കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് പൊന്നാനിയിലെ ഷൈലോക്ക്?

  • By Soorya Chandran
Google Oneindia Malayalam News

പൊന്നാനി: പൊന്നാനി മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത് പിവി ഷൈലോക്കിനെയാണ്. മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട ഏക സ്ഥാനാര്‍ത്ഥിയും ഷൈലോക്ക് തന്നെയായിരുന്നു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ ഷൈലോക്കിനെ കുറിച്ച് എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ച ആം ആദ്മി പാര്‍ട്ടിയുടെ സൈറ്റില്‍ തന്നെ നിരവധി പേരാണ് ഷൈലോക്കിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

AAP

പിഡിപി പ്രവര്‍ത്തകനായാണ് ഷൈലോക്ക് തന്റെ രാഷ്ട്രീയ ജീനവിതം തുടങ്ങുന്നത്. ഇതിനിടെ അല്പകാലം സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നും പറയപ്പെടുന്നു. പക്ഷേ ഷൈലോക്ക് ഇക്കാര്യം നിഷേധിക്കുന്നുണ്ട്.

ഇതിന് ശേഷം മുസ്ലീം ലീഗ് ആയിരുന്നു ഷൈലോക്കിന്റെ ലാവണം. ഇതോടൊപ്പം ഹൈവേ കര്‍മസമിതിയുടെ മുഖ്യ പ്രവര്‍ത്തകനായും രംഗത്തുണ്ടായിരുന്നു. ഇതിനിടെ വെളിയങ്കോട്ടെ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തി എന്നാരോപിച്ച് മുസ്ലീം ലീഗ് നേതൃത്വം ഷൈലോക്കിനെ പുറത്താക്കി എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ദേശീയപാതക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് മുസ്ലീം ലീഗ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് താന്‍ പാര്‍ട്ടി വിട്ട് പോരുകയായിരുന്നു എന്ന് ഷൈലക്ക് പറയുന്നു. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിവാദത്തിന്റെ ഭാഗമായി നടന്ന കോഴിക്കോട്ടെ ലീഗ് ഹൗസ് ഉപരോധത്തിന് പിന്നില്‍ ഷൈലോക്ക് ആണെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട് പിവി ഷൈലോക്ക്. ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവര പ്രകാരം ഇദ്ദേഹത്തിന് എംബിഎയും നിയമ ബിരുദവും ഉണ്ട്. ഈ രണ്ട് കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിട്ടില്ലെന്നാണ് ഷൈലോക്ക് പറയുന്നത്.

ദേശീയപാത കര്‍മ്മ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ പൊന്നാനി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും ഷൈലോക്ക് ആണ്.വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.

സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള ആരോപണങ്ങളശെ ഗൗരവമായാണ് ആം ആദ്മി പാര്‍ട്ടി പരിഗണിക്കുന്നതെന്നാണ് സംസ്ഥാന കമ്മിറ്റി ഹെല്‍പ് ഡെസ്‌ക് വ്യക്തമാക്കുന്നത്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും എന്നതാണ് പാര്‍ട്ടി നയമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചു.

English summary
Who is this shylock of Ponnani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X