Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ദേവ് മന്ത്രിയാകുമോ..? രാധാകൃഷ്ണന് പകരം ആര്.. സാധ്യതാ പട്ടികയില്‍ മുന്നില്‍ ഈ പേര്..!

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ രാധാകൃഷ്ണന്‍ ജയിച്ചതോടെ സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്നു കെ രാധാകൃഷ്ണന്‍. സംസ്ഥാനത്തെ തന്നെ സിപിഎമ്മിലെ ദളിത് മുഖങ്ങളില്‍ പ്രധാനിയാണ് കെ രാധാകൃഷ്ണന്‍. അതിനാല്‍ തന്നെ രാധാകൃഷ്ണന് പകരം ദളിത് നേതാവിനെ തന്നെയായിരിക്കും സിപിഎം പരിഗണിക്കുക.

അങ്ങനെ വരുമ്പോള്‍ മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളുവിനാണ് സാധ്യത കൂടുതല്‍. ആദിവാസി ക്ഷേമസമിതി നേതാവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഒആര്‍ കേളു. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റു ദളിത് എം എല്‍ എമാര്‍ പാര്‍ട്ടിയിലില്ല എന്നതാണ് കേളുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല.

km sachindev

പട്ടികജാതിയില്‍ നിന്ന് തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാല്‍ കേളുവിനു പകരം മറ്റു പേരുകളും പരിഗണിക്കും. കേളുവിന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ വയനാടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം വരുന്നു എന്ന സവിശേഷത കൂടിയുണ്ട്. പൊതുവെ അടുത്തകാലത്തായി വയനാടിന് മന്ത്രിമാരെ ലഭിക്കാറില്ല. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലും വയനാട്ടില്‍ നിന്ന് മന്ത്രി ഉണ്ടായിരുന്നില്ല.

2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് പി കെ ജയലക്ഷ്മി അംഗമായിരുന്നു. ഇവര്‍ വയനാട്ടില്‍ നിന്നായിരുന്നു. വയനാട് ജില്ലയില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവ് എന്ന വിശേഷണത്തിനും കേളു അര്‍ഹനാണ്. കുറിച്യ സമുദായക്കാരനാണ് കേളു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.

2000 ത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായാണ് പൊതുരംഗത്തേക്ക് എത്തുന്നത്. 2005 ലും 2010 ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2015 ല്‍ തിരുനെല്ലി ഡിവിഷനില്‍ നിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായ അദ്ദേഹം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ മാനന്തവാടിയില്‍ തോല്‍പിച്ചാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്.

2021 ലും വിജയം ആവര്‍ത്തിക്കാന്‍ കേളുവിനായി. അതേസമയം കേളുവിനെ കൂടാതെ ഉയര്‍ന്ന് കേള്‍ക്കുന്നത് ബാലുശ്ശേരി എംഎല്‍യും സിപിഎമ്മിന്റെ യുവ മുഖവുമായ സച്ചിന്‍ ദേവ് അടക്കമുള്ളവരുടെ പേരുകളാണ് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്നതിനൊപ്പം രാധാകൃഷ്ണന്റെ രാജിക്കാര്യത്തിലും യോഗത്തില്‍ തീരുമാനുണ്ടായേക്കും.

നിയമസഭാ സമ്മേളനത്തിനു മുന്‍പ് മന്ത്രിസഭാ പുനഃസംഘടന നടക്കാനാണ് സാധ്യത. ഈ മാസം 10 നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. പുതിയ മന്ത്രി എത്തിയാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നേരത്തെ പട്ടികജാതിക്കാരനായ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയത് സിപിഎമ്മിന് കൈയടി നേടിക്കൊടുത്തിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ പുനസംഘടനയാണ് നടക്കാന്‍ പോകുന്നത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതോടെ സ്പീക്കറായിരുന്നു എംബി രാജേഷ് പകരം മന്ത്രിയാകുകയും ഷംസീര്‍ സ്പീക്കറാകുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷത്തേക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ടായിരുന്നു. ഇത് പ്രകാരം ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഒഴിഞ്ഞ് കെബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിയായത് അടുത്തിടെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+