കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണതലപ്പത്ത് സ്ത്രീകളും വേണ്ടേ?; രാഷ്ട്രീയ ലിംഗസമത്വം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഫറന്‍സുമായി ഐഡബ്ല്യൂസി

Google Oneindia Malayalam News

ബെംഗളൂരു: 133 കോടി ജനസഖ്യയുള്ള ഇന്ത്യയില്‍ 67 കോടിയാണ് സ്ത്രീ പ്രാതിനിധ്യം. മൊത്തം ജനസഖ്യയുടെ പകുതിയോട് അടുത്ത് വരുന്നവരാണെങ്കിലും രാജ്യത്തെ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് സംവരണത്തിന് അപ്പുറത്തുള്ള പ്രാതിനിധ്യം പലപ്പോഴും ലഭ്യമാവാറില്ല. പാര്‍ലമെന്റില്‍ 11 ശതമാനവും സംസ്ഥാന നിയമനിര്‍മ്മാണ സഭകളില്‍ 9 ശതമനവും മാത്രമാണ് രാജ്യത്തെ സ്ത്രീപ്രാതിനിധ്യം.

parliament

ഈ സാഹചര്യത്തിലാണ് രാജ്യത്തെ നിയമ്മനിര്‍മ്മാണ സഭകളിലേക്ക് സ്ത്രീകളെ കൂടുതലായി എത്തിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിക്കൊണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന് ഇന്ത്യന്‍ വിമന്‍ കോക്കസ്( ഐ ഡബ്ല്യൂ സി) ബെംഗളൂരുവില്‍ അരങ്ങൊരുക്കുന്നത്. ഡിസംബര്‍ എട്ടിന് ബെംഗളൂരുവിലെ ചാണക്യ ഹോട്ടലില്‍ രാവിലെ 10 മണിമുതല്‍ വൈകീട്ട് എഴ്മണിവരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

കൂടുതല്‍ സ്ത്രീകളെ പാര്‍ലമെന്റിലെത്തിക്കാന്‍ അരങ്ങൊരുക്കുക, രാഷ്ട്രീയത്തില്‍ കൂടുതലായി ലിംഗസമത്വം കൊണ്ടുവരിക എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ലിംഗസമത്വത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവരും, രാഷ്ട്രീയത്തില്‍ കരിയര്‍ ആഗ്രഹിക്കുന്ന സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ ഡബ്ല്യൂ സി ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

English summary
why india must be politically gender just event need women governance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X