തിരഞ്ഞെടുപ്പ് കഴിഞ്ഞു; ജിഷയുടെ കുടുംബത്തെ ഇനി ആര്‍ക്കു വേണം!
തിരുവനന്തപുരം: ക്രൂരമായ ഒരു കൊലപാതകത്തിന് മുന്നില്‍ പകച്ച് നിന്നവരാണ് കേരളീയര്‍. പെരുമ്പാവൂര്‍ സ്വദേശിനിയായ ജിഷ നമ്മുടെ രാജ്യം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ രീതിയില്‍ ബലാത്സംഗത്തിന് ഇരയാവുകയും കൊല ചെയ്യപ്പെടുകയും ചെയ്ത പെണ്‍കുട്ടിയാണ്.
ഒറ്റമുറിയിലെ തുറന്നിട്ട ജനാലയിലൂടെ ലോകം കണ്ട്, സ്വപ്‌നങ്ങള്‍ മെനഞ്ഞവളായിരുന്നു ജിഷ. ആ ഒറ്റമുറി തന്നെയായിരുന്നു കേരളത്തില്‍ പിന്നീടുള്ള ചര്‍ച്ചയും. ഇന്നും ജിഷയുടെ ഘാതകരെ പിടിക്കാന്‍ നമ്മുടെ പോലീസിന് കഴിഞ്ഞിട്ടില്ല. അവളുടെ ജാതിയും കറുത്ത ഉടലും തന്നെയാണ് ഇതിന്റെയൊക്കെ പ്രശ്‌നം എന്ന് വീണ്ടും വീണ്ടും തെളിയ്ക്കുകയാണിവിടെ.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഷ്ട്രീയ കക്ഷികള്‍ക്ക് തട്ടികളിക്കാനുള്ള ഒരു പേര് മാത്രമായിരുന്നു ജിഷ. ഇന്ന് പെരുമ്പാവൂരിലെ ആശുപത്രിയില്‍ ജിഷയുടെ അമ്മ രാജേശ്വരി കഴിയുന്നത് ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെയാണ്. ജിഷ കൊല്ലപെട്ടിട്ട 24 ദിവസങ്ങളാകുമ്പോള്‍ ആശുപത്രിയില്‍ രാഷ്ട്രീയ സാന്നിധ്യം ഇന്നില്ല.
തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോഴാണ് ജിഷയുടെ മരണം നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നണികള്‍ കേരളമൊട്ടുക്കും ഇതൊരു പ്രചരണായുധമായെടുക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് തലേദിവസം മുതല്‍ തന്നെ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയിലെ ആളും ആരവവും ഒഴിഞ്ഞിരുന്നു.

ഭക്ഷണം
തിരഞ്ഞെടുപ്പ് സമയത്ത്് ധാാളം വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഇന്ന് രാജേശ്വരിയെ സംരക്ഷിക്കാന്‍ ആരുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടികളും തിരിഞ്ഞു നോക്കാതായി. ഇന്ന് രാജേശ്വരിയുടെ അമ്മയ്ക്ക് ഭക്ഷമം വാങ്ങി കൊടുക്കുന്നത് ആശുപത്രി ജീവനക്കാരാണ്.

ഭീക്ഷയെടുത്തിട്ടുണ്ട്
ജിഷയെ പഠിപ്പിക്കുന്നതിനു വേണ്ടി രാജേശ്വരിക്ക് ഭിക്ഷയെടുക്കേണ്ടി വരെ വന്നിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രാജേശ്വരി താലൂക്ക് ആശുപത്രിയെ ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

കലക്ടറുടെ നിര്‍ദേശം
രോഗങ്ങളൊന്നും ഇല്ലെന്നും ഡിസ്റ്റാര്‍ജ് ചെയ്യാമെന്നും ഡോക്ടര്‍ പറഞ്ഞെങ്കിലും കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് രാജേശ്വരി ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നത്.

വാഗ്ദാനങ്ങള്‍ എവിടെ?
ജിഷയുടെ മരണ ശേഷം ജില്ലാ കലക്ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ലക്ഷക്കണക്കിന് രൂപ സംഭാവന ചെയ്തിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്ത് ലക്ഷം രൂപ വാഗ്ദാനവും നല്‍കി. എന്നാല്‍ ഈ തുകയൊന്നും ഇതുവരെ കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അവഗണന
ഡോക്ടര്‍ നേരത്തെ മാനസിക ആരോഗ്യ വിദഗ്ദന്റെ കൗണ്‍സിലിങ്ങിന് നിര്‍ദേശിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് അവഗണിച്ചെന്നും ആക്ഷേപമുണ്ട്.

പ്രതീക്ഷ
രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം ജിഷയുടെ പേര് ഉപയോഗിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദനങ്ങള്‍ പാലിക്കുമോ എന്ന ആശങ്കയിലാണ് ബന്ധുക്കള്‍. വാഗ്ദാനങ്ങല്‍ നല്‍കിയ പണവും വീടും ലഭിച്ചില്ലെങ്കിലും ജിഷയ്ക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷയില്‍ കേരളവും.












Click it and Unblock the Notifications