• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്എഫ്‌ഐക്കാര്‍ ജിജേഷിനെ തല്ലിയത് പെണ്ണുകേസില്‍? സദാചാരം പറഞ്ഞത് വിഷയം മാറ്റാന്‍ ശ്രമം, വാദങ്ങൾ!

  • By Kishor

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നാടകം കാണാനെത്തിയ യുവാവിനെയും വിദ്യാര്‍ഥിനികളെയും എസ് എഫ് ഐ തല്ലിയ സംഭവമാണല്ലോ ഇപ്പോള്‍ സംസാരവിഷയം. കുട്ടിസഖാക്കളുടെ സദാചാര പോലീസ് കളിയാണ് സംഭവം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോളജില്‍ എസ് എഫ് ഐയുടെ ഇടിമുറിയില്‍ കൊണ്ടുപോയിട്ടായിരുന്നു ജിജേഷിനെ തല്ലി അവശനാക്കിയത്.

Read Also: നീ എസ്എഫ്‌ഐ തന്നെ ആണോടാ %^&*&%... സദാചാര ഗുണ്ടായിസത്തെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ, ട്രോള്‍ വേറെ!

എന്നാല്‍ നാടകം കാണാനെത്തിയ ജിജേഷിനെ വെറുതെ തല്ലിയതല്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ തന്നെയുള്ള എസ് എഫ് ഐ അനുഭാവികള്‍ പറയുന്നത്. ജിജേഷിനെ തല്ലിയത് പെണ്ണുകേസിലാണ്. എന്നാല്‍ എസ് എഫ് ഐക്കെതിരെ ജനരോഷം ഉണ്ടാക്കാനായി സദാചാരവിഷയം എടുത്തിട്ടതാണ് എന്ന് എസ് എഫ് ഐക്കാര്‍ പറയുന്നു. ടി പി ചന്ദ്രശേഖരനെ വരെ പെണ്ണുകേസില്‍ കുടുക്കാന്‍ നോക്കിയവരാണ് ഇവരെന്ന് പറഞ്ഞ് പലരും ഈ വാദം തള്ളിക്കളയുന്നുമുണ്ട്.

വിദ്യാര്‍ഥിനിയുടെ പരാതി

വിദ്യാര്‍ഥിനിയുടെ പരാതി

യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച സൂര്യഗായത്രിക്കും അഷ്മിതയ്ക്കും എതിരെ കോളജിലെ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ ഷബാനയാണ് പരാതിയുമായി രംഗത്ത് വന്നത്. കോളജില്‍ അടച്ചിട്ട മുറിയില്‍ അനാശാസ്യം നടന്നു എന്ന തരത്തിലുള്ള ഈ പരാതിയാണ് എസ് എഫ് ഐക്കാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

ആഷ്മിതയും ചെറുപ്പക്കാരനെയും കണ്ടു

ആഷ്മിതയും ചെറുപ്പക്കാരനെയും കണ്ടു

കോളേജിലില്ലാത്ത പുറത്തുനിന്നുള്ള യുവാവിനെ ആഷ്മിതയും സൂര്യഗായത്രിയും കോളേജില്‍ വിളിച്ചുവരുത്തിയെന്നാണ് ഷബാന പരാതിയില്‍ പറയുന്നത്. പൊളിറ്റിക്സ് ക്ലാസിന് മുന്നില്‍ സൂര്യഗായത്രി നില്‍ക്കുന്നത് കണ്ടു. ക്ലാസില്‍ മോശമായ രീതിയില്‍ ആഷ്മിതയും ചെറുപ്പക്കാരനെയും കണ്ടെത്തി. ബാഗെടുക്കാന്‍ ക്ലാസിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് ഇത് കണ്ടത്.

പരിഹസിക്കാന്‍ ശ്രമിച്ചെന്ന്

പരിഹസിക്കാന്‍ ശ്രമിച്ചെന്ന്

എന്താണിവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അശ്ലീലമായ വാക്കുകളുപയോഗിച്ച് പരിഹസിക്കാനാണ് ശ്രമിച്ചത്. തര്‍ക്കമുണ്ടായപ്പോള്‍ മറ്റ് വിദ്യാര്‍ഥത്ഥിനികളും ഇടപെട്ടു. ഇതിനിടെ ആണ്‍കുട്ടികള്‍ ഓടിയെത്തുകയുമാണ് ഉണ്ടായത്. തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കോളേജില്‍ നിന്ന് പുറത്താക്കി. കോളേജിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഇത്രയും സംഭവങ്ങള്‍ ഉണ്ടായത്.

