Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനം ആഗ്രഹിക്കുന്നത് ബിജെപിയുടെ അന്ത്യം തന്നെ: ബദല്‍ കോണ്‍ഗ്രസല്ലെന്നും വ്യക്തമായി: എംവി ജയരാജന്‍

ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോർപ്പറേഷനിലെ 15 വർഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് എ എ പി അധികാരത്തിലെത്തിയിരിക്കുകയാണ്. ആകെയുള്ള 250 സീറ്റില്‍ 135 സീറ്റുകളാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി ലഭിച്ചത്. 126 സീറ്റുകളാണ് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 101 സീറ്റുകളുമായി ബി ജെ പി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രകടനം ഒരിക്കല്‍ കൂടി ദയനീയമായി. 11 സീറ്റുകള്‍ മാത്രമാണ് അവർക്ക് എം സി ഡിയില്‍ നേടാന്‍ സാധിച്ചത്. അതേസമയം, ജനങ്ങളാഗ്രഹിക്കുന്നത് ബി ജെ പിയുടെ അന്ത്യം തന്നെയാണെന്നാണ് ദില്ലി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അഭിപ്രായപ്പെടുന്നത്.

കോർപറേഷൻ തെരഞ്ഞെടുപ്പിലെ ആവർത്തിച്ചുള്ള

കോർപറേഷൻ തെരഞ്ഞെടുപ്പിലെ ആവർത്തിച്ചുള്ള കോണ്‍ഗ്രസിന്റെ തോൽവി ബി ജെ പിക്ക് ബദൽ കോൺഗ്രസ്സല്ല എന്ന് വ്യക്തമാക്കുന്നു. ബി ജെ പിക്ക് 168ൽ നിന്നും 104ലേക്ക് ഒതുങ്ങേണ്ടിവന്നപ്പോൾ കോൺഗ്രസ്സിന് 2017ലെ സീറ്റുകളുടെ നാലിലൊന്നാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എം വി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

രാജ്യതലസ്ഥാനമായ ഡൽഹിയിലെ കോർപ്പറേഷൻ ഭരണം

രാജ്യതലസ്ഥാനമായ ഡൽഹിയിലെ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമായത് ജനങ്ങളാഗ്രഹിച്ചതാണ്. ജനാധിപത്യം, സമത്വം, മതനിരപേക്ഷത എന്നിവ ഉൾപ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാത്തവരാണ് സംഘപരിവാർ. ഭരണകൂടം സ്‌പോൺസർ ചെയ്ത വർഗീയകലാപങ്ങൾ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ 2020ൽ അരങ്ങേറി.

പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നുവന്ന

പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നുവന്ന പ്രതിഷേധത്തെ കേന്ദ്ര ബിജെപി സർക്കാറിന് കീഴിലുള്ള ഡൽഹി പോലീസിനെ ഉപയോഗിച്ച് വേട്ടയാടി. രാമനവമി ആഘോഷസമയത്ത് ബുൾഡോസർ വേട്ടയിലൂടെ മുസ്ലീങ്ങളുടെ പള്ളികളും കടകളും വീടുകളും തകർക്കാൻ നേതൃത്വം കൊടുത്തു. അതിന് ജനങ്ങൾ നൽകിയ ശിക്ഷ കൂടിയാണ് ഡൽഹി കോർപ്പറേഷൻ ബിജെപി ഭരണത്തിനെതിരായി വിധിയെഴുത്ത്.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

24 വർഷമായി ഡൽഹിയിൽ സർക്കാർ

24 വർഷമായി ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എ.എ.പി. ഭരണം അട്ടിമറിക്കാനുള്ള ശ്രമവും പാളിപ്പോയി. ബിജെപിക്ക് 168ൽ നിന്നും 104ലേക്ക് ഒതുങ്ങേണ്ടിവന്നപ്പോൾ കോൺഗ്രസ്സിന് 2017ലെ സീറ്റുകളുടെ നാലിലൊന്നാണ് ലഭിച്ചത്.

ആകെയുള്ള സീറ്റുകളുടെ കേവലം

ആകെയുള്ള സീറ്റുകളുടെ കേവലം 3.6 ശതമാനമാണ് കോൺഗ്രസ്സിന്റെ പങ്കാളിത്തം 2015, 2020 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2014, 2019 പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സിന് ഡൽഹിയിൽ വട്ടപ്പൂജ്യമായിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ ആവർത്തിച്ചുള്ള ഈ തോൽവി ബിജെപിക്ക് ബദൽ കോൺഗ്രസ്സല്ല എന്ന് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+