എന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നു
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് തുടര്‍ച്ചയായ രണ്ടാം തവണയാണ് നടന്‍ മോഹന്‍ലാല്‍ എത്തുന്നത്. അതിന് മുന്‍പ് ഏറെക്കാലം ഇന്നസെന്റ് ആയിരുന്നു അമ്മ സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തുണ്ടായിരുന്നത്.
അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാലിനും മുന്‍പ് എത്തേണ്ടിയിരുന്നത് നടന്‍ മമ്മൂട്ടി ആണെന്ന് പറയുന്നു നിര്‍മ്മാതാവും നടനുമായ നാസര്‍ ലത്തീഫ്. എന്തുകൊണ്ട് മമ്മൂട്ടി അമ്മ പ്രസിഡണ്ടായില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാസര്‍ ലത്തീഫ് വ്യക്തമാക്കുന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാസർ ലത്തീഫ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.

അമ്മ സംഘടനയില്‍ ഡിസംബര്‍ 19ന് ആണ് തിരഞ്ഞെടുപ്പ് നടന്നത്. പതിവിലും വിപരീതമായി ഇക്കുറി സംഭവബഹുലമായിരുന്നു സംഘടനാ തിരഞ്ഞെടുപ്പ്. സാധാരണ ഔദ്യോഗിക പക്ഷത്തിന്റെ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന പതിവ് ഇത്തവണ തെറ്റി. വിമതരായി ചില സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തേക്ക് എത്തുകയുണ്ടായി. ഇവരില്‍ മണിയന്‍പിളള രാജുവും വിജയ് ബാബുവും വിജയിച്ചു.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യയും ട്രഷറര്‍ സ്ഥാനത്തേക്ക് സിദ്ദിഖും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് തുടര്‍ച്ചയായ രണ്ടാം വട്ടമാണ് അമ്മ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുന്നത്. മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരം ആയ മമ്മൂട്ടി എന്തുകൊണ്ട് താരസംഘടനയുടെ തലപ്പത്തില്ലെന്നുളള ചോദ്യം സജീവമാണ്.

ഇത്തവണ അമ്മയുടെ ഒരു പദവിയിലും മമ്മൂട്ടിയില്ല. ഇന്നസെന്റിന് ശേഷം അമ്മ പ്രസിഡണ്ട് പദവിയിലേക്ക് മമ്മൂട്ടിയുടെ പേര് ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം വേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് പ്രസിഡണ്ട് സ്ഥാനത്ത് എത്താതിരുന്നത് എന്നും നാസര്‍ ലത്തീഫ് പറയുന്നു. മമ്മൂട്ടി നേരത്തെ അമ്മ സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരുന്നു. പ്രസിഡണ്ട് സ്ഥാനത്ത് മമ്മൂട്ടിക്ക് താല്‍പര്യം ഇല്ലായിരുന്നുവെന്നും നാസര്‍ ലത്തീഫ് പറഞ്ഞു.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മമ്മൂട്ടി തന്നെയാണ് മോഹന്‍ലാലിനെ നിര്‍ദേശിച്ചത് എന്നും നാസര്‍ ലത്തീഫ് പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുളളത് ഒരു സഹോദര ബന്ധമാണ്. മമ്മൂട്ടിയുടെ സ്വന്തം സഹോദരന്മാരായ സക്കരിയയും ഇബ്രാഹിം കുട്ടിയും വിളിക്കുന്നത് പോലെ ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ മോഹന്‍ലാല്‍ വിളിക്കുന്നത് പോലും. അവര്‍ തമ്മില്‍ വലിയ ഒരു ബന്ധം തന്നെയാണ് ഉളളത്.

മോഹന്‍ലാലിന്റെ മകന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ആശിര്‍വാദം വാങ്ങിയാണ് പോയത്. മമ്മൂട്ടി എന്ന് പറയുന്ന ആള്‍ മലയാള സിനിമയില്‍ വാഴുന്ന ഒരു ചക്രവര്‍ത്തി തന്നെ ആണ്. അദ്ദേഹത്തെ എല്ലാവരും ഒരു ജ്യേഷ്ഠ സ്ഥാനത്ത് തന്നെ ആണ് കാണുന്നത്. അമ്മയില്‍ മമ്മൂട്ടി ഓവറായുളള ഇടപെടലുകളൊന്നും നടത്തുക പതിവില്ലെന്ന് നാസര്‍ ലത്തീഫ് പറയുന്നു.

ശബ്ദിക്കേണ്ട ഇടങ്ങളില്‍ മമ്മൂട്ടി ശബ്ദിക്കും എന്നാല്‍ ആവശ്യം ഇല്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയും ഇല്ല. അമ്മ യോഗങ്ങള്‍ക്കൊക്കെ വന്നാല്‍ പറയാനുളള കാര്യങ്ങള്‍ മാന്യമായി അവതരിപ്പിക്കും. മോഹന്‍ലാലും അങ്ങനെ തന്നെയാണ്. അതല്ലാതെ വെറുതെ ഒച്ചയും ബഹളവും ഇട്ട് സ്വന്തം വില കളയുന്നതില്‍ അര്‍ത്ഥമില്ല. ഫാന്‍സ് തമ്മില്‍ ഏറ്റുമുട്ടലുണ്ടാകും. എന്നാല്‍ മമ്മൂട്ടി ഇതുവരെ മോഹന്‍ലാലിനെ കുറിച്ചോ മോഹന്‍ലാല്‍ മമ്മൂട്ടിയെ കുറിച്ചോ ഇന്നേവരെ മോശമായി സംസാരിച്ചിട്ടില്ല എന്നും നാസര്‍ ലത്തീഫ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് ജനുവരിന് നാലിന്; വിചാരണ നടന്നില്ല; ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ്