Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തര ലാന്റിം​ഗിന് മുമ്പ് വിമാനം ചുറ്റിപ്പറന്ന് ഇന്ധനം കുറയ്ക്കുന്നത് എന്തിന്?

കോഴിക്കോടുനിന്ന് ഗൾഫ് മേഖലയിലേക്ക് പോകുന്ന വിമാനങ്ങൾക്ക് ഏറ്റവും അടുത്തുള്ള വലിയ വിമാനത്താവളങ്ങൾ കൊച്ചിയും തിരുവനന്തപുരത്തുമാണ്

Air India

തിരുവനന്തപുരം: രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 9.45ന് ദമ്മാമിലേക്കു പറന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (ഐഎക്‌സ് 385) തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്

കോഴിക്കോടുനിന്ന് ഗൾഫ് മേഖലയിലേക്ക് പോകുന്ന വിമാനങ്ങൾക്ക് ഏറ്റവും അടുത്തുള്ള വലിയ വിമാനത്താവളങ്ങൾ കൊച്ചിയും തിരുവനന്തപുരത്തുമാണ്. എയർ ഇന്ത്യയ്ക്ക് മെയിന്റനൻസ് റിപ്പയർ യൂണിറ്റ് തിരുവനന്തപുരം വിമാനത്താവളത്തോട് ചേർന്നുണ്ട്. ഇതിനാലാണ് ഇവിടെ തിരഞ്ഞെടുക്കാനുള്ള കാരണം. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തകരാർ മനസ്സിലായ പൈലറ്റ് ഈ വിവരം അറിയിച്ചു.

അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ എടിസി എസ്ഒപിക്ക് (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) രൂപം നൽകിയിട്ടുണ്ട്. 60 പേജാണ്. അടിയന്തര ഘട്ടത്തിൽ ഒരു വിമാനം ലാൻഡ് ചെയ്യാനെത്തിയാൽ, ഈ സമയത്ത് ലാൻഡിങ് നടത്തേണ്ട മറ്റു വിമാനങ്ങളോട് ആകാശത്തു തുടരാൻ നിർദേശിക്കും. ടേക്ക് ഓഫിനുള്ള വിമാനങ്ങൾ തടഞ്ഞിടും. ഇന്ധനത്തിന്റെ അളവു കുറയ്ക്കാനുള്ള നിർദേശങ്ങൾ വിമാനത്തിനു നൽകും.

ഇന്ധനം നിറച്ച ശേഷം പറക്കുന്നതിനാൽ , ഈ സമയത്ത് വിമാനത്തിന്റെ ഭാരം കൂടുതലായിരിക്കും. ഭാരം ഒഴിവാക്കാനും തീപിടുത്ത സാധ്യത കുറയ്ക്കാനുമാണ് ഇന്ധനത്തിന്റെ അളവു കുറയ്ക്കുന്നത്. ഓരോ വിമാനത്താവളങ്ങളിലും ഇന്ധനത്തിന്റെ അളവു കുറയ്ക്കാനുള്ള പോയിന്റുകളുണ്ട്. ആകാശത്തുവച്ച് അതിശക്തമായി ഇന്ധനം പുറത്തേക്ക് തുറന്നുവിടുമ്പോൾ തുറന്നവിട്ട
ആ ഇന്ധനം അപ്പോൾ തന്നെ അന്തരീക്ഷത്തിൽ ലയിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ശംഖുമുഖത്തിന് അപ്പുറത്തായി അറബിക്കടലിൽ പ്രത്യേക ഉയരത്തിലാണ് ഇത്തരത്തിൽ ഇന്ധനത്തിന്റെ അളവു കുറയ്ക്കുന്നത്. ആകാശത്തുവച്ച് ഇന്ധനം ശക്തിയായി പുറത്തേക്ക് തുറന്നുവിടുകയോ അല്ലെങ്കിൽ ഏറെ സമയം വിമാനം ചുറ്റിക്കറങ്ങി ഇന്ധനം എരിച്ച് തീർക്കുകയോ ചെയ്യും. ഈ വിമാനം ചുറ്റിക്കറങ്ങി ആണ് ഇന്ധനത്തിന്റെ അളവ് കുറയ്ച്ചത്...

ഇന്ന് തകരാറായ വിമാനം ഇന്ധനം നിശ്ചിത അളവിൽ തുറന്നു വിട്ടതിനു ശേഷം 12.15നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്ത വിമാനത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയശേഷം യാത്രക്കാരെ പുറത്തിറക്കി. വിമാനത്തിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഏറെ ആശങ്കയ്ക്കൊടുവിൽ ആണ് ആശ്വാസമായി വിമാനം ഇറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+