കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഹര്‍ത്താല്‍: നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്, തിരൂരില്‍ അറസ്റ്റിലായത് 66പേര്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കാശ്മീര്‍ കത്വ പീഡനക്കേസിലെ ഇരയായ പെണ്‍കൂട്ടിയുടെ പേരു വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും നാഥനില്ലാ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതിനും നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കഴിഞ്ഞ് 16-ന് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതിനും ഇരയായ പെണ്‍കുട്ടിയുടെ പേര് പരസ്യമാക്കിയതിനുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ പായിമ്പാടത്തിനെതിരെ നിലമ്പൂര്‍ സി.ഐ. കെ.എം.ബിജു കേസെടുത്തിട്ടുള്ളത്. പോക്‌സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസ്. പ്രതിയെ ഉടന്‍ അറസ്റ്റു് ചെയ്യുമെന്ന് സി.ഐ. അറിയിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കിലൂടെ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതായും പോലീസ് പറഞ്ഞു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിലമ്പൂരില്‍ എട്ട് പേരെ കൂടി നിലമ്പൂരില്‍ പോലീസ് അറസ്റ്റു ചെയ്തു. ചന്തക്കുന്നില്‍ നിന്ന് ഏഴുപേരെയും മമ്പാട് നിന്ന് ഒരാളെയുമാണ് ശനിയാഴ്ച അറസ്റ്റു ചെയ്തത്.

arest


വാട്‌സാപ്പ് കൂട്ടായ്മയുടെ മറവില്‍ തിരൂരില്‍ അക്രമം നടത്തിയ കേസില്‍ തിരില്‍ ഇതിനോടകം66 പേരാണ് അറസ്റ്റിലായത്. ഇയില്‍ ആറുപേരെ ഇന്നലെയും തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ മുസ്ലീം ലീഗുകാരും രണ്ടു പേര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമാണ്. വെട്ടം പടിയത്ത് ആര്‍.എസ്.എസ് ശാഖ അക്രമിച്ച കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ കൂട്ടായി ആശാന്‍ പടി സ്വദേശികളായ ചേലക്കല്‍ യാസര്‍ അറഫാത്ത് (24) ചക്കണ്ടാറ്റില്‍ ജംഷാര്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തു. യാസര്‍ അറഫാത്ത് നേരത്തെ മൂന്നു വധശ്രമകേസുകളിലെ പ്രതിയാണ്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തലക്കടത്തൂര്‍ ആലിന്‍ ചുവട് സ്വദേശി കല്ലേരി മുഹമ്മദ് അഷറഫ്(48) അറസ്റ്റിലായി. ഹര്‍ത്താല്‍ ദിവസം പോലീസ് സേ്റ്റഷന്‍ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സേ്റ്റഷന്‍ അക്രമിച്ച കേസില്‍ വെട്ടം പള്ളിപ്പുറം പെരിന്തല്ലൂര്‍ സ്വദേശിഅബ്ദുള്‍ വഹാബ് (26) ബി.പി.അങ്ങാടിയില്‍ അയ്യപ്പഭക്തന്‍മാരെ അക്രമിച്ച കേസില്‍ ചെപ്പോന്റ് പറമ്പില്‍ ഫൈസല്‍ എന്ന മച്ചാന്‍ ഫൈസല്‍(20) കൊടക്കല്‍ തൊട്ടിക്കാട്ടില്‍ മൊയ്തീന്‍ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ സഹായത്തോടെ വിവിധ കേസുകളില്‍ 30 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

കത്വ പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് ഹര്‍ത്താലിനും കലാപത്തിന്നും സ്വന്തം ഫോണിലൂടെ സന്ദേശം നല്‍കിയ ആളെ വേങ്ങര പോലീസ് പിടികൂടി. പെരുവള്ളൂര്‍ പാലക്കാവളപ്പില്‍ റിയാസ് (23) നെയാണ് അറസ്റ്റു ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്കു റിമാന്റു ചെയ്തു. വേങ്ങര എസ്.ഐ.സംഗീത് പുനത്തിലും സംഘവുമാണ് ഇയാളെ പിടികൂടിയത്.

English summary
whatsaap harthal; youth congress leader arrested from nilambur for executing fake harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X