
അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്
രാജ്യത്ത് സർക്കാർ തന്നെ ലോട്ടറി നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം. വിശ്വാസ്യതയാണ് കേരള ലോട്ടറിയുടെ സ്വീകാര്യത വർധിപ്പിക്കുന്നത്. ബംപർ വിജയമായ തിരുവോണം ബംപർ ലോട്ടറിക്ക് ശേഷം ലോട്ടറി വില്‍പ്പനയില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വിജയ സാധ്യത വലിയ കുറവാണെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കുക എന്നുള്ളത് ഇന്ന് പലർക്കും ഒരു ലഹരിയായി മാറിയിരിക്കുന്ന സംഭവമാണ്.
സാധാരണക്കാരായ പലരേയും ഇത് വലിയ സാമ്പത്തിക ബാധ്യതകളിലേക്കും നയിക്കുന്നു. സമ്മാനം കിട്ടാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ആളുകള്‍ നിരന്തരം ലോട്ടറി എടുക്കുന്നതിന് പിന്നില്‍ കൃത്യമായ മനശാസ്ത്രമുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലോട്ടറി എടുത്തിട്ട് അടിക്കാതെ പോയ ലക്ഷകണക്കിന് ആളുകളേക്കാള്‍ നമ്മുടെ മുന്നിലേക്ക് വരിക വിജയിച്ച ഒരാളുടെ വാർത്തയാണ്. ഉദാഹരണത്തിന് ഓണം ബംപർ വിജയിയായ അനൂപിന്റെ കാര്യമെടുക്കാം. 25 കോടിയുടെ ഒന്നാം സമ്മാനം നേടിയ അനൂപിനെക്കുറിച്ചുള്ള വാർത്തകള്‍ ദിവസങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നു. ഇത് കാണുന്ന ഏതൊരു പ്രേക്ഷകനും എന്നെങ്കിലുമൊരിക്കല്‍ എനിക്കും ഒന്നാം സമ്മാനം അടിക്കുമെന്ന് പ്രതീക്ഷയുണ്ടാവുകയും നിരന്തരം ലോട്ടറി എടുക്കുകയും ചെയ്യുന്നു.
അന്ന് ഭക്ഷണം പോലും ഇറങ്ങിയില്ല, കരഞ്ഞ് തളർന്നു: റോബിനെക്കുറിച്ച് തിരക്കഥാകൃത്ത് ലേഖ

ശാസ്ത്രീയ കോണിൽ നിന്ന് നോക്കുകയാണെങ്കില്‍, മനുഷ്യ മസ്തിഷ്കം പരിഹാസ്യമായ ചെറിയ സാധ്യതകൾ മനസ്സിലാക്കാനോ കണക്കാക്കാനോ പരിണമിച്ചിട്ടില്ല. ലോട്ടറി നേടുന്നതിന്റെ ഭീമമായ പ്രതിഫലവും ടിക്കറ്റിന്റെ താരതമ്യേന കുറഞ്ഞ വിലയും ലോട്ടറി വില്‍പ്പനയില്‍ നിർണ്ണായകമാണ്. 40 രൂപ പോയാലെന്താ 75 ലക്ഷം കിട്ടിയാലോ എന്ന ചിന്തയിലൂടെ ലോട്ടറിയിലേക്ക് കൂടുതല്‍ ആളുകളെത്തുന്നു.
സമയം നാല് കഴിഞ്ഞിരുന്നു, സൂരജ് പകുതി ഉറങ്ങിപ്പോയി: ആ രാത്രിയിലെ മനോഹര അനുഭവം: ശാലിനി പറയുന്നു

ലോട്ടറി ടിക്കറ്റിന്റെ വില താരതമ്യേന കുറവാണെങ്കിലും ശരാശരി 15000 രൂപ മാസവരുമാനമുള്ള ഒരു കുടുംബത്തിലെ അംഗം സ്ഥിരമായി 40 രൂപയുടെ ഒരു ലോട്ടറി മാത്രം എടുക്കുകയാണെങ്കില്‍ ശരാശരി 1200 രൂപ അദ്ദേഹത്തിന് ചിലവാകും. ലോട്ടറി അടിച്ചില്ലെങ്കില്‍ ഇത്രയും തുക തന്നെ അയാള്‍ക്ക് നഷ്ടമാവുന്നു. ബംപർ ലോട്ടറിയുടെ ടിക്കറ്റ് വില വളരെ ഉയർന്നതിനാല്‍ ഒരു വർഷത്തെ കണക്കെടുപ്പ് നടത്തുമ്പോള്‍ ഈ ശരാശരി വീണ്ടും ഉയരുന്നു.

എല്ലാ ലോട്ടറി വിജയികളും യഥാർത്ഥത്തിൽ സന്തുഷ്ടരല്ലെന്ന് വിവിധ പഠനങ്ങൾ കാണിക്കുന്നു. വലിയ തോതില്‍ പണം കയ്യിലേക്ക് വന്നുവെന്നെങ്കിലും ശരിയായ രീതിയില്‍ ചിലവഴിക്കാതെ നഷ്ടപ്പെടുത്തിവയവരാണ് ഏറേയും. ഇതിന് പരിഹാരമായി ലോട്ടറി അടിക്കുന്നവർക്കായി ലോട്ടറി വകുപ്പ് പ്രത്യേക ക്ലാസും അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെയും ഗവേഷകർ, വലിയ തുകകൾ പെട്ടെന്ന് നേടുന്നത് സാമ്പത്തിക സംതൃപ്തിയെ ഗുണപരമായി ബാധിക്കുമെന്നും എന്നാൽ ഒരാളുടെ മറ്റ് ബന്ധങ്ങൾ പോലെയുള്ള ജീവിതത്തിന്റെ മറ്റ് ഭാഗങ്ങളുമായി അത് പരസ്പരബന്ധിതമാകണമെന്നില്ലെന്നാണ് പറയുന്നത്. സന്തോഷം ഓരോ വ്യക്തിയിലും വ്യത്യാസപ്പെടുന്നു. ഒരാള്‍ക്ക് അത് തികച്ചും സാമ്പത്തികപരമാണെങ്കില്‍ മറ്റുള്ളവർക്ക് അത് അങ്ങനെയാവില്ലെന്നും സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ എറിക് ലിൻഡ്ക്വിസ്റ്റ് അഭിപ്രായപ്പെടുന്നു.

ചുരുക്കത്തില്‍ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നത് നിങ്ങളുടെ പണം കളയുന്നതിന് തുല്യമായ കാര്യമാണ്. എന്നാൽ അവ നമ്മുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു തീപ്പൊരി, അവസരത്തിന്റെ ഒരു ചെറിയ ഒരു അംശം ചേർക്കുന്നു എന്നതിനെ തള്ളിക്കളയാനാവില്ല. നറുക്കെടുക്കാന്‍ പോകുന്ന ഒരു ലോട്ടറി ഒരാളുടെ കയ്യിലുണ്ടെങ്കില്‍ അയാള്‍ നെയ്തുകൂട്ടുന്ന സ്വപ്നങ്ങള്‍ ചില്ലറയായിരിക്കില്ലെന്നതാണ് സത്യം. അത് തന്നെയാണ് ലോട്ടറിയിലേക്ക് കൂടുതല്‍ ആളുകളെ തള്ളിവിട്ടുകൊണ്ടിരിക്കുന്നതും.