കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസ് അത്ര മണ്ടന്‍മാരൊന്നും അല്ല.... പള്‍സറിനെ കോടതിയിലിട്ട് പൂട്ടിയതിന് പിന്നിൽ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: കോടതിമുറിയില്‍ വച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പറ്റുമോ? കേരളം ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ചോദ്യമാണത്. കീഴടങ്ങാന്‍ എറണാകുളം എസിജെഎം കോടതിയില്‍ എത്തിയ പള്‍സര്‍ സുനിയേയും വിജേഷിനേയും പ്രതിക്കൂട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്.

ഇനി ഒരു പക്ഷേ കേരളത്തില്‍ നടക്കാനിരിക്കുന്ന വലിയൊരു നിയമതര്‍ക്കത്തിലേക്കായിരിക്കും ഈ സംഭവം നയിക്കുക. ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് കേരള പോലീസ് പള്‍സര്‍ സുനിയെ കോടതി മുറിയില്‍ കയറി അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മജിസ്‌ട്രേറ്റ് ഇല്ലെങ്കില്‍ കോടതി മുറി വെറും കെട്ടിടമല്ലേ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോടതി കെട്ടിടത്തിന് അതിന്റെ വിലയില്ലേ എന്ന മറുചോദ്യവും ഉണ്ട്. എന്തായാലും പോലീസ് ഒന്നും അറിയാതെ ചെയ്തതല്ല... ഇതാ കാരണങ്ങള്‍

പള്‍സര്‍ സുനി കീഴടങ്ങിയിരുന്നെങ്കില്‍

പള്‍സര്‍ സുനി കീഴടങ്ങിയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? പോലീസിന് ഇപ്പോള്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടില്ല. കോടതി സുനിയെ റിമാന്‍ഡ് ചെയ്യും.

എന്തൊക്കെ സംഭവിക്കാം

സുനിയെ ചോദ്യം ചെയ്യാന്‍ വൈകുന്നത് കേസിന്റെ പുരോഗതിയെ തന്നെ ദോഷകരമായി ബാധിക്കും. കേസില്‍ സാക്ഷികളേയും പ്രതികളേയും എല്ലാം സ്വാധീനിക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ പറ്റില്ല.

അഭിമാനം രക്ഷിക്കാന്‍

നടിക്കെതിരെ ആക്രമണം ഉണ്ടായിട്ട് നാല് ദിവസം കഴിഞ്ഞിരിക്കുന്നു. ഇത്രയായിട്ടും മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരിക്കുക എന്നത് പോലീസിന് നാണക്കേടുണ്ടാക്കുന്നതാണ്. അത് മറികടക്കാന്‍ കൂടിയാണ് ഈ അറസ്റ്റ്.

എങ്ങനെ കോടതിയ്ക്കകത്തെത്തി?

ഇത്രയും പോലീസ് സേനയുണ്ടുയിരുന്നു കോടതിയ്ക്ക് പുറത്ത്. അങ്ങനെയുള്ള കോടതിയുടെ ഉള്ളിലേക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ച് സുനിക്ക് എത്താനായി എന്നത് പോലീസിന് നാണക്കേടുണ്ടാക്കുന്നതാണ്.

24 മണിക്കൂര്‍ സമയം

പോലീസിന്റെ കൈയ്യില്‍ 24 മണിക്കൂര്‍ സമയമുണ്ട് ഇനി. സ്‌റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമുള്ള 24 മണിക്കൂറിനകമാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടത്.

മൂന്ന് ദിവസത്തെ അവധി ഗുണം ചെയ്യില്ല

വെള്ളിയാഴ്ച ശിവരാത്രി അവധി, പിന്നെ ശനി, ഞായര്‍ കോടതി അവധികള്‍. പക്ഷേ മൂന്ന് ദിവസം സുനിയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പോലീസിന് കഴിയില്ല. കോടതി അവധിയാണെങ്കിലും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടി വരും.

ചോദ്യം ചെയ്ത് വിവരം ശേഖരിച്ചാല്‍

ഇപ്പോള്‍ ലഭിച്ച സമയത്തിനുള്ളില്‍ തന്നെ സുനിയില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഒരുപക്ഷേ എളുപ്പമാകും. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ ആവശ്യപ്പെടാം.

കോടതിയില്‍ കയറിയത്

കോടതിയില്‍ കയറി ഒരാളെ അറസ്റ്റ് ചെയ്യാന്‍ എന്തായാലും പോലീസിന് അധികാരമില്ല. അത് തന്നെയാണ് ഇനി പുതിയ വിവാദം സൃഷ്ടിക്കാന്‍ പോകുന്നതും.

മജിസ്‌ട്രേറ്റ് ഇല്ലെങ്കില്‍ കോടതിയാകുമോ?

കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു സുനിയേയും വിജീഷിനേയും പോലീസ് കോടതി മുറിയില്‍ കയറി അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റ് ഇല്ലാത്ത സമയം ആ മുറിയെ കോടതിയായി പരിഗണിക്കാന്‍ പറ്റില്ലെന്ന എന്ന വാദവും ഉണ്ട്.

English summary
Why Police Arrested Pulsar Suni from the court room?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X