വിഷുവിന് കണിയൊരുക്കാന്‍ പാല്‍ വെള്ളരിയും
തൃശൂര്‍: വിഷുക്കണിയൊരുക്കാന്‍ ഇനി പാല്‍വെള്ളരിയും. കേച്ചേരി ചെമ്മന്തിട്ട സ്വദേശി വിവേകാനന്ദന്റെ വെള്ളരിപ്പാടത്താണ് കണിയൊരുക്കാന്‍ പാല്‍വെള്ളരിയുടെ വിളവെടുപ്പ്. അഞ്ചു വര്‍ഷം മുന്‍പ് പൊന്‍ വെള്ളരിയുമായി ശ്രദ്ധ നേടിയ കര്‍ഷകനായ വിവേകാനന്ദന്റെ വെള്ളരിപ്പാടത്ത് വിളവെടുത്തത് ഇക്കുറി പാല്‍വെള്ളരിയാണ്.
ഇരുപത്തഞ്ചു വര്‍ഷത്തിലേറേയായി വെള്ളരികൃഷി ചെയ്യുന്ന വിവേകാനന്ദന്റെ കൃഷിയിടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രകൃതി പാഠശാലയാണ്. നെല്‍ക്കൃഷി കഴിഞ്ഞ പാടത്ത് വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യുന്ന ശീലമാണ് വിവേകാനന്ദന്റേത്. മത്തനും കുമ്പളവും ചുരക്കയും പൊട്ടു വെള്ളരിയും തണ്ണി മത്തനും ഒക്കെ വിവേകാനന്ദന്റെ കൃഷിയിടത്തിലുണ്ട്.

ഇവിടത്തെ നെല്‍ക്കൃഷിക്കുമുണ്ട് ഒരു പ്രത്യേകത പ്രധാനമായും ചെമ്മന്തിട്ട അമ്പലത്തിലെ ഇല്ലം നിറയ്ക്കുള്ളതാണ് വിവേകാനന്ദന്റെ പാടത്തെ കതിരുകള്‍. സ്വര്‍ണ വര്‍ണമാര്‍ന്ന ഉരുണ്ട ഫലങ്ങളാണ് അഞ്ചുവര്‍ഷം മുമ്പ് വിവേകാനന്ദന്റെ കൃഷിയെ വാര്‍ത്തയാക്കിയത്.
അന്ന് കൃഷിയിടം സന്ദര്‍ശിച്ച കാര്‍ഷിക സര്‍വകലാശാലാ ശാസ്ത്രജ്ഞര്‍ ഇതിന്റെ പ്രത്യേകതകള്‍ പഠന വിധേയമാക്കാന്‍ തീരുമാനിച്ചതോടെയാണ് വിവേകാന്ദന്റെ വെള്ളരി കൃഷി ശ്രദ്ധേയമായത്. ഇപ്പോള്‍ നീണ്ടതും വെള്ള നിറമുള്ളതുമായ കായ്കളാണ് വിവേകാനന്ദന്റെ പാടത്ത്. നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേകാനന്ദന്‍ തന്നെയാണ് പാല്‍വെള്ളരിയെന്ന പേരു നല്കിയത്.
തന്റെ പാടത്തു വിളവെടുക്കുന്ന കായകളില്‍ നിന്നുള്ള വിത്തു തന്നെയാണ് താന്‍ വീണ്ടും വീണ്ടും കൃഷിയിറക്കാന്‍ ഉപയോഗിക്കുന്നതെന്ന് വിവേകാനന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ ഓരോ വര്‍ഷവും ഒരേ പാടത്തുനിന്ന് ഒരേ രീതിയില്‍ ലഭിക്കുന്ന വിത്തുകള്‍ എങ്ങനെയാണ് വ്യത്യസ്ത കായകള്‍ നല്കുന്നതെന്ന് വിവേകാനന്ദനറിയില്ല. ഒരു കാര്യം മാത്രം അദ്ദേഹം ഉറപ്പിച്ചുപറയും തന്റെ പാടത്ത് അമിതമായ രാസപ്രയോഗങ്ങളില്ല. തന്റെ പാടത്തെ വെള്ളരി കൃഷിക്കുള്ള പ്രത്യേകതകള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് വിവേകാനന്ദന്‍ പറയുന്നു.
വെള്ളരി വര്‍ഗ വിളകള്‍ കൂട്ടായി കൃഷി ചെയ്തതിലൂടെ യാദൃശ്ചികമായുണ്ടായ പരപരാഗണത്തിന്റെ അനന്തരഫലമാണ് വെള്ളരികളുടെ ആകൃതിയിലും പ്രകൃതിയിലും വന്ന മാറ്റങ്ങള്‍ എന്നാണ് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഇതേക്കുറിച്ച് പഠനങ്ങളും വിശകലനങ്ങളും തുടരുകയാണ് ശാസ്ത്രജ്ഞര്‍. കേച്ചേരിക്കടുത്ത ചെമ്മന്തിട്ട അമ്പലത്തിന്റെ പിന്നിലാണ് വിവേകാനന്ദന്റെ വിഷുക്കണിപ്പാടം. ഗള്‍ഫിലും വിവേകാന്ദന്റെ വെള്ളരിക്കു പ്രിയമേറെയാണെങ്കിലും കയറ്റുമതിയുടെ നൂലാമാലകള്‍ അറിയാത്ത ഈ കര്‍ഷകന് അത് മുതലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വിഷുവിനും തൃശുരിലും സമീപ ജില്ലകളിലും വിവേകാനന്ദന്റെ വെള്ളരിക്ക് ആവശ്യക്കാരേറെയാണ്.












Click it and Unblock the Notifications