പെടാപ്പാടില്‍ ഇഡി; 21 തവണത്തെ സ്വര്‍ണക്കടത്തില്‍ എന്ത് തെളിവെന്ന് കോടതിയുടെ ചോദ്യം... ഉത്തരമുണ്ടോ
കൊച്ചി: കേരളത്തെ ആകെ ഇളക്കിമറിച്ച സംഭവം ആയിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം എവിടേയും എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ കേസിലെ പ്രതികളായ സരിത്തിനും സന്ദീപിനും കോടതി ജാമ്യം അനുവദിച്ചു.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കടുത്ത വിമര്‍ശനമുള്ളത്. പരിശോധിക്കാം...

എന്ത് തെളിവ്
ഇഡി രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും എതിരെ എന്ത് തെളിവാണുള്ളത് എന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ചോദ്യം. എന്തായാലും ഇഡിയുടെ എതിര്‍പ്പ് തള്ളി, രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

21 തവണ സ്വര്‍ണക്കടത്ത്
21 തവണയാണ് സരിത്തും സന്ദീപ് നായരും ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയിട്ടുള്ളത് എന്നാണ് ഇഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. പക്ഷേ, കോടതി അംഗീകരിച്ചത് പ്രതിഭാഗത്തിന്റെ വാദം ആയിരുന്നു.

മൊഴികള്‍ മാത്രം
കേസില്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍.

ഹൈക്കോടതിയിലേക്ക്
ജാമ്യം ലഭിച്ചെങ്കിലും സരിത്തുനും സന്ദീപിനും പുറത്തിറങ്ങാന്‍ ആവില്ല. കസ്റ്റംസ് കൊഫെ പോസെ ചുമത്തിയിട്ടുള്ളതിനാല്‍ ആണിത്. എന്തായാലും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഇഡിയ്ക്ക് തിരിച്ചടി
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനായിട്ടാണ് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേരളത്തില്‍ എത്തുന്നത്. അതിന് ശേഷം ലൈഫ് മിഷന്‍, ഡോളര്‍ കടത്ത് തുടങ്ങി ഒരുപാട് കേസുകളില്‍ ഇഡി ഇടപെടാന്‍ തുടങ്ങി. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഒരുകേസിലും സമാഹരിക്കാന്‍ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം.

മൊഴിയ്ക്ക് സമ്മര്‍ദ്ദം
ഇതിനിടെ, മുഖ്യമന്ത്രിയ്ക്കും പ്രമുഖ നേതാക്കള്‍ക്കും എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ആക്ഷേപവും ഉയര്‍ന്നു. സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയും പുറത്ത് വന്നു. സന്ദീപ് നായര്‍ കോടതിയില്‍ മൊഴി കൊടുക്കുകയും ചെയ്തു. ഇതെല്ലാം ഇഡി അന്വേഷണത്തിന്റെ സദുദ്ദേശം തന്നെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തു.

രാഷ്ട്രീയം
കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന ആക്ഷേപവും കേരളത്തില്‍ ഉയര്‍ന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതും ഈ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്.












Click it and Unblock the Notifications