കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ കേരള മുഖ്യമന്ത്രി!! അങ്ങനെ ഒരുനാള്‍ വരുമോ?.. നിര്‍ണായക നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: 2009 വരെ കേരള രാഷ്ട്രീയത്തില്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത പേരായിരുന്നു ശശി തരൂരിന്റെതാണ്. അന്താരാഷ്ട്ര വേദികളില്‍ നിര്‍ണായക സാന്നിധ്യമായി അദ്ദേഹം നിറഞ്ഞു നിന്നിരുന്നു എങ്കിലും രാഷ്ട്രീയകളത്തിലേക്കുള്ള ഇറക്കം അപ്രതീക്ഷിതിമായിരുന്നു. അന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായപ്പോള്‍ ഇറക്കുമതി സ്ഥാനാര്‍ഥി എന്ന് കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു.

തരൂരിന്റെ വരവിന് പിന്നില്‍ സാമ്രാജ്വത്ത ഇടപെടല്‍ പോലും സംശയിച്ചവരുണ്ടായിരുന്നു. എന്നാല്‍ എല്ലാ ഗൂഢാലോചനാ സിദ്ധാന്തങ്ങളും തള്ളി തരൂര്‍ അന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ലും 2019ലും ഇതാവര്‍ത്തിച്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലും മല്‍സരിച്ചതോടെ പാര്‍ട്ടിയിലെ മുഖ്യനേതാക്കളില്‍ ഒരാളായി മാറി. ഇനി ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകാന്‍ കരുനീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍...

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുകയും എല്‍ഡിഎഫിന് രണ്ടാമൂഴം ഒരുങ്ങുകയും ചെയ്തതോടെ കരുത്തരും പുതുമുഖങ്ങളും നയിക്കണമെന്ന ആവശ്യം ശക്തമായി. കെ സുധാകരന് കീഴില്‍ കോണ്‍ഗ്രസും വിഡി സതീശന് പിന്നില്‍ പ്രതിപക്ഷവും അണിനിരന്നതോടെ ആവേശം അല്‍പ്പം ഉയര്‍ന്നു. പക്ഷേ, ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ കെ സുധാകരനുമായി ബന്ധപ്പെട്ടു ഉയര്‍ന്നതോടെ സാഹചര്യം മാറി.

2

കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയോടെ മുസ്ലിങ്ങള്‍ക്കിടയില്‍ അദ്ദേഹത്തോട് അവമതിപ്പുണ്ടാക്കി എന്നാണ് വിലയിരുത്തല്‍. എന്‍എസ്എസ് വിഡി സതീശനെതിരെ രംഗത്തുവന്നതും കോണ്‍ഗ്രസിന് ക്ഷീണമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശനവുമായി രംഗത്തുവരുമ്പോള്‍ ബദല്‍ എന്ന നിലയിലേക്കാണ് ശശി തരൂര്‍ എത്തുന്നത്.

3

ശശി തരൂരിന് മുസ്ലിം ലീഗിന്റെ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ മണ്ഡലങ്ങളില്‍ തരൂരിന്റെ പ്രചാരണവും അദ്ദേഹം നേടിയ കൈയ്യടിയും തരൂരിനെ പിന്തുണയ്ക്കുന്നവര്‍ എടുത്തുപറയുന്നു. മാത്രമല്ല, എന്‍എസ്എസിനും തരൂരിലുള്ള സംശയം നീങ്ങിയിരിക്കുന്നു. മന്നം ജയന്തി ആഘോഷത്തില്‍ എന്‍എസ്എസ് തരൂരിനെ ക്ഷണിച്ചത് അതിന്റെ ഭാഗമാണ്.

4

കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തരൂരിന്റെ തീരുമാനം. ഇതിനെ കെ മുരളീധരന്‍ സ്വാഗതം ചെയ്തതും വ്യത്യസ്തമായി. കേരളം എന്റെ നാടല്ലേ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. അദ്ദേഹം മലബാറില്‍ പര്യടനം ആരംഭിക്കുകയാണ്. പാണക്കാടും എന്‍എസ്എസ് ആസ്ഥാനത്തും തരൂര്‍ എത്തുന്നത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെങ്കിലും ആശങ്കയോടെയാണ് കാണുന്നത്.

5

കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പ്പര്യം തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ എതിര്‍ത്തില്ല. മുസ്ലിം ലീഗിന്റെയും എന്‍എസ്എസിന്റെയും പിന്തുണ തരൂരിന് ഗുണം ചെയ്യും. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് കരുത്തനും പൊതുസ്വീകാര്യനുമായ നേതാവിനെ ലഭിക്കുന്നതും നേട്ടമാണ്.

6

നാളെ തരൂര്‍ കോഴിക്കോടെത്തും. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ കാണും. 22ന് മലപ്പുറത്ത് വരും. പാണക്കാട് തങ്ങളെയും മുസ്ലിം ലീഗ് നേതാക്കളെയും കാണും. ശേഷം പാണക്കാട് തങ്ങളുടെ പേരിലുള്ള പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമി സന്ദര്‍ശിക്കും. കണ്ണൂരും ചില നേതാക്കളെ അദ്ദേഹം കാണുന്നുണ്ട്. വിവിധ മത നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും കണ്ട ശേഷമാണ് കോട്ടയത്ത് എന്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുക.

7

ക്രൈസ്തവ നേതാക്കളെയും ശശി തരൂര്‍ കാണുമെന്നാണ് വിവരം. അടുത്ത മുഖ്യമന്ത്രി പദമാണ് ശശി തരൂര്‍ ലക്ഷ്യമിടുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ നേതൃത്വത്തില്‍ മല്‍സരിച്ചാല്‍ യുഡിഎഫിന് ജയം ഉറപ്പാണെന്നും തരൂര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടത്രെ. സംഘപരിവാര്‍ വിരുദ്ധ പ്രതിഛായയുള്ള തരൂരിനെ മുസ്ലിങ്ങളും ക്രൈസ്തവരും സ്വീകരിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

കുവൈത്ത് രാജകുടുംബത്തിന് മുംബൈയില്‍ ഒരു ദുഃഖം!! 3 പേര്‍ കാരണം... കോടതിയും കൈവിട്ടുകുവൈത്ത് രാജകുടുംബത്തിന് മുംബൈയില്‍ ഒരു ദുഃഖം!! 3 പേര്‍ കാരണം... കോടതിയും കൈവിട്ടു

English summary
Will Shashi Tharoor Come As Kerala Chief Minister? Reports Says Tactical Move Starts from His Side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X