കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും അതിന് ശേഷം ഉയര്‍ന്ന വിവാദങ്ങളും മൂലം കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആരായിരിക്കും അടുത്ത അധ്യക്ഷന്‍ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ആണ് എംടി രമേശിന്റെ പേര് വാര്‍ത്തകളില്‍ ഉയര്‍ന്നുവരുന്നത്.

പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്പ്രസീതയുടെ ഫോണ്‍ ശബ്ദരേഖയില്‍ പ്രകോപിതനായി കെ സുരേന്ദ്രന്‍; മാധ്യമപ്രവർത്തകരോട് കയർത്തു, ആര് പറഞ്ഞുവിട്ടതെന്ന്

കേരള ബിജെപിയില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു; ഈ നേതാവ് അധ്യക്ഷനായാല്‍ സംഭവിക്കാവുന്ന സാധ്യതകള്‍...കേരള ബിജെപിയില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു; ഈ നേതാവ് അധ്യക്ഷനായാല്‍ സംഭവിക്കാവുന്ന സാധ്യതകള്‍...

എന്നാല്‍ അത്തരം ഒരു സാധ്യതയില്ലെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ വരികയെന്നാണ് വിവരം. എംടി രമേശിനെ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. വിശദാംശങ്ങള്‍...

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

സുരേന്ദ്രിനില്ലാതെ യോഗം

സുരേന്ദ്രിനില്ലാതെ യോഗം

കഴിഞ്ഞ ദിവസം ബിജെപിയുടെ ഭാരവാഹി യോഗം ഓണ്‍ലൈന്‍ വഴി നടത്തിയിരുന്നു. കെ സുരേന്ദ്രന്‍ ഇല്ലാതെ ആയിരുന്നു യോഗം. വി മുരളീധരന്‍ പക്ഷത്ത് നിന്നുള്ള രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ വിട്ടുനിന്ന യോഗത്തില്‍ എംടി രമേശ് പങ്കെടുത്തിരുന്നു. ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായ എം ഗണേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

രമേശിന്റെ പേര്

രമേശിന്റെ പേര്

ഇതേ തുടര്‍ന്നായിരുന്നു എംടി രമേശിനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ബിജെപിയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്നത്. എംടി രമേശിന്റെ പേര് ഇത്തവണ പരിഗണനയില്‍ ഉണ്ടാകാന്‍ ഇടയില്ലെന്ന് ഏറെക്കുറേ വ്യക്തവും ആണ്.

മൂന്ന് പേര്‍

മൂന്ന് പേര്‍

അഡ്വ പിഎസ് ശ്രീധരന്‍ പിള്ളി, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സജീവമായി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ ഉള്ളത് എന്നാണ് വിവരം. എന്തായാലും കേന്ദ്ര നേതൃത്വത്തിന്റേത് മാത്രമായിരിക്കും ഇത്തവണ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാവുകയും ചെയ്യും.

ആര്‍എസ്എസ് വിട്ടുവീഴ്ചയ്ക്കില്ല

ആര്‍എസ്എസ് വിട്ടുവീഴ്ചയ്ക്കില്ല

ഇത്തവണ കേരളത്തിലെ പാര്‍ട്ടി പുന:സംഘടനയില്‍ വിട്ടുവീഴ്ചയ്ക്ക് ആര്‍എസ്എസ് മുതിരില്ല എന്ന് ഉറപ്പാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണം ബിജെപിയുടെ നേതൃത്വം പ്രശ്‌നം തന്നെ ആയിരുന്നു എന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കൃത്യമായ നിലപാട് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു എന്നാണ് വാര്‍ത്തകള്‍.

സാധ്യതകള്‍ ആരായും

സാധ്യതകള്‍ ആരായും

കേരളത്തില്‍ പുതിയൊരു അധ്യക്ഷന്‍ വരുമ്പോള്‍ എല്ലാ സാധ്യതകളും ആരാഞ്ഞുകൊണ്ടായിരിക്കും തീരുമാനമെടുക്കുക. കഴിഞ്ഞ തവണത്തേത് പോലെ ഗ്രൂപ്പ് താത്പര്യങ്ങള്‍ ഏതെങ്കിലും തലത്തില്‍ സംരക്ഷിക്കാന്‍ ശ്രമം നടന്നാല്‍, അത് മുളയിലേ നുള്ളാനാണ് സാധ്യത. ഇനിയും ഗ്രൂപ്പിസം അനുവദിക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലേക്കാണ് കേന്ദ്ര നേതൃത്വം നീങ്ങുന്നത്.

