ഐഎന്‍എല്‍ പ്രശ്‌നം രൂക്ഷമാക്കിയത് ഗണേഷ് കുമാര്‍? മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ വിയര്‍ക്കും...
തിരുവനന്തപുരം/കോഴിക്കോട്: ആദ്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎന്‍എലില്‍ വലിയ ഉള്‍പാര്‍ട്ടി പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ്, ഈ പ്രശ്‌നങ്ങള്‍ മുന്നണിയ്ക്കും സര്‍ക്കാരിനും പ്രതിച്ഛായാനഷ്ടം ഉണ്ടാക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്.
എന്തായാലും മുഖ്യമന്ത്രി ഇടപെട്ട് ഐഎന്‍എല്‍ നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയും ഈ യോഗത്തില്‍ പങ്കെടുക്കും. എങ്ങനെയാണ് ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയ്ക്കും എല്‍ഡിഎഫിനും മുന്നില്‍ എത്തിയത് എന്നതിനും ചില സംശയങ്ങളും ഉത്തരങ്ങളും ഉണ്ട്. പരിശോധിക്കാം...
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

കെബി ഗണേഷ് കുമാര്‍
കഴിഞ്ഞ ടേം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് കെബി ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് ബി. 2016ല്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ വലിയ പരാതിയൊന്നും ഗണേഷ് ഉന്നയിച്ചിരുന്നില്ല. എന്നാല്‍ 2021 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോഴും ഗണേഷ് കുമാറിന് മന്ത്രിപദവി കിട്ടിയില്ല. അതേസമയം ഐഎന്‍എലിന് മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു.

ടേം അടിസ്ഥാനത്തില്‍
ഒറ്റ എംഎല്‍എ മാത്രമുള്ള ഘടകകക്ഷികള്‍ക്ക് ടേം അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് മന്ത്രിസ്ഥാനം നല്‍കുന്നത്. ആദ്യ ടേമുല്‍ ഐഎന്‍എലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും ആണ് ലഭിച്ചത്. രണ്ടാം ടേമില്‍ കേരള കോണ്‍ഗ്രസ് ബിയ്ക്കും കോണ്‍ഗ്രസ് എസിനും മന്ത്രിസ്ഥാനം ലഭിക്കും.

നാണക്കേടുണ്ടാക്കി
ആദ്യ ടേമില്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ കെബി ഗണേഷ് കുമാറിന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് വിവരം. ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കിയ ഐഎന്‍എല്‍ ഇപ്പോള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ചര്‍ച്ചയാക്കിയതിന് പിന്നിലും ഗണേഷ് കുമാര്‍ ആണെന്നാണ് ഐഎന്‍എലിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.

എന്തുകൊണ്ട്
പിഎസ് സി അംഗമായി നിയമിക്കാന്‍ 40 ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് ഐഎന്‍എല്‍ നേതൃത്വത്തിനെതിരെ ഇഹി മുഹമ്മദ് ഉന്നയിച്ച ആരോപണം. ഇതിനെ തുടര്‍ന്ന് ഇസി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടൊപ്പം അദാനി ഗ്രൂപ്പുമായി കാസിം ഇരിക്കൂര്‍ നടത്തിയ ഇടപെടലുകളും എല്‍ഡിഎഫില്‍ മുറുമുറുപ്പുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ആകെ തുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള യോഗം.

എന്ത് നടപടി
ഇപ്പോഴത്തെ വിവാദങ്ങളുടെ പേരില്‍ ഐഎന്‍എലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കുക എന്നതുപോലെയുള്ള കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രിയോ എല്‍ഡിഎഫോ കടക്കില്ലെന്നാണ് വിവരം. എന്നാല്‍ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവായ കാസിം ഇരിക്കൂറിനെ കര്‍ശനമായി ശാസിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും ശാസിച്ചേക്കും.

സിപിഎം നിയന്ത്രിക്കും
ഐഎന്‍എലിന് ഇനി കൂടുതല്‍ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ പദവികള്‍ ഒന്നും നല്‍കാനുള്ള സാധ്യതയും ഇതോടെ അവസാനിച്ചു എന്ന രീതിയിലും ചില സൂചനകള്‍ പുറത്ത് വരുന്നുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം അടക്കമുള്ള കാര്യങ്ങളിലും ഇനി സിപിഎം നിയന്ത്രണം വന്നേക്കും.

പിളര്‍പ്പെന്ന ഭയം
ഐഎന്‍എല്‍ പിളരുന്നു എന്ന തരത്തിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. പഴയ എന്‍എസ് സി നേതാക്കള്‍ കടുത്ത അസംതൃപ്തിയിലാണ് ഇപ്പോഴുള്ളത്. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള പല നീക്കങ്ങളും ഇവരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതും ആണ്.

സൂപ്പര്‍ മന്ത്രിയും അച്ചുതണ്ടും
അഹമ്മദ് ദേവര്‍കോവില്‍ ആണ് മന്ത്രിയെങ്കിലും അതിലും വലിയ 'സൂപ്പര്‍ മന്ത്രി' ആയാണ് കാസിം ഇരിക്കൂറിന്റെ ഇടപെടലുകള്‍ എന്നതാണ് വലിയ ആക്ഷേപം. ഒരുഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലും ഈ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം വന്നിരുന്നു. കാസിം ഇരിക്കൂറും- അഹമ്മദ് ദേവര്‍കോവിലും ചേര്‍ന്ന സംഘം പാര്‍ട്ടിയോട് പോലും ആലോചിക്കാതെയാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നും പരാതികളുണ്ട്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications