ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും; കേന്ദ്രമന്ത്രി അക്രമികളെ വെള്ള പൂശുന്നു എന്ന് പിണറായി വിജയന്‍
കണ്ണൂര്‍: കേരളത്തില്‍ ബിജെപിയുടെ നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ ഇത്തവണ വര്‍ധനവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന തെറ്റാണ്. കന്യാസ്്ത്രീകളാണ് എന്ന ഒറ്റ കാരണത്താലാണ് ആക്രമിക്കപ്പെട്ടത്. അതിനെ ന്യായീകരിക്കുന്ന കേന്ദ്രമന്ത്രി അക്രമികളെ വെള്ള പൂശുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മതംമാറ്റത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞ് കന്യാസ്ത്രീകളെ തടഞ്ഞുവച്ചത് എന്തിനാണ്. മതനിരപേക്ഷ ശക്തികള്‍ ഇതിനെ എതിര്‍ക്കും.

വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കുന്നത്. കേന്ദ്ര ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്നതിന് തെളിവാണ് പീയൂഷ് ഗോയലിന്റെ പ്രസ്താവന എന്നും പിണറായി വിജയന്‍ പറഞ്ഞു.
എല്‍ഡിഎഫിന് അനൂകലമാണ് കാര്യങ്ങള്‍. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആവേശത്തിലാണ്. വലിയ സ്വീകാര്യതയാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണ്. പ്രകൃതി ദുരന്തങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇതിനേക്കാള്‍ വലിയ മുന്നേറ്റം കേരളം കാഴ്ചവച്ചേനെ.
കൊറോണ ആശങ്ക ഇരട്ടിയായി മഹാരാഷ്ട്ര: കര്‍ഫ്യൂ പ്രഖ്യാപിച്ചു- ചിത്രങ്ങള്‍
തിരഞ്ഞെടുപ്പില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. പ്രവര്‍ത്തകര്‍ അതില്‍ വീണുപോകരുത്. ഇനിയുള്ള ദിവസങ്ങില്‍ പല തന്ത്രങ്ങളും പ്രയോഗിക്കും. ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
വേറിട്ട ലുക്കിൽ നിധി അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications