ഖമറുന്നിസയ്‌ക്കെതിരെ വാളെടുക്കുന്ന 'മൂരികളേ' മോദിക്ക് ക്ലീന്‍ചിറ്റ് കൊടുത്ത ലീഗ് എംഎല്‍എയെ മറന്നോ??

  • By: Kishor
Subscribe to Oneindia Malayalam

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ആ ബി ജെ പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു എന്നതാണ് വനിത ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ ചെയ്ത വലിയ തെറ്റ്. ബി ജെ പിയാണ് പ്രശ്‌നം എങ്കില്‍ അത് പോലെയൊ അതിലും വലിയതോ ആയ തെറ്റല്ലേ മുമ്പ് മുസ്ലിം ലീഗ് എം എല്‍ എ കെ എം ഷാജി ചെയ്തത്. അല്ലേ, സോഷ്യല്‍ മീഡിയ ചോദിക്കുകയാണ്.

Read Also: വായനക്കാരെ വെറും മണ്ടന്‍ കുണാപ്പികളാക്കിയ ദേശാഭിമാനിയുടെ തറവേല കാണൂ... മരണ ട്രോളുകള്‍ വേറെ!!!

Read Also: ജിത്തു ജോസഫിന്റെ വെടി തീരുന്നുവോ? ക്ഷമ പരീക്ഷിക്കുന്ന ലക്ഷ്യം, എന്തൊരു ബോർ! ശൈലന്റെ ലക്ഷ്യം റിവ്യൂ!

നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ്

നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ്

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ് കൊടുത്ത ആളാണ് കെഎം ഷാജി എം എല്‍ എ. 2013 മാര്‍ച്ച് 6ന് ബുധനാഴ്ച കടവത്തൂരില്‍ നടന്ന മുസ്ലീം ലീഗ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഷാജി മോദിയെ വാനോളം പുകഴ്ത്തിയത്. ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കില്ലെന്നും കലാപത്തില്‍ ഹിന്ദുത്വ അജണ്ടയുണ്ടായിരുന്നില്ലെന്നുമാണ് ഷാജി പറഞ്ഞത്.

മോദി മുസ്ലീങ്ങളെ കൊന്നൊടുക്കിയിട്ടില്ല.

മോദി മുസ്ലീങ്ങളെ കൊന്നൊടുക്കിയിട്ടില്ല.

നരേന്ദ്ര മോദി മുസ്ലിങ്ങളെ കൊന്നൊടുക്കിയിട്ടില്ലെന്നും ഒരു പള്ളിപോലും ആക്രമിച്ചിട്ടോ നശിപ്പിച്ചിട്ടോ ഇല്ലെന്നും എം എല്‍ എ പറഞ്ഞത് വലിയ വിവാദമായി. ഗുജറാത്തില്‍പോയി അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ മനസിലായത്. കലാപം വ്യവസായികള്‍ സ്പോണ്‍സര്‍ ചെയ്തതായിരുന്നു. ഇതില്‍ മതത്തെ മറയാക്കിയെന്നുമാത്രം- ഷാജി പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കള്‍ കേള്‍ക്കേ

മുസ്ലിം ലീഗ് നേതാക്കള്‍ കേള്‍ക്കേ

ഈ കലാപത്തോടെയാണ് വന്‍ വ്യവസായികള്‍ക്ക് ഗുജറാത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. മോഡിയെക്കുറിച്ച് മലയാളികളായ മുസ്ലിങ്ങള്‍ക്ക് നല്ലതേ പറയാനുള്ളൂ. വികസന കാര്യത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാമെന്നതില്‍ സംശയം വേണ്ട- ഷാജി പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷാജി മോദിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.

ഇരട്ടത്താപ്പല്ലേ

ഇരട്ടത്താപ്പല്ലേ

ഈ കെ എം ഷാജിക്കെതിരെ നടപടിയെടുക്കാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന കാര്യം ഓര്‍മ വേണം എന്ന് പറയുന്നവരും സോഷ്യല്‍ മീഡിയിയല്‍ ഉണ്ട്. ബിജെപിക്കാരുമായി പരസ്യ സഹകരണം മുസ്ലീം ലീഗും കാണിച്ചിട്ടില്ലേ -ഉണ്ട് എന്നാണ് ഉത്തരം. ലോ അക്കാദമി സമരകാലത്ത് നിരാഹാര സമരം കിടന്ന വി വി രാജേഷിനെ സമരപ്പന്തലില്‍ ചെന്ന് സന്ദര്‍ശിച്ചിട്ടുണ്ട് മുസ്ലീം ലീഗ് നേതാക്കള്‍. അപ്പോഴില്ലാത്ത പ്രശ്‌നം എന്താണ് ഇപ്പോള്‍.

ഖമറുന്നിസ ചെയ്തത്

ഖമറുന്നിസ ചെയ്തത്

ബി ജെ പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു എന്ന കുറ്റത്തിനാണ് സോഷ്യല്‍ മീഡിയിയലും പാര്‍ട്ടി തലത്തിലും പാര്‍ട്ടിയും അണികളും ഖമറുന്നിസക്കെതിരെ വാളെടുക്കുന്നത്. മാപ്പ് എഴുതി നല്‍കിയിട്ടും ഖമറൂന്നീസ അന്‍വറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും ഖമറൂന്നീസയെ നീക്കി. ഇതിലും വലിയ 'നടപടികള്‍' ആണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.

വിശദീകരണം നല്‍കിയിരുന്നു

വിശദീകരണം നല്‍കിയിരുന്നു

ബിജെപിയെ പുകഴ്ത്താന്‍ ഉദ്ദേശിച്ചില്ലെന്നും തെറ്റു സംഭവിച്ചൂവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഖമറുന്നീസ അന്‍വര്‍ എഴുതി നല്‍കുകയും ചെയ്തിരിന്നു. ബിജെപി വളരുന്ന പാര്‍ട്ടി കേരളത്തിനകത്തും പുറത്തും വളര്‍ന്നു വരുന്ന പാര്‍ട്ടിയാണ് ബിജെപി എന്നും പ്രതീക്ഷക്ക് ഒത്തുയരാന്‍ ബിജെപിക്ക് കഴിയട്ടെ എന്നുമായിരുന്നു വനിത ലീഗ് നേതാവ് ആശംസിച്ചത്. - ഇതാണ് പ്രശ്‌നമായത്.

ലവലേശം പിന്തുണ കിട്ടിയില്ല

ലവലേശം പിന്തുണ കിട്ടിയില്ല

സംഭവം വൈകാതെ തന്നെ വിവാദമായി. ഖമറുന്നീസയ്ക്ക് പാര്‍ട്ടിയുടെ പിന്തുണ ലവലേശം കിട്ടിയിട്ടില്ല. സാധാരണ ഗതിയില്‍ മുസ്ലീം ലീഗിന്റെ ഏതെങ്കിലും നേതാക്കള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും ചെയ്താല്‍ തന്നേയും അതിനെ ന്യായീകരിക്കാന്‍ അണികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തിറങ്ങുകയാണ് പതിവ്. എന്നാല്‍ ഖമറുന്നീസ അന്‍വറിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

English summary
What Muslim League did to Kamarunnisa Anwar and KM Shaji, see the difference.
Please Wait while comments are loading...