കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി സിപിഎം വിട്ടത് എന്തുകൊണ്ട്?

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ഒരു കാലത്ത് കണ്ണൂരിലെ സിപിഎമ്മിന്റെ ക്രൗഡ് പുള്ളറും അദ്ഭുതക്കുട്ടിയും ആയിരുന്ന എപി എബ്ദുള്ളക്കുട്ടി എംഎല്‍എ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരാനുള്ള കാരണം എന്തായിരുന്നു?

സിപിഎമ്മിന്റെ രീതികളുമായി ഒത്തുപോകാന്‍ പറ്റാത്തതായിരുന്നു പ്രധാന പ്രശ്‌നം എന്നായിരുന്നു അബ്ദുള്ളക്കുട്ടി ആദ്യം പറഞ്ഞിരുന്നത്. നാഡീ ജ്യോതിഷ വിവാദവും നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കലും ഒക്കെ ആയി സിപിഎമ്മിന് അനഭിമതനായിരിക്കുന്ന സമയത്താണ് അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Abdullakkutty Article

എന്നാല്‍ താന്‍ പാര്‍ട്ടി വിട്ടുപോരാന്‍ ഉള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പിണറായി വിജയന്റെ ഒരു പരാമര്‍ശമായിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ടിപി കേസിന്റെ വിധി വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തിലാണ് അബദുള്ളക്കുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിലും ബംഗാള്‍ സ്റ്റൈലില്‍ കൊലപാതകങ്ങള്‍ നടത്തണം എന്ന് ഒരു യോഗത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്രെ. 2008 ല്‍ കണ്ണൂരില്‍ നടന്ന സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച സന്ദര്‍ഭത്തില്‍ പാര്‍ട്ടി ഓഫീസില്‍ ഇരുന്നാണത്രെ പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.

വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന് വാചകങ്ങള്‍ കടമെടുത്താല്‍...

''2008 ല്‍ കണ്ണൂരില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം കളക്ടറേറ്റില്‍ സമാധാന യോഗം ചേരും മുമ്പ് പിണറായിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം ചേര്‍ന്നു. കണ്ണൂരില്‍ അക്രമത്തിന് ഇരയായവരുടെ ചിത്രങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ലമെന്റില്‍ എത്തിയകാര്യം യോഗം പിരിയും മുമ്പ് സതീദേവി എംപി പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണം എന്നും അവര്‍ പറഞ്ഞു.

അല്‍പം ആലോചിച്ചതിന് ശേഷം ഗൗരവം പൂണ്ട പിണറായിയുടെ മറുപടി ഇത്തരത്തിലായിരുന്നു. സതീദേവി പറഞ്ഞതിലും കാര്യമുണ്ട്. നമ്മള്‍ ബംഗാളികളെ കണ്ട് പഠിക്കണം. ഒരു തുള്ളി ചോര പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പ് ചേര്‍ത്ത് കുഴിച്ചുമൂടും. ചോരയും ചിത്രവും വാര്‍ത്തയും പുറത്തറിയില്ല."

പിണറായിയുടെ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്നും നാവ് വരണ്ടുപോയെന്നും അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നുണ്ട്. 2008 മാര്‍ച്ച് അഞ്ചിനായിരുന്നു സംഭവമെന്നും പിന്നെ കുറച്ചുമാസം പോലും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നില്ലെന്നും അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ പറയുന്നു. പിണറായിയുടെ വാക്കുകള്‍ കേട്ട ജയരാജന്റെ കണ്ണുകളിലെ തിളക്കം ഭയപ്പെടുത്തുന്നതായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

English summary
What is the real reason for Abdullakkutty to leave CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X