കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൗസില്‍ ബീഫ് മാത്രം മലയാളത്തില്‍ എഴുതിയതില്‍ ദുരൂഹതയുണ്ടെന്ന് മുരളീധരന്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരള ഹൗസില്‍ ബീഫ് റെയ്ഡ് നടത്തിയ ദില്ലി പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോള്‍ പോലീസിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രംഗത്തെത്തി. പോലീസ് നടപടിയില്‍ അപാകതയൊന്നും ഇല്ലെന്നും പോലീസിന്റെ ജോലിയാണ് ചെയ്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം.

പ്രശ്‌നം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയും മോശക്കാരാക്കുകയാണ് പ്രതിഷേധക്കാരുടെ ഉദ്ദേശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം വസ്തുതകള്‍ അറിയാതെയാണ്. നടന്ന സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയാതെ മുഖ്യമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

v-muraleedharan

കേരള ഹൗസ് കാന്റീന്‍ മെനുവില്‍ ബീഫ് മാത്രം മലയാളത്തിലും മറ്റുള്ള ഐറ്റം ഇംഗ്ലഷിലും എഴുതിയതില്‍ ദുരൂഹതയുണ്ട്. ഇത് നിയമവിരുദ്ധമായ കാര്യങ്ങള്‍ കാന്റീനില്‍ നടക്കുന്നുണ്ടെന്നതിന് തെളിവാണ്. കാന്റീന്‍ നടത്തിപ്പുകാര്‍ ഇക്കാര്യം മൂടിവെക്കുകയാണ്. കാന്റീനില്‍ പോയ രണ്ടുപേരുടെ പരാതിപ്രകാരമാണ് പോലീസ് പരിശോധന നടത്തിയതെന്നും മുരളീധരന്‍ വിശദീകരിച്ചു.

റെയ്ഡിനെ മുതിര്‍ന്ന ബിജെപി കേന്ദ്ര നേതാക്കളും ന്യായീകരിച്ചു. ചിലര്‍ മന:പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വിഷയം ഊതിപ്പെരുപ്പിക്കുകയാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രശ്‌നം രാഷ്ട്രീയ വത്കരിച്ച മുതലെടുപ്പ് നടത്തുകയാണെന്ന് ബിജെപി നേതാക്കളും പറഞ്ഞു.

English summary
Why beef was written in Malayalam and other items in English; bjp leader v Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X