തിയാല്‍ മതിയെന്നും ഇവര്‍ വാദിക്കുന്നുണ്ട്. പിണറായിയുടെ രോഗം അന്വേഷിക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും ഇവര്‍ ചോദ്യം ചെയ്യുന്നു.

  നമ്പര്‍ വണ്‍ കേരളം?

  നമ്പര്‍ വണ്‍ കേരളം?

  കേരളം ഇന്ത്യയിലെ നമ്പര്‍ വണ്‍ ആണ് എന്ന അവകാശവാദം ഉന്നയിക്കുന്നവരില്‍ സിപിഎം ആണ് മുന്നില്‍. ആരോഗ്യ മേഖലയിലും രാജ്യത്തെ ഒന്നാം സ്ഥാനക്കാര്‍ ആണ് കേരളം എന്നാണ് അവകാശ വാദം. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് വേണ്ടി ജനങ്ങളുടെ പണം ചെലവഴിച്ച് അമേരിക്കയിലേക്ക് പോകുന്നത് ന്ന ചോദിക്കുന്നവരും കുറവല്ല.

  മയോ ക്ലിനിക്കിലേക്ക് പോയാല്‍

  മയോ ക്ലിനിക്കിലേക്ക് പോയാല്‍

  ചികിത്സിക്കുന്ന ആശുപത്രിയുടെ പേര് നോക്കി രോഗം കണ്ടെത്താന്‍ ശ്രമിക്കുന്നവരും കുറവല്ല. അമേരിക്കയിലെ മിന്നസോട്ടയില്‍ ഉള്ള മയോ ക്ലനിക്ക് ലോക പ്രസിദ്ധമായ ആശുപത്രിയും ഗവേഷണ കേന്ദ്രവും ആണ്. ഒരുപാട് രോഗങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന കേന്ദ്രം ആയതിനാല്‍ ഊഹാപോഹക്കാര്‍ അവിടേയും പരാജയപ്പെട്ടിരിക്കുകയാണ്.

  പ്രമുഖര്‍ ചികിത്സ തേടിയ സ്ഥലം

  പ്രമുഖര്‍ ചികിത്സ തേടിയ സ്ഥലം

  ഇന്ത്യയിലെ പല പ്രമുഖരും ചികിത്സ തേടുന്ന വിദഗ്ധ കേന്ദ്രങ്ങളില്‍ ഒന്നാണ് മയോ ക്ലിനിക്ക്. മുമ്പ് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും എല്ലാം മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്. 1863 ല്‍ സ്ഥാപിതമായതാണ് മയോക്ലിനിക്ക്.

  മോഹന്‍ലാലിന്റെ ആശംസ

  മോഹന്‍ലാലിന്റെ ആശംസ

  മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയപ്പോള്‍ അദ്ദേഹത്തിന് ആശംകളുമായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ എത്തുന്നുണ്ട്. സൂപ്പര്‍ താരം മോഹന്‍ലാലും അത്തരത്തില്‍ ഒരു ആശംസ നേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  വൈറല്‍ ചിത്രം

  വൈറല്‍ ചിത്രം

  അതിനിടെ ഒരു ചിത്രവും ഫേസ്ബുക്കില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ഷാരോണ്‍ റാണി മുമ്പ് വരച്ച ഒരു ചിത്രമാണ്, വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി പലരും പങ്കുവയ്ക്കുന്നത്. ഷാരോള്‍ റാണിയുടെ 'പുള്ളിക്കാരി' എന്ന കഥാപാത്രമാണ് ഇതിലുള്ളത്.

  പഴയ ചിത്രം

  പഴയ ചിത്രം

  എന്നാല്‍ 'പുള്ളിക്കാരി'യുടെ ഈ ചിത്രം ഇപ്പോള്‍ വരച്ചതല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് വരച്ച ചിത്രം ആയിരുന്നു അത്. 'ഹാപ്പി ബര്‍ത്ത് ഡേ പിണറായി സര്‍ക്കാര്‍... എല്ലാം ശരിയാക്കിക്കോണം' എന്നായിരുന്നു ആ ചിത്രത്തില്‍ പുള്ളിക്കാരി പറഞ്ഞത്.

  English summary
  What is the disease of Pinarayi Vijayan and why he prefer treatment in Anarica? Social Media discussions

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more