കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ 'ചുവന്ന'പ്പോള്‍ കരിഞ്ഞ് ഉണങ്ങി 'താമര'.. ഒളിയമ്പുമായി ശ്രീധരന്‍ പിള്ള!! പൊട്ടിത്തെറിയിലേക്ക്?

Google Oneindia Malayalam News

കോട്ടയം: ചരിത്രത്തില്‍ ആദ്യമായി പാലാ മണ്ഡലം ചുവന്നപ്പോള്‍ കനത്ത തിരിച്ചടി നേരിട്ടത് കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് മാത്രമല്ല, കേരളത്തില്‍ വേരുറപ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം തുടരുന്ന ബിജെപിക്ക് കൂടിയാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സീറ്റുകള്‍ നേടാനായില്ലേങ്കിലും വോട്ടുയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. പാലാ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന മണ്ഡലങ്ങളിലും ഇത് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയ ബിജെപിയുടെ നെറുകം തലയില്‍ കിട്ടിയ അടിയാണ് പാലായിലെ തിരിച്ചടി.

ലോക്സഭ തിരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരം വോട്ടിന്‍റെ കുറവാണ് ഇക്കുറി ബിജെപി നേരിട്ടത്. അതായത് ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ശതമാനം വോട്ടുകള്‍. ഫലം വന്നതോടെ ബിജെപി വോട്ട് മറിച്ചെന്നുള്ള ആരോപണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇടത്-വലത് മുന്നണികള്‍. വോട്ട് മറിച്ചെന്ന ആരോപണം പാര്‍ട്ടി നേതൃത്വം തള്ളുമ്പോഴും ഇക്കഴിഞ്ഞ ലോക്സഭ -നിയമസഭ തിരഞ്ഞെടുപ്പ് കണക്കുകള്‍ ബിജെപിയെ പ്രതിക്കൂട്ടലാക്കുന്നുണ്ട്. അതേസമയം ബിജെപി വോട്ട് മറിച്ചെന്ന ആരോപണത്തില്‍ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ പാര്‍ട്ടിക്കുള്ളിലും കേരള രാഷ്ട്രീയത്തിലും ഉണ്ടാകുമെന്നാണ് കണക്കാപ്പെടുന്നത്.

 അടപടലം തകര്‍ന്ന് ബിജെപി

അടപടലം തകര്‍ന്ന് ബിജെപി

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിന്‍റ് കൂടിയായ എന്‍ ഹരിക്ക് ലഭിച്ച വോട്ടുകളായിരുന്നു ഇത്തവണ പാലാ മണ്ഡലത്തില്‍ ബിജെപി പ്രതീക്ഷ. അന്ന് 24,821 വോട്ടുകളായിരുന്നു ഹരി നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസ് ഇത് 26,533 വോട്ടുകളായി ഉയര്‍ത്തി. മൂവായിരത്തോളം വോട്ടുകളാണ് അധികമായി നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്‍റെ വ്യത്യാസം. ഇതും ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി. പാലാ മണ്ഡലത്തിലെ രാമപുരം, തലപ്പാലം, എലിക്കുളം എന്നീ പഞ്ചായത്തുകളിലെ സ്വാധീനവും ഒപ്പം പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന്‍റെ പിന്തുണയും ചേര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് ബിജെപി വിലയിരുത്തി. സഖ്യകക്ഷിയായ ബിഡിജെഎസിനുള്ള സ്വാധീനവും വോട്ടായി മാറുമെന്ന് ബിജെപി കണക്ക് കൂട്ടി.

തുടക്കത്തിലെ തര്‍ക്കം

തുടക്കത്തിലെ തര്‍ക്കം

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ എന്‍ഡിഎയ്ക്കുള്ളില്‍ അടി രൂക്ഷമായി. പാലായില്‍ ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു പിസി ജോര്‍ജ്ജിന്‍റെ നിര്‍ദ്ദേശം. പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ലെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തിരുമാനം.ബിജെപി ജില്ലാ പ്രസിഡന്‍റ് ഹരിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരുമാനിച്ചെങ്കിലും ഇതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലഹം രൂപപ്പെട്ടു. മണ്ഡലത്തില്‍ തന്നെയുള്ള ആളെ മത്സരിപ്പിക്കണം എന്നായിരുന്നു പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പ്രാദേശിക നേതാക്കള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി തള്ളിയ നേതൃത്വം ഹരിയെ തന്നെ മത്സരിപ്പിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

വോട്ട് മറി ആരോപണം

വോട്ട് മറി ആരോപണം

അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ പാലായില്‍ ബിജെപി വോട്ട് മറിക്കുമെന്ന ആരോപണങ്ങള്‍ ശക്തമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പനായിരുന്നു ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു ബൂത്തില്‍ 35 വോട്ടുകള്‍ വരെ യുഡിഎഫിന് മറിക്കാന്‍ ബിജെപിയും യുഡിഎഫും ധാരണയിലെത്തിയെന്നും കാപ്പന്‍ ആരോപിച്ചിരുന്നു.
അതിനിടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം വൈകീട്ട് തന്നെ വോട്ട് മറിക്കുമെന്ന ആരോപണം ബിജെപിക്കുള്ളില്‍ ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി എന്‍ ഹരിയ്ക്കെതിരെ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് ആരോപണവുമായി രംഗത്തെത്തി. പണം വാങ്ങി എന്‍ ഹരി യുഡിഎഫിന് വോട്ട് മറിച്ചുവെന്ന ആരോപണമായിരുന്നു അഡ്വ ബിനു പുളിക്കണ്ടം ഉന്നയിച്ചത്. യുഡിഎഫിന് 5000 വോട്ടുകള്‍ നല്‍കാന്‍ ഹരി ധാരണയുണ്ടാക്കിയെന്നും ബിനു ആരോപിച്ചു. എന്നാല്‍ ആരോപണത്തിന് പിന്നാലെ ബിനുവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്യുകയായിരുന്നു. അതിനിടെ ഫലം വരാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചരാണത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്ന് ബിജെപി നേതൃത്വം കുറ്റ സമ്മതം നടത്തി.
പരസ്യ പ്രചരണത്തിന് ശേഷം ചേര്‍ന്ന സംസ്ഥാന നേതൃ യോഗത്തില്‍ പാലായിലെ പ്രചരണം സംബന്ധിച്ച കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.ശബരിമല വിഷയം വേണ്ട രീതിയില്‍ ഉന്നയിക്കാന്‍ ആയില്ലെന്നും വിവിധ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ആയില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ത്രിശങ്കുവിലായി നേതൃത്വം

ത്രിശങ്കുവിലായി നേതൃത്വം

ബിജെപിക്കുള്ളിലെ ആശങ്കകളും പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ശരിവെയ്ക്കുന്ന ഫലം കൂടി പുറത്തുവന്നതോടെ തീര്‍ത്തും ത്രിശങ്കുവിലായിരിക്കുകയായണ് നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ടായിരം വോട്ടുകളുടെ കുറവാണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്. ഇതോടെ വോട്ട് കച്ചവടമെന്ന ആരോപണത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. ഇക്കുറി മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഹരിയ്ക്ക് ലഭിച്ചത് 24,821 വോട്ടുകളായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 6777 വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്. സഖ്യകക്ഷിയായ ബിഡിജെഎസിന്‍റേയും ജനപക്ഷത്തിന്‍റേയും വോട്ടുകളും ബിജെപിക്ക് ലഭിച്ചില്ലെന്ന വിലയിരുത്തലുകള്‍ ഉണ്ട്.ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ ബിജെപി ഇടപെട്ടില്ലെന്ന ആരോപണത്തില്‍ തട്ടി ബിഡിജെഎസ് വോട്ടുകള്‍ നഷ്ടമാകുമെന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു. അതേസമയം ജനപക്ഷം അണികള്‍ മാണി സി കാപ്പനാണ് വോട്ട് ചെയ്തതതെന്ന് പിസി ജോര്‍ജ്ജും തുറന്ന് സമ്മതിച്ചിട്ടുണ്ട്.

പരിശോധിക്കുമെന്ന് പിള്ള

പരിശോധിക്കുമെന്ന് പിള്ള

എന്തായാലും ബിജെപിയുടെ എട്ടായിരം വോട്ടില്‍ തട്ടി ഇടതു വലതു മുന്നണികള്‍ വോട്ട് കച്ചവട ആരോപണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം വോട്ട് മറിച്ചെന്ന ആരോപണത്തെ തള്ളി ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി രംഗത്തെത്തി.. എല്‍ഡിഎഫിന് മുന്‍തൂക്കം കിട്ടയത് ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണെന്ന് പറഞ്ഞ ഹരി വോട്ടുകള്‍ ചോരുകയോ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് മറിച്ച് നല്‍കുകയോ ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു. എന്നാല്‍ ബിജെപിക്കല്ല എന്‍ഡിഎ മുന്നണിക്കാണ് പാലായില്‍ വോട്ടു കുറഞ്ഞതെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. മുന്നണിക്ക് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും പിള്ള പറഞ്ഞു.

ബിജെപിയുടേതല്ല, എന്‍ഡിഎയുടേത്

ബിജെപിയുടേതല്ല, എന്‍ഡിഎയുടേത്

നഷ്ടപ്പെട്ട ആറായിരം വോട്ടുകള്‍ ബി ജെ പിയുടെതല്ല, എന്‍ ഡി എയുടെതാണെന്ന പിള്ളയുടെ പ്രതികരണം ബിഡിജെഎസിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഡിജെഎസ് വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടിയെന്ന് കോടിയേരിയും പ്രതികരിച്ചിരുന്നു. അതേസമയം വോട്ടു ചോര്‍ച്ച സംബന്ധിച്ച് പഠിക്കുമെന്ന് എന്‍ ഹരിയും ശ്രീധരന്‍ പിള്ളയും ആവര്‍ത്തിക്കുമ്പോഴും വരും ദിവസങ്ങളില്‍ ബിജെപിയിലും കേരള രാഷ്ട്രീയത്തിലും വലിയ പൊട്ടിത്തെറികള്‍ക്കാകും ഇത് വഴിവെയ്ക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
?What will happen in BJP next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X