കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ വലത് ഗൂഢാലോചനക്കൊപ്പം എന്ന തരത്തില്‍ പ്രതികരിക്കുന്നു; ഹരീഷിനെ ഒഴിവാക്കിയതില്‍ പു.ക.സ

Google Oneindia Malayalam News

കോഴിക്കോട്: നാടക പ്രവര്‍ത്തകന്‍ ശാന്തന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ശാന്തനോര്‍മ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടനും നാടകപ്രവര്‍ത്തകനുമായ ഹരീഷ് പേരടിയെ വിലക്കിയതില്‍ പ്രതികരണവുമായി പുരോഗമന കലാസാഹിത്യ സംഘം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും എതിരായ ഹരീഷ് പേരടിയുടെ വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറുന്നു എന്നും അതിനാലാണ് ഹരീഷ് പേരടിയെ ഒഴിവാക്കിയത് എന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി യു ഹേമന്ത് കുമാര്‍ പറഞ്ഞു.

വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നില്‍ക്കുന്ന തരത്തിലാണ് ഹരീഷ് പേരടി പ്രതികരിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്ലീലമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പിഷാരടി പ്രതികരിച്ചത് എന്നും പുരോഗമന കലാസാഹിത്യ സംഘം ആരോപിക്കുന്നു. ഹരീഷ് പേരടിയെന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട് എന്നും അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയതില്‍ പിഴവുപറ്റി എന്നും പുരോഗമന കലാസാഹിത്യ സംഘം അറിയിച്ചു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

1

അതില്‍ ഖേദമുണ്ടെന്നും പുരോഗമന കലാ സാഹിത്യ സംഘം ഭാരവാഹികള്‍ പറഞ്ഞു. സ്വര്‍ണ കടത്ത് വിവാദത്തിനിടയിലെ കറുത്ത മാസ്‌ക് വിഷയത്തില്‍ അടക്കം മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരിഹസിച്ച് ഹരീഷ് പേരടി നിശിത വിമര്‍ശനം നടത്തിയിരുന്നു. ഈ പ്രതികരണങ്ങളാണ് പുരോഗമന കലാസാഹിത്യ സംഘത്തെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

2

പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലെ സിനിമാ ലൊക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ചു കോഴിക്കോട്ടേക്ക് വരും വഴിയാണ്, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ശാന്തനോര്‍മ നാടകോത്സവ സംഘാടകര്‍ ഹരീഷ് പേരടിയെ അറിയിച്ചത്. അതേസമയം കലാകാരന്‍ അവന്റെ കടമ നിര്‍വഹിച്ച് മുന്നോട്ടുപോകുമ്പോള്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉണ്ടാവുന്നതെങ്ങനെ എന്ന് മനസിലാവുന്നില്ല എന്നാണ് ഇതിനോട് ഹരീഷ് പേരടി പ്രതികരിച്ചത്.

3

പുരോഗമന കലാ സാഹിത്യ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം വര്‍ഷങ്ങളായി പരിചയമുള്ളവരാണ് എന്നും ഇങ്ങനെയൊരു പരിപാടിക്ക് തന്നെ ദിവസങ്ങള്‍ക്ക് മുന്നേ വിളിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാന്തന്റെ അടുത്ത സുഹൃത്താണ് താന്‍ എന്നും നാടകത്തില്‍ ഒരുപാട് കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ് എന്നും ഹരീഷ് പേരടി വ്യക്തമാക്കി. ശാന്തന്റെ ഓര്‍മ മൂന്ന് നാല് സംഘടനകളെങ്കിലും നടത്തുന്നുണ്ട് എന്നും അതിലേക്ക് ആദ്യം വിളിച്ചത് പു ക സയായിരുന്നു എന്നും പറഞ്ഞു.

4

അതിനാലാണ് ആദ്യം പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പരിപാടിയേറ്റത്. പിന്നെ വിളിച്ചവര്‍ക്കൊന്നും കൊടുക്കാന്‍ ഷൂട്ടിങ് തിരക്കുള്ളതുകൊണ്ട് ഡേറ്റും ഇല്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കുന്നംകുളം എത്തിയപ്പോഴാണ് ഫോണ്‍ വരുന്നത് എന്നും പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ പരിപാടിയില്‍ നിന്ന് ഹരീഷ് മാറി നില്‍ക്കണം എന്നാണ് അവര്‍ പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.

5

സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതാണോ ഇതിന് കാരണമെന്ന് പറയേണ്ടത് താനല്ല എന്നും അദ്ദേഹം പറഞ്ഞു. ശാന്തന്റെ അടുത്ത സുഹൃത്താണെന്ന് നാടകപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം എന്നും അങ്ങനെയൊരു പരിപാടിക്ക് സിനിമയുടെ തിരക്ക് കാരണം മാറിനിന്നു എന്ന് പറയുന്ന സാഹചര്യം വരാതിരിക്കാനാണ് ഇക്കാര്യം തുറന്ന് പറഞ്ഞത് എന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

6

മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമീപകാല വിഷയങ്ങളില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന് അവരോട് ചോദിക്കേണ്ട കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവം വിവാദമായതോടെ ഹരീഷ് പേരടിയെ പിന്തുണച്ച് നടന്‍ രാജേഷ് ശര്‍മ്മയും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമും അടക്കമുള്ളവര്‍ രംഗത്തെത്തി.

Recommended Video

cmsvideo
Hareesh Peradi | ഒടുവില്‍ അമ്മയില്‍ നിന്ന് പുറത്ത് | *Kerala

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്; സിപിഎമ്മില്‍ കൂട്ടനടപടി; ആരോപണം ഉന്നയിച്ചയാള്‍ക്കെതിരേയും നടപടിപയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്; സിപിഎമ്മില്‍ കൂട്ടനടപടി; ആരോപണം ഉന്നയിച്ചയാള്‍ക്കെതിരേയും നടപടി

English summary
why Actor Hareesh Peradi avoided from the programme says Purogamana Kalasahitya Sangham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X