Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ദീര്‍ഘനാളായി കിടപ്പില്‍!! ഒഴിവാക്കാന്‍ ഭാര്യ ചെയ്തത്!! ഞെട്ടിക്കുന്ന കഥ പുറത്തറിയുന്നത്

ഭര്‍ത്താവിന്റെ അസുഖത്തില്‍ മനംനൊന്താണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് വസന്ത പറയുന്നത്. മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടറിന് സംശയം തോന്നിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

പത്താനാപുരം: മൊബൈല്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. പത്തനാപുരം തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതി ഭവനില്‍ സുന്ദരന്‍ ആചാരിയെയാണ് ഭാര്യ വസന്ത കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വസന്തയെ പോലീസ് അറസ്‌ററ് ചെയ്തു.

ഭര്‍ത്താവിന്റെ അസുഖത്തില്‍ മനംനൊന്താണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് വസന്ത പറയുന്നത്. മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടറിന് സംശയം തോന്നിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

 സ്വാഭാവിക മരണം

സ്വാഭാവിക മരണം

കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരന്‍ ആചാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കാണുന്നത്. മകള്‍ സുനിതയ്ക്കും മരുമകന്‍ രാജേഷിനുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മരണ വിവരം വസന്ത തന്നെയാണ് മകളെയും മരുമകനെയും അറിയിച്ചത്. കിടപ്പിലായിരുന്നതിനാല്‍ സ്വാഭാവിക മരണമാണെന്നാണ് കരുതിയത്.

 രണ്ടാം ശ്രമം

രണ്ടാം ശ്രമം

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യം സുന്ദരന്‍ ആചാരിയെ മുഖത്ത് തലയണ അമര്‍ത്തിക്കൊല്ലാനാണ് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് മൊബൈല്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയത്.

 കിടപ്പിലായതിനെ തുടര്‍ന്ന്

കിടപ്പിലായതിനെ തുടര്‍ന്ന്

ഒരു വര്‍ഷമായി രോഗ ബാധിതനായിരുന്നു സുന്ദരന്‍ ആചാരി. ഇതിനിടെ വീഴ്ചയില്‍ ഒടിവുപറ്റി കിചപ്പിലുമായി. പ്രാഥമിക കര്‍മങ്ങള്‍ പോലൂം കിടക്കയിലായിരുന്നു നിര്‍വഹിക്കുന്നത്. ഇതില്‍ മനംനൊന്താണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരിക്കുന്നത്.

സംഭവം പുറത്തറിയുന്നത്

സംഭവം പുറത്തറിയുന്നത്

മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിലറിയിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നു കരുതി ശവ സംസ്‌കാരത്തിന് ഒരുക്കം നടത്തുന്നതിനിടെ പോലീസ് എത്തി മൃതദേഹം പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

 തെളിഞ്ഞു

തെളിഞ്ഞു

പരിശോധനയില്‍ വൈദ്യുതി വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+