മറ്റാരെയും തടഞ്ഞില്ല; പിണറായിയെ മാത്രം വിഴിഞ്ഞത്തെ ജനങ്ങള്‍ തടഞ്ഞത് എന്തുകൊണ്ട്?

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം പ്രദേശത്തെ ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം തടഞ്ഞതെന്തുകൊണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ തടഞ്ഞത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതേ സ്ഥാനത്ത് മറ്റ് ജനപ്രിതിനിധികളാരെയും ജനങ്ങള്‍ തടഞ്ഞിട്ടുമില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിയെ മാത്രം ജനം തടഞ്ഞു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ദുരന്ത ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരുന്നതാണ് ഒരു കാരണമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധമാണെന്ന് വേറെ ഒരു വിഭാഗം.

ദുരിത മുഖത്ത് രക്ഷകനായി വീണ്ടും വിഎസ്; ഇത് സിപിഎമ്മിനെ രക്ഷിക്കാനോ? പിണറായിയുടെ മാസ്റ്റർ സ്ട്രോക്ക്!

കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ജനങ്ങളുടെ ഇടയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന്റെയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍മീഡിയ വഴിയും കേരളസമൂഹം കണ്ടതാണ്. എന്നാല്‍ ദുരന്തം നടന്നിട്ട് അഞ്ചാമത്തെ നാള്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഞായറാഴ്ച വൈക്കീട്ടാണ് വിഴിഞ്ഞത്ത് വെച്ച് ജനകീയ പ്രതിഷേധമുണ്ടായത്.

ഭയപ്പെടുന്നത് ഓഖിയെയോ, ജനങ്ങളെയോ; മുഖ്യന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിനു പിന്നിലെന്ത്

pinarayi

മുഖ്യനെ സ്വന്തം വാഹനത്തില്‍ കയറാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് മുഖ്യമന്ത്രി അവിടെ നിന്ന് തിരികെ പോയത്. മുഖ്യമന്ത്രിയെ തടഞ്ഞതിനു പിന്നാലെ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെയും, ഭരണ പരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദനെയും ജനങ്ങള്‍ തടഞ്ഞില്ലെന്ന് മാത്രമല്ല ഇവരോടുള്ള സമീപനവും നല്ലരീതിയിലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ജനരോഷം മൂലം തിരികെപോയ സംഭവത്തെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തുന്നത്. പിണറായിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ പണിയാണ് ചേരുന്നതെന്നും മുഖ്യമന്ത്രി പണി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പണി പോലും ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

troll

വിപ്ലവ പാര്‍ട്ടിയുടെ വിപ്ലവ നേതാവിന് ജനങ്ങളെ പേടിച്ച് ഓടേണ്ടി വന്നെന്നും, ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത, വടിവാളിനും കത്തിക്കും ഇടയിലൂടെ നടന്ന ഇരട്ട ചങ്കുള്ള മുഖ്യന് ജനങ്ങള്‍ക്കിടയിലേക്ക് വരാന്‍ സാധിച്ചില്ലെന്നും, ആയിരകണക്കിന് പോലീസുകാരുടെ സംരക്ഷണത്തിന് ഇടയിലൂടെ മത്സ്യതൊഴിലാളികളെ കാണാന്‍ ചെന്ന കേരളരാജ്യം പ്രധാന മന്ത്രി പ്രാഞ്ചി വിജയനെ മത്സ്യതൊഴിലാളികള്‍ പങ്കായത്തിനടിച്ചോടിച്ചു എന്നൊക്കെയുമാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍. എന്നാല്‍ ഇതിനൊക്കെ മറുപടിയുമായി ന്യായീകരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ് നാട്ടിലെ ജനങ്ങള്‍ കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന വാര്‍ത്തയുമായാണ് പ്രധാന ന്യായീകരണം

troll2

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
why the people of vizhinjam blocked only the chief minister pinarayi vijayan from visiting the okhi cyclone tragedy occured places. arguments about this issue in social meda

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്