സംഘപരിവാറില്‍ നിന്ന് ഒരാള്‍?

സംഘപരിവാറില്‍ നിന്ന് ഒരാള്‍?

2015 ല്‍ വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ പുതിയതായി എത്തിയത് കുമ്മനം രാജശേഖരന്‍ ആയിരുന്നു. ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനത്തെ ആര്‍എസ്എസ് തീരുമാനപ്രകാരം ആയിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിച്ചത്. എന്നാല്‍, ഇത്തവണ അത്തരം ഒരു നീക്കത്തിന് സാധ്യതയില്ല എന്നാണ് സൂചന. അന്ന് കുമ്മനത്തിനുണ്ടായിരുന്നത് പോലെ ഒരു പ്രതിച്ഛായയുള്ള നേതാക്കള്‍ ഇന്ന് സംഘപരിവാര്‍ സംഘടനകളില്‍ ഇല്ല.

കുമ്മനത്തിന് സാധ്യതയില്ല

കുമ്മനത്തിന് സാധ്യതയില്ല

എന്തായാലും ഇത്തവണ കുമ്മനം രാജശേഖരന് ഒരു രണ്ടാം അവസരം നല്‍കാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം ലോക്‌സഭ സീറ്റിലും സിറ്റിങ് സീറ്റായ നേമത്തും പരാജയപ്പെട്ടതോടെയാണ് കുമ്മനത്തിന്റെ സാധ്യതള്‍ ഇല്ലാതായിരിക്കുന്നത്. രണ്ടിടത്തും കുമ്മനം മത്സരിച്ചപ്പോള്‍ ബിജെപി വോട്ടുകള്‍ വ്യാപകമായി കുറയുന്ന സാഹചര്യമുണ്ടായിരുന്നു.

ഇടവേളയുണ്ടാവില്ല

ഇടവേളയുണ്ടാവില്ല

എന്തായാലും സംസ്ഥാന ബിജെപിയ്ക്ക് അധ്യക്ഷനില്ലാത്ത ഒരു സാഹചര്യം ഇനിയുണ്ടാവില്ല. പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണര്‍ ആയി നിയമിച്ചതിന് പിറകെ കേരളത്തില്‍ സംസ്ഥാന അധ്യക്ഷനില്ലാത്ത കുറച്ച് കാലം ഉണ്ടായിരുന്നു. പുതിയ അധ്യക്ഷനെ നിയമിക്കുന്നത് വരെ കെ സുരേന്ദ്രന്‍ എന്തായാലും തുടരും.

മറ്റ് പദവികള്‍ക്ക് സാധ്യത കുറവ്

മറ്റ് പദവികള്‍ക്ക് സാധ്യത കുറവ്

2018 ല്‍ കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍, അദ്ദേഹത്തെ മിസോറാം ഗവര്‍ണര്‍ ആയി നിയമിച്ചിരുന്നു. പിന്നീട് കുമ്മനം രാജശേഖരന്‍ കേരളത്തിലേ തിരികെ എത്തിയപ്പോള്‍, സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണര്‍ ആയി നിയമിച്ചു. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് ലഭിച്ച ഈ പരിഗണന എന്തായാലും കെ സുരേന്ദ്രന് ലഭിക്കാനിടയില്ലെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍, ഓഡിയോക്ലിപ്പിൽ കൃത്രിമം; അടുത്തത് നിയമനടപടിഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് സുരേന്ദ്രന്‍, ഓഡിയോക്ലിപ്പിൽ കൃത്രിമം; അടുത്തത് നിയമനടപടി

സികെ ജാനുവുമായുള്ള ഇടപാടുകള്‍ പികെ കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന് നിര്‍ബന്ധം? പുതിയ ഓഡിയോ പുറത്ത്സികെ ജാനുവുമായുള്ള ഇടപാടുകള്‍ പികെ കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന് നിര്‍ബന്ധം? പുതിയ ഓഡിയോ പുറത്ത്

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
Who will be BJP new State President in Kerala? No chance for MT Ramesh, three names under consideration- Report. National Leadership wants a matured leader on top of Kerala BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X