 പ്രചരിക്കുന്ന ആരോപണം ഇതാണ്

പ്രചരിക്കുന്ന ആരോപണം ഇതാണ്

ഷബാനയുടെ ഈ പരാതിയും, മര്‍ദ്ദനമേറ്റ ജിജീഷിന് കോളജില്‍ വെച്ച് മര്‍ദ്ദനമേറ്റത് പെണ്ണുകേസിലാണ് എന്നുമുള്ള പ്രചാരണവുമാണ് എസ് എഫ് ഐ അനുകൂലികള്‍ ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കുന്നത്. അടച്ചിട്ട മുറിയില്‍ മടിയില്‍ കിടന്നാണൊ നാടകം കാണുന്നത്. ഒരു ക്ലാസ്സില്‍ ഇരിക്കുന്നത് കുഴപ്പം ഇല്ല. ഒരു ബെഞ്ചില്‍ ഇരുന്നു നാടകം കാണുന്നതിനും എതിരല്ല. എന്നാല്‍ അടച്ചിട്ട ക്ലാസ് മുറിയില്‍ ഡികോള്‍ഫിക്കേഷന് എസ് എഫ് ഐ എതിരാണ്. അത്തരം ഫാസിസം വീണ്ടും എസ് എഫ് ഐ തുടരും തുടങ്ങിയ വെല്ലുവിളികളും ഇഷ്ടം പോലെ കാണാനുണ്ട്.

ജെയ്ക്ക് സി തോമസ് പറഞ്ഞത്

ജെയ്ക്ക് സി തോമസ് പറഞ്ഞത്

യൂണിവേഴ്സിറ്റി കോളെജിലെ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിച്ചപോലത്തെ കഥയല്ല താനറിഞ്ഞതെന്നാണ് എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് സൗത്ത്ലൈവിനോട് പറഞ്ഞത്. ക്ലാസിനുള്ളില്‍ രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഇരിക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ഥിനിയോട് ആണ്‍കുട്ടി മോശമായി എന്തോ പറഞ്ഞു. ആ പെണ്‍കുട്ടി തന്റെ സഹപാഠികളോട് ഇതറിയിച്ചു. അവര്‍ ഇത് ചോദിക്കാനെത്തിയപ്പോള്‍ അവരോടും പുറത്തുനിന്നെത്തിയ യുവാവ് കയര്‍ത്തു സംസാരിച്ചു തുടര്‍ന്നാണ് വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായതത്രെ.

അടിയന്തര ചികിത്സ നല്‍കണം

അടിയന്തര ചികിത്സ നല്‍കണം

യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ ക്കാര്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കണം... ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ കാണുമ്പോള്‍ സദാചാരക്കുരു പൊട്ടിയൊലിക്കാതിരിക്കാന്‍ കൗണ്‍സിലിംഗ് നടത്തണം.. കന്നം തിരിവ് കാണിക്കും മുമ്പ് ആ വെള്ളക്കൊടിയില്‍ എഴുതി വച്ചിരിക്കുന്നത് ഒന്ന് കൂടി മനസിരുത്തി വായിക്കണം.. ഇപ്പോ ജനറല്‍ വാര്‍ഡിലാണ് നിങ്ങള്‍... വെറുതേ പോയി ഐസിയുവില്‍ കിടക്കരുത്.. പറ്റിപ്പോയത് തിരുത്താന്‍ നോക്കരുത്... പകരം കൊച്ചു പിള്ളാര് പോലും വിശ്വസിക്കാത്ത ന്യായവും ന്യായീകരണവും അഭിനയവുമായി ഇറങ്ങിക്കോണം... - എസ് ലല്ലു.

വിശ്വസിച്ച് മടങ്ങിപ്പോ

വിശ്വസിച്ച് മടങ്ങിപ്പോ

സ്വന്തം കൂട്ടുകാരികള്‍ക്കൊപ്പം നാടകം കാണാന്‍ വന്ന ചെറുപ്പക്കാരന്‍ അപരിജിതരായ ഏതോ വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിച്ചു.അതറിഞ്ഞു വന്ന നല്ലവരായ ടഎക പ്രവര്‍ത്തകര്‍ യുവാവിനെ ചോദ്യം ചെയ്യ്തു. അപ്പോള്‍ അയാളാണ് എസ് എഫ് ഐ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചതും, കൈയ്യേറ്റം ചെയ്യ്തതും അതും ട്രിവാന്‍ഡ്രം യൂണിവേഴ്‌സിറ്റി കോളേജില്‍.. ഞാന്‍ വിശ്വസിച്ച്.. ഇനി ഒരോരുത്തരായി വന്ന് വിശ്വസിച്ച് മടങ്ങിപ്പോ. - സി പി എമ്മിന്റെ പഞ്ചായത്ത് മെമ്പറായ നിതിന്‍ കിഷോര്‍ എഴുതുന്നു.

 ചുട്ട പെട തന്നെ കിട്ടും

ചുട്ട പെട തന്നെ കിട്ടും

കോളേജ് പഠനത്തിനുള്ള സ്ഥലമാണ് വേറെ പരിപാടിക്ക് വരുന്നവര്‍ വല്ല ബീച്ചിലോ ലോഡ്ജിലോ പോകണം.. അവിടെ സദാചാര പോലീസ് കളിയ്ക്കാന്‍ ആരെങ്കിലും വന്നാല്‍ ചോദ്യം ചെയ്യാന്‍ അവസരം ഉണ്ട്.. അല്ലാതെ അമേരിക്കന്‍ സിനിമാ സംസ്‌കാരം കൊണ്ട് കോളേജിലേക്ക് വന്നാല്‍ ചുട്ട പെട തന്നെ കിട്ടും.

