കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിക്കെതിരായ കേസ്: ഉത്തരവിൽ ഡിജിപി ഒപ്പിടാത്തത് മനഃപൂർവ്വം, കാരണം !!!

നിയമോപദേശം തേടിയ ശേഷമാണ് ഡിജിപി ഇത്തരത്തിലൊരു നിർദേശം സംസ്ഥാന ക്രൈംബ്രാഞ്ചിന് നൽകിയത്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യാഗസ്ഥർ നിർബന്ധിച്ചുവെന്നതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രണ്ട് കേസുകളാണ് ദേശീയ അന്വേഷണ ഏജൻസിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് ഡിജിപി ഇത്തരത്തിലൊരു നിർദേശം സംസ്ഥാന ക്രൈംബ്രാഞ്ചിന് നൽകിയത്. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവിൽ സംസ്ഥാന പൊലീസ് മേധാവിയല്ല ഒപ്പിട്ടിരിക്കുന്നത്. ഇത് മനഃപൂർവ്വമാണെന്നും പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

അപകടം

അപകടം

ഇഡിക്കെതിരെ കേസെടുക്കാൻ നിർദേശിക്കുന്ന ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത് പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന ടി വിഭാഗത്തിലെ രണ്ട് ജൂനിയർ സൂപ്രണ്ടന്റുമാരാണ്. ഇത് ബദൽ അന്വേഷണത്തെ ഭയന്നുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. നിയമോപദേശം ലഭിച്ചെങ്കിലും ഇഡി തിരിച്ചും കേസ് ഫയൽ ചെയ്യുമെന്ന സംശയമാണ് ഇതിന് പിന്നിൽ. കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയായിരിക്കും ഇഡി ബദൽ പരാതി നൽകുക. അങ്ങനെ സംഭവിച്ചാൽ കേസിൽ നിന്നും ഊരിവരുക അത്ര എളുപ്പമാകില്ല. ഇത് മനസിലാക്കിയാണ് മിനിസ്റ്റീരിയൽ ഉദ്യാഗസ്ഥരുടെ തലയിൽ സംസ്ഥാന പൊലീസ് മേധാവി ഈ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത്.

തിരിച്ചടി

തിരിച്ചടി

സിബിഐ ഡയറക്ടർ നിയമനത്തിനായി എം പാനൽ ചെയ്യപ്പെട്ട ഡിജിപിമാരുടെ പട്ടികയിൽ ബെഹ്റയുമുണ്ട്.ഇഡിക്കെതിരെ കേസെടുത്ത് കേന്ദ്രത്തിന്റെ കണ്ണിൽ കരടായാൽ സി ബി ഐ ഡയറക്ടർ എന്നത് ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമായി അവശേഷിക്കുമെന്ന് ബെഹ്റയ്ക്ക് നന്നായി അറിയുകയും ചെയ്യാം. ഇതും ബെഹ്റയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നു.

രണ്ട് കേസുകൾ

രണ്ട് കേസുകൾ

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരുടെ അഭിഭാഷകന്റെ പരാതിയിലാണ് ഇഡിക്കെതിരെ രണ്ടാമതും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പരാതി

പരാതി

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് പരാതില്‍ പറയുന്നത്. നേരത്തെ ഇഡിക്കെതിരേ സന്ദീപ് നായര്‍ കോടതിക്ക് കത്ത് നല്‍കിയിരുന്നു. കത്തിലും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നതടക്കം സന്ദീപ് വ്യക്തമാക്കിയിരുന്നു. സന്ദീപ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

Recommended Video

cmsvideo
Electon 2021 : ആലുവക്കാർ പറയുന്നു ..വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന അൻവർ സാദത്ത് | Oneindia Malayalam
മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പേര് കേസിലേക്ക് വലിച്ചിഴക്കാന്‍ ഇഡി ഗൂഢാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഡോളര്‍കടത്ത് മുഖ്യമന്ത്രികൂടി പ്രേരിപ്പിച്ചിട്ടാണെന്ന് സ്വപ്നാ സുരേഷ് മൊഴിനല്‍കിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ കസ്റ്റംസ് കോടതിയില്‍ സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വിപുലപ്പെടുത്തുകയും ഇഡിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്.

ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്

English summary
Why DGP Loknath Behra did not sign in the order to register case against ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X