കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെ വഴിക്കടവില്‍ കാട്ടാന മധ്യവയസ്‌കനെ ചെവിട്ടിക്കൊന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെ വഴിക്കടവില്‍ കാട്ടാന മധ്യവയസ്‌കനെ ചെവിട്ടിക്കൊന്നു. പൂവത്തിപ്പൊയിലിലെ തന്പലക്കോടന്‍ ഉണ്ണീന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് പുഞ്ചക്കൊല്ലി വനപാതയോട് ചേര്‍ന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നേരിയ മാനസികാസ്വസ്ഥ്യമുള്ള ഇയാള്‍ പുഞ്ചക്കൊല്ലി പ്ലാന്േറഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലും പൂവത്തിപ്പൊയിലിലുമായാണ് താമസിച്ചിരുന്നത്. രാത്രി ക്വാര്‍ട്ടേഴ്‌സില്‍ തങ്ങുന്ന ദിവസങ്ങളില്‍ രാവിലെ പൂവത്തിപ്പൊയിലിലേക്ക് വരുമ്പോള്‍ വിറക് ശേഖരിച്ചാണ് ഇയാള്‍ വരാറുള്ളത്. വിറക് ശേഖരിക്കുന്നതിനിടെയാണു ഇയാള്‍ക്കെതിരെ കാട്ടാന അക്രമമുണ്ടായത്.

കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളി സുനിലിന്റെ മൃതദേഹം കണ്ടെത്തി

വിറക് ചായക്കടയില്‍ കൊടുത്ത് ഇവിടെ നിന്നും ഭക്ഷണവും കഴിക്കുകയാണ് പതിവ്. എന്നാല്‍ ഇന്നലെ രാവിലെ ഇയാളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങി. ഇതിനിടെ ബീറ്റ് സന്ദര്‍ശനത്തിനിറങ്ങിയ ബിഎഫ്ഒ ശ്രീജേഷ് ഒന്‍പത് മണിയോടെ ഉണ്ണീന്റെ മൃതദേഹം പുഞ്ചക്കൊല്ലി വനപാതയിലെ പൂതിക്കുന്നില്‍ കണ്ടെത്തുകയായിരുന്നു.

unneen

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉണ്ണീന്‍ (55)

തുമ്പിക്കെകൊണ്ട് അടിച്ചിട്ടശേഷം ആന കാലുകൊണ്ട് ചവുട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് വഴിക്കടവ് പേലിസും, വഴിക്കടവ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശരീഫ് പനോലനും സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെ പുഞ്ചൊക്കാല്ലി, അളയ്ക്കല്‍ കോളനിയിലെ ആദിവാസികള്‍ വന്യമൃഗശല്യം രൂക്ഷമായ കാനനപാതയിലെ അടിക്കാടുകള്‍ വെട്ടിമാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായത് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നത് വൈകാന്‍ കാരണമായി. മൂന്ന് ദിവസത്തിനുള്ളില്‍ അടിക്കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തി ആരംഭിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിന് ശേഷം ഉച്ചക്ക് ഒരുമണിയോടെയാണ് മൃതദേഹം നിലന്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം കന്പളക്കല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. പരേതയായ റുഖിയയാണ് ഉണ്ണീന്റെ ഭാര്യ. മകന്‍: ജംഷീര്‍. മരുമകള്‍: ഹസീന.

English summary
Wild elephant killed middle aged man

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്