ഈ സ്ഥിതി നശിപ്പിക്കരുത്

ഈ സ്ഥിതി നശിപ്പിക്കരുത്

എസ് എഫ് ഐ അടിയന്തിരമായി സാംസ്‌കാരിക വിമര്‍ശത്തിന് പ്രായോഗികമായി വിധേയമാകേണ്ടിയിരിക്കുന്നു. സദാചാരസംരക്ഷകരും ഇന്‍ക്വിസിറ്റര്‍മാരും ഒക്കെയായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ 'ആണത്തക്കയ്യൂക്ക്' കാണിക്കാനിറങ്ങുന്നത് ലജ്ജാവഹമെന്നതിലുപരി ഈ കെട്ട കാലത്തില്‍ നിരാശാജനകവുമാണ്. ജനാധിപത്യപരമായി തന്നെ രാഷ്ട്രീയ ശരികള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. മോബോക്രസിയും സദാചാരകാപട്യവും കൊണ്ട് ആ സ്ഥിതി നശിപ്പിക്കരുത്. - ശ്രീചിത്രന്‍.

വാദവും മറുവാദവും

വാദവും മറുവാദവും

ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു. കാമ്പസില്‍ പുറത്ത് നിന്ന് വന്നവന്‍ ഓവര്‍ ഷൈന്‍ ചെയ്താല്‍ അടി കൊള്ളൂം...ഇങ്ങനെ നിന്ന് ഒക്കെ ഫോട്ടോ എടുക്കാന്‍ അവനു പറ്റിയത് തന്നെ മഹാകാര്യം - തല്ലിനെ ന്യായീകരിച്ച് ഒരാള്‍. സ്വാഭാവിക പ്രതികരണമോ..പിണറായിക്കു സ്ത്രീധനം കിട്ടിയ വകയാണോ യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ ആളുകളെ തല്ലുന്നത് സ്വാഭാവിക പ്രതികരണം ആകാന്‍.. തിരിച്ചു തല്ലാന്‍ തുടങ്ങുമ്പോ അങ്ങനെ തോന്നുവോ. - എന്ന് മറുചോദ്യം.

എന്തൊക്കെ കഥകളാണ്

എന്തൊക്കെ കഥകളാണ്

ഒരാള്‍ പുറത്ത് കാവല്‍ നിന്നിട്ട് രണ്ടുപേര്‍ ക്ലാസ്സ് റൂമില്‍ വേഴ്ചയില്‍ ആയിരുന്നു,കണ്ടുവന്ന ഒരു പെണ്‍കുട്ടി ചോദ്യം ചെയ്യ്തു. എസ് എഫ് ഐ ചേട്ടന്‍മാരോട് പറഞ്ഞു. പ്രിന്‍സിപ്പളിന്പരാതി നല്‍കി, ചേട്ടന്മാര്‍ പോയി തല്ലി. പുറത്തു നിന്നും വന്ന പയ്യന്‍ കോളേജിലെ പെണ്‍കുട്ടിയെ കയറി പിടിച്ചു,മാനം രക്ഷിക്കാന്‍ ടഎക ചുണക്കുട്ടികള്‍ ഇടപെട്ടു. കോളേജില്‍ ഉള്ള ഒരു പെണ്‍കുട്ടി ഒരു ക്ലാസിനു മുന്നിലൂടെ നടന്നു പോകുമ്പോള്‍ ഒരാള്‍ ചുരിദാര്‍ അതിന്റെ ടോപ്പ് മാത്രം ഇട്ട് പയ്യന്റെ മടിയില്‍ ഇരിക്കുന്നു. വിവരം അറിഞ്ഞ എസ് എഫ് ഐ ചുണക്കുട്ടികള്‍ സമയോജിതമായി ഇടപെട്ട് അപകടം ഒഴിവാക്കി. കുഴപ്പമൊന്നുമില്ല, നിലവാരം പുലര്‍ത്തുന്നുണ്ട്

പക്ഷെ പ്രിയ കഥാകൃത്തുക്കള്‍ ആദ്യം തന്നെ തമ്മിലൊരു ധാരണയിലെത്താനപേക്ഷ. - അജയ് കുമാര്‍

എന്തിനാണ് തല്ലിയത്

എന്തിനാണ് തല്ലിയത്

അടച്ചിട്ട മുറിയില്‍ മടിയില്‍ തലചായ്‌ച്ചേനാണ് തല്ലിയത് .. പുറത്ത് വേറൊരാളെ കാവല്‍ നിര്‍ത്തുവേം ചെയ്തു.. ഇതൊന്നും സഹിക്കാന്‍ ഞങ്ങളെസെഫൈക്കാര്‍ക്ക് പറ്റില്ല, കോളേജിലെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് ഞങ്ങള്‍ പരാതി കൊടുപ്പിച്ചിട്ടുണ്ട്.. ഇനിയെല്ലാരും ഗോ ടു യുവര്‍ ക്‌ളാസസ് .. ലെ സദാചാര വാഴപ്പിണ്ടി - വായുജിത്.

English summary
What really happened in University College. Why did SFI attack students in campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more