കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയുടെ മന്ത്രിയാര്? പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്, പത്തിന് നിര്‍ണായക യോഗം

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ എന്‍സിപിയുടെ പ്രതിനിധി ആര്. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ പത്താം തിയ്യതി വരെ കാത്തിരിക്കണം. കുട്ടനാടില്‍ നിന്ന് ജയിച്ച തോമസ് കെ തോമസും എലത്തൂരില്‍ നിന്ന് ജയിച്ച എകെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിന് വേണ്ടി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ടു പേര്‍ക്ക് പിന്നിലും അണികള്‍ നിരന്നു കഴിഞ്ഞു. തര്‍ക്കം രൂക്ഷമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തര്‍ക്ക പരിഹാരത്തിന് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക് വരുന്നത്. ഈ മാസം പത്തിന് പ്രഫുല്‍ പട്ടേല്‍ പങ്കെടുക്കുന്ന യോഗം നടക്കും. ഇതില്‍ മന്ത്രിയെ തീരുമാനിക്കും.

a

അതേസയമം, രണ്ടുര വര്‍ഷം വച്ച് വീതം വയ്ക്കാമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇരുവിഭാഗവും അതിന് തയ്യാറായില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പിണറായി വിജയന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കുമെന്നാണ് വിവരം. മന്ത്രിസഭാ രൂപീകരണ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടത് കാരണമാണ് ഇത്രയും നീളുന്നത്. ബംഗാളിലും തമിഴ്‌നാടും പുതുച്ചേരിയിലും സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ വൈകുകയാണ്.

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ചും കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സിപിഐയെ പ്രതിനിധീകരിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ തവണ കിട്ടിയ അത്ര തന്നെ മന്ത്രി പദവികള്‍ ഇത്തവണയും കിട്ടണമെന്നാണ് സിപിഐയുടെ നിലപാട്. അതേസമയം, ചെറുകക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. എല്ലാവരെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. ചില ചെറുകക്ഷികള്‍ക്ക് മറ്റു പദവികള്‍ വാഗ്ദാനം ചെയ്യാനാണ് സാധ്യത.

Recommended Video

cmsvideo
കേരള: എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തിനായി തര്‍ക്കം

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

English summary
Who are the NCP representative of Pinarayi Vijayan Cabinet; Crucial meet held on May 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X