കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളി സുനിലിന്റെ മൃതദേഹം കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കടലില്‍ ബോട്ട് തകര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ കാഞ്ഞങ്ങാട് പുതിയ വളപ്പ് കടപ്പുറത്തെ സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ നാലര മണിക്ക് ചെറുവത്തൂര്‍ മടക്കരയിലെ രാജീവിന്റെ അഥീന ബോട്ടിലാണ് സുനില്‍ കുമാര്‍ പുതിയ വളപ്പിലെ സുരേഷ് (45), അജാനുര്‍ കടപ്പുറത്തെ ഗിരീഷ് (45) എന്നിവര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയത്.

ഉണ്യാലിലെ നബിദിന റാലി അക്രമണം; 12 പേര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തു

മീന്‍ പിടിത്തം കഴിഞ്ഞ് വെള്ളിയാഴ്ച വലിയപറമ്പ് അഴീത്തലയിലേക്ക് കരക്കടുക്കുന്ന സമയത്തുണ്ടായ ശക്തമായ തിരയില്‍പെട്ടാണ് ഇവര്‍ സഞ്ചരിച്ച ബോട്ട് തകര്‍ന്നത്. കൂടെയുണ്ടായിരുന്ന സുരേഷ്, ഗിരീഷ് എന്നിവരെ ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ട് രക്ഷിച്ചിരുന്നു.

deadbody

കോസ്റ്റല്‍ പോലീസും, ഫയര്‍ഫോഴ്‌സും, മറ്റ് മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഞായറാഴ്ച വൈകിട്ടോടെ സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അജാനൂര്‍ കോസ്റ്റലിന്റെ മൂന്ന് നോട്ടിക്കല്‍ മൈല്‍ അപ്പുറം കടലിലാണ് മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ട് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Missing Fisherman found dead

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്