കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരൻ തെറിക്കും? പകരം ഈ നേതാവോ? കോൺഗ്രസിലെ ചർച്ചകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തെറിക്കുമോ? സാധ്യത ഇല്ലാതില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. സുധാകരന്റെ ബി ജെ പി അനുകൂല പ്രസ്തവാനങ്ങൾ ഇതിനോടകം തന്നെ വലിയ യു ഡി എഫിൽ അതൃപ്തിക്ക് വഴി വെച്ചിട്ടുണ്ട്. യു ഡി എഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗ് പരസ്യമായി തന്നെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. ചെറു കക്ഷികളും സുധാകരന്റെ സമീപകാല വിവാദങ്ങളിൽ തൃപ്തരല്ല. ഈ സാഹചര്യത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ നയിക്കാൻ ശക്തനായ നേതാവ് അമരത്ത് ഉണ്ടാകണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.

കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു വിഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തുന്നതും സുധാകരൻ അധ്യക്ഷനാകുന്നതും. എന്നാൽ അധ്യക്ഷ പദം ഏറ്റെടുത്ത അന്ന് മുതൽ സുധാകരനെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾക്ക് യാതൊരു അയവുമില്ല. സുധാകരന്റെ ആർ എസ് എസ്, ബി ജെ പി അനുകൂല പ്രതികരണങ്ങളാണ് പാർട്ടി നേതാക്കളേയും ഘടകക്ഷികളേയുമെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്.

ആർ എസ് എസിനെ പ്രകീർത്തിക്കുന്നു

കെ പി സി സി അധ്യക്ഷൻ തന്നെ ആർ എസ് എസിനെ പ്രകീർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന കാര്യം മുസ്ലീം ലീഗ് നേതൃത്വം കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മറ്റ് ഘടകക്ഷികളും അസംതൃപ്തി അറിയിച്ചെന്നാണ് സൂചന. ഇതിനിടയിൽ പാർട്ടി നേതാക്കളുടെ പരാതികളും ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. യുഡിഎഫില്‍ നിന്നും ചോര്‍ന്നുപോയ ക്രൈസ്തവ, മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്നതാണ് സുധാകരന്റെ നിലപാടുകൾ എന്ന് നേതാക്കൾ ഒന്നടങ്കം ആവർത്തിക്കുന്നു.

സുധാകരനിൽ കടുത്ത അതൃപ്തി


ഹൈക്കമാന്റിനും സുധാകരനിൽ അതൃപ്തിയുണ്ട്. സുധാകരന്റെ നെഹ്റു വിരുദ്ധ പരാമർശങ്ങളിൽ എ ഐ സി സി നേതൃത്വം അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ സുധാകരൻ തുടരുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്നതാണ് കോൺഗ്രസിലെ ചർച്ചകൾ. ഈ സാഹചര്യത്തിൽ മാറ്റം അനിവാര്യമാണെന്ന വികാരവും നേതാക്കൾ പങ്കുവെയ്ക്കുന്നു.

'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു

പരിഗണിക്കുന്ന നാല് പേരുകൾ

അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോഴേക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. പ്രധാനമായും നാല് പേരുകൾ നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ചുറ്റി പറ്റിയാണ് ചർച്ചകൾ. മികച്ച പ്രതിച്ഛായുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവ് എന്ന നിലയ്ക്കാണ് പ്രതാപന്റെ പേരിന് പരിഗണന ലഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണപരിധിയിലുളള ധീവര വിഭാഗത്തില്‍ നിന്നുളളയാളാണ് പ്രതാപൻ. പട്ടിക വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. മാത്രമല്ല തൃശ്ശൂരിൽ നിന്നുള്ള നേതാവ് കൂടിയായതിനാൽ ക്രൈസ്തവ സഭ നേതാക്കളുമായി പ്രതാപന് ഉള്ള ബന്ധവും ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ. കെ സി വേണുഗോപാലിന്റെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹ്നാനും നറക്ക് വീണേക്കും. പാർട്ടിയിലെ യുവ നേതാക്കളുടെ പിന്തുണയുള്ള നേതാവ് കൂടിയാണ് ബെന്നി. കെ സുധാകരന് പകരം ഈഴവ സമുദായത്തില്‍ നിന്നുളളയാള്‍ തന്നെ അടുത്ത അധ്യക്ഷനാകട്ടെയെന്ന ചർച്ച വന്നാൽ അടൂർ പ്രകാശിന് സാധ്യത തെളിയും.പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഇനി ഈ പേരുകളെല്ലാം അട്ടിമറിച്ച് ശശി തരൂർ വരുമോയെന്നതും തള്ളിക്കളയാനാകില്ല. ശശി തരൂർ കേരള പര്യടനം ഇങ്ങനെ ചില ലക്ഷ്യങ്ങൾ കൂടി മനസിൽ വെച്ചാണെന്ന കാര്യം വ്യക്തമല്ലേ.

English summary
Will Congress Change Sudhakaran Before the Loksabha election, These are the names that doing the rounds in congres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X