കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ പറ്റിക്കാന്‍ മാണി നിയമസഭയില്‍ താമസിക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും പറയുമ്പോള്‍ അത് വെറുതേയാകും എന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരല്ല കേരള സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നത്. മാണിയെ എങ്ങനേയും ബജറ്റ് അവതരിപ്പിക്കാന്‍ സഭയിലെത്തുക എന്നത് മാത്രമാകും സര്‍ക്കാരിന്റെ ലക്ഷ്യം.

സിപിഎമ്മും ഇടതുപാര്‍ട്ടികളും മാത്രമാണ് സമരം പ്രഖ്യാപിച്ചിരുന്നതെങ്കില്‍ വലിയ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ബിജെപി കൂടി ഈ സമരത്തിനിറങ്ങുമ്പോള്‍ മൊത്തം സ്ഥിതി മാറുന്ന അവസ്ഥയാണുള്ളത്.

km-mani

സിപിഎമ്മിന്റെ സമരം പൊളിയുമോ, അതോ ബിജെപിയുടെ സമരം പൊളിയുമോ... രണ്ട് പേരും ഇത് ഒരിക്കലും അനുവദിച്ച് തരില്ല. അഭിമാനപ്രശ്‌നമായി സമരം വിജയിപ്പിക്കേണ്ടി വരും. അപ്പോള്‍ പിന്നെ സര്‍ക്കാര്‍ എന്ത് ചെയ്യും?

കെഎം മാണിയെ നിയമസഭയില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ എല്ലാവരും പ്രഖ്യാപിച്ചിരിക്കുന്നത്. മാണിയാണെങ്കില്‍ ഔദ്യോഗിക വസതയില്‍ നിന്ന് തന്നെ ഇറങ്ങി നിയമസഭയില്‍ എത്തണം എന്ന് വാശിപിടിക്കുന്നു.

പോലീസിന് മുന്നില്‍ സമാധാനത്തിന്റെ പാതയായി ഒന്നേ അവശേഷിക്കുന്നുള്ളൂ... മാണി ബജറ്റിന്റെ തലേന്ന് നിയമസഭ വിട്ട് ഇറങ്ങാതിരിക്കുക. അപ്പോള്‍ പിന്നെ സമരക്കാര്‍ക്ക് അദ്ദേഹത്തെ തടയാന്‍ കഴിയില്ലല്ലോ. നിയമസഭയില്‍ മന്ത്രിയുടെ ഓഫീസ് മുറിയില്‍ തന്നെ ഇതിന് സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഡെപ്യൂട്ടി സ്പീക്കറുടെ വസതി, ബജറ്റ് തയ്യാറാക്കുന്നതിനായി കെഎം മാണി ഇപ്പോള്‍ താമസിക്കുന്ന മസ്‌കറ്റ് ഹോട്ടല്‍, എംഎല്‍എ ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മാണിക്ക് താമസം ഒരുക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.

കെഎം മാണി നിയമസഭയില്‍ എത്തി ബജറ്റ് മേശപ്പുറത്ത് വച്ചാല്‍ തന്നെ എല്‍ഡിഎഫിന്റേയും ബിജെപിയുടേയും സമരം പൊളിഞ്ഞു എന്ന് ഉറപ്പിക്കാം. മാണിയെ സഭയിലെത്താതെ എങ്ങനെ സമരക്കാര്‍ പ്രതിരോധിക്കും എന്നും, മാണിയെ സഭയിലെത്തിക്കാന്‍ പോലീസ് എന്ത് ചെയ്യുമെന്നും കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

English summary
What will police do to safeguard KM Mani for Budget presentation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X