കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിന്‍ റാവത്തിന് പകരക്കാരനായി ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി ജനറല്‍ എം നരവനെ ചുമതലയേറ്റു

Google Oneindia Malayalam News

ദില്ലി: അന്തരിച്ച ബിബിന്‍ റാവത്തിന്റെ പകരക്കാരനായി ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി കരസേനാ മേധാവി ജനറൽ എംഎം നരവാനെ ചുമതലയേറ്റതായി റിപ്പോർട്ട്. രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളുടെ മേധാവികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി. ചില ശ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബർ എട്ടിന് ഐഎഎഫ് ഹെലികോപ്ടർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മരിച്ചതിനെ തുടർന്നാണ് ഈ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

മൂന്ന് സർവീസ് മേധാവികളിൽ ഏറ്റവും മുതിർന്ന ആളായതിനാൽ ജനറൽ നരവാനെയാണ് കമ്മിറ്റിയുടെ ചെയർമാനായി ചുമതലപ്പെടുത്തിയതെന്നാണ് ശ്രോതസ്സിനെ ഉദ്ധരിച്ച് റിപ്പോർട്ട് അവകാശപ്പെടുന്നത്. ഐ എ എഫ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരിയും നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാറും സെപ്റ്റംബർ 30, നവംബർ 30 തീയതികളിൽ തങ്ങളുടെ സ്ഥാനങ്ങൾ ഏറ്റെടുത്തിരുന്നു.

naravane

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി സൃഷ്ടിക്കുന്നതിന് മുമ്പ്, മൂന്ന് സർവീസ് മേധാവികളിൽ ഏറ്റവും മുതിർന്നയാളായിരുന്നു ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാന്‍ സ്ഥാനത്ത് നിയോഗിക്കപ്പെട്ടിരുന്നത്. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്സി) ചൊവ്വാഴ്ച യോഗം ചേർന്ന് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 സായുധ സേനാംഗങ്ങളുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നടി മീര മിഥുന്‍ വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടംനടി മീര മിഥുന്‍ വീണ്ടും വിവാദത്തില്‍: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം

അതേസമയം, സംയുക്ത സൈനിക മേധാവിയെ കണ്ടെത്താനുള്ള ചർച്ചകളും കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് സൂചന. പുതിയ സിഡിഎസിനെ നിയമിക്കുന്നത് വരെയുള്ള താല്‍ക്കാലിക ക്രമീകരണം മാത്രമാണ് നരവനെയുള്ള നിയമനമെന്നും വൃത്തങ്ങൾ പറയുന്നു. "ഒരു സിഡിഎസിന്റെ അഭാവത്തിൽ, ഏറ്റവും മുതിർന്ന തലവൻ, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കുന്നത് സ്വാഭാവികമായ നടപടിക്രമമാണ്" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2019 ഡിസംബർ 31 ന് ബിബിന്‍ റാവത്തിന് പകരക്കാരനായിട്ടായിരുന്നു എം നരവനെ കരസേന മേധാവിയായി ചുമതലയേറ്റത്. 1960 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച നരവനെ പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പിതാവായ മുകുന്ദ് നരവനെ ഇന്ത്യന്‍ വ്യോമ സേനയില്‍ വിങ് കമാന്‍ഡറായിരുന്നു.

Recommended Video

cmsvideo
സൈനീകർക്കുള്ള സന്ദേശം മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത് റാവത്ത്, വീഡിയോ

English summary
Bibin Rawat has been replaced by General M Naravan as the Chairman of the Chief of Staff